ഷിബിനെ കൊന്നത് സിപിഎമ്മെങ്കില്‍ അസ്ലമിനെ കൊന്നതാര്? മുസ്ലീം ലീഗ് പറയണം....
കോഴിക്കോട്: കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിക്കുകയാണ്. പകയും പകരം വീട്ടലും ജീവനെടുക്കുമ്പോള്‍ പോലീസ് നോക്കുകുത്തിയാവുകയാണ്. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് വര്‍ഷങ്ങളായി സിപിഎം മുസ്ലീം ലീഗ് സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നുണ്ട്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഷിബിന്റെ കൊലപാതകത്തെ തുടര്‍ന്ന് വീണ്ടും നാദപുരത്ത് അക്രമരാഷ്ട്രീയം തലപൊക്കിയിരിക്കുന്നു.
Read More: ഷിബിന്‍ വധക്കേസില്‍ വെറുതെ വിട്ട ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
സിപിഎം പ്രവര്‍ത്തകനായ ഷിബിന്റെ കൊലപാതകത്തിന് പിന്നില്‍ മുസ്ലീം ലീഗ് ആണെന്നാണ് സിപിഎം ആരോപിച്ചത്. കൊലപാതകക്കേസില്‍ അറസ്റ്റ് ചെയ്ത 17 പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഇവരില്‍ മൂന്നാം പ്രതിയായ അസ്ലമിനെ കഴിഞ്ഞ ദിവസം ഒരു സംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. സിപിഎമ്മാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ലീഗ് പറയുന്നത്. ഷിബിന്റെ കൊലപാതകത്തിന് പിന്നിലും സിപിഎം തന്നെയാണെന്നായിരുന്നു ലീഗ് ആദ്യം മുതല്‍ പറഞ്ഞിരുന്നത്.
സിപിഎമ്മാണ് ഷിബിനെ കൊലപ്പെടുത്തിയതെങ്കില്‍ എന്തിന്, അങ്ങനെയെങ്കില്‍ അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തിയത് ആരാണ്.. ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

ഷിബിന്‍ വധം
2015 ജനുവരി 22ന് രാത്രിയാണ് സിപിഎം പ്രവര്‍ത്തകനായ ഷിബിനെ ഒരും സഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. ബൈക്കില്‍ പോകവെ പൊടിപറത്തിയെന്ന് പറഞ്ഞ് ലീഗ് പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ആരോപണം. 18 മുസ്ലീം ലീഗ് പ്രവര്‍ത്തകരെ ഷിബിന്‍വധവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.

കൊലയ്ക്ക് പിന്നില്‍
ഷിബിന്‍ വധം മുസ്ലീം ലീഗിന് മേല്‍ അടിച്ചേല്‍പ്പിച്ചതാണെന്ന് കേസിന്റെ തുടക്കം മുതല്‍ ആരോപണമുണ്ടായിരുന്നു. ഷിബിനെ കൊന്നത് സിപിഎമ്മുകാര്‍ തന്നെയാണെന്നാണ് മുസ്ലീം ലീഗ് പറയുന്നത്.

എന്തിന് സിപിഎം
പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായ ഷിബിനെ എന്തിന് സിപിഎം കൊലപ്പെടുത്തണമെന്ന് മറു ചോദ്യമുയര്‍ന്നു. നാദാപുരത്തെ പ്രാദേശിക സിപിഎം നേതാവിന്റെ മകളുമായുള്ള പ്രണയമാണ് കൊലപാതകത്തിന് കാരണമെന്നാണ് ലീഗ് ആരോപിക്കുന്നത്

കോടതി പറഞ്ഞത്
എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയാണ് ഷിബിന്‍വധക്കേസ് പരിഗണിച്ചത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നായിരുന്നു കോടതി പറഞ്ഞത്. ലീഗിന്റെ വാദം ശരിവയ്ക്കുന്ന വിധിയാണിത്.

വിധിയോടുള്ള പ്രതികാരം
ഷിബിന്‍ വധക്കേസില്‍ ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടത് സിപിഎമ്മിന് വലിയ തിരിച്ചടിയാണ്. ഷിബിനൊടൊപ്പമുണ്ടായിരുന്ന പരിക്കേറ്റവരുടെ മൊഴിപോലും കോടതി വിശ്വാസത്തിലെടുത്തില്ല. ഇതിനുള്ള മറുപടിയാണോ അസ്ലമിന്റെ കൊലപാതകം.

ലക്ഷ്യം മറ്റൊന്ന്
ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടതോടെ ഷിബിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഎം തന്നെയായിരുന്നുവെന്ന് ചര്‍ച്ച ഉയര്‍ന്നു. ഷിബിന്റെ പ്രണയകഥയും നാട്ടില്‍ സംസാരമായി. അസ്ലമിനെ കൊലപ്പെടുത്തിയതിലൂടെ ലീഗ് തന്നെയാണ് ഷിബിന്‍ വധത്തിന് പിന്നിലെന്ന് സിപിഎം സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്.

പോലീസെന്തിന്
ഷിബിന്‍ വധക്കേസിലെ പ്രതികളെ വെറുതെവിട്ടതിന് ശേഷം നാദാപുരത്ത് പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നിട്ടും കൊലപാതകം നടന്നു. പോലീസ് കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ നാദാപുരത്ത് ഇനിയും ചോര വീഴുമെന്നുറപ്പാണ്.












Click it and Unblock the Notifications