
'ഷാഫി വെറും ഷോ'; നേതാക്കള്‍ ഗ്രൂപ്പ് കളിക്കുന്നു: യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ വിമർശനം
പാലക്കാട് അഹല്യ ക്യാമ്പസില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ചിന്തന്‍ ശിവിറില്‍ നേതൃത്വത്തിന് നേർക്ക് രൂക്ഷ വിമർശനം ഉയർത്തി ഒരു വിഭാഗം. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉള്‍പ്പടേയുള്ളവർക്കാണ് വിമർശനം നേരിടേണ്ടി വന്നത്. ഷാഫി പറമ്പില്‍ ഉള്‍പ്പടേയുള്ളവർ സംഘടന കാര്യങ്ങളുടെ ചുമതല കൃത്യമായി വഹിക്കുന്നതിന് പകരം ഷോ കാണിക്കുകയാണെന്നാണ് പ്രധാന വിമർശനം.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പിസത്തിന്റെ വക്താക്കളായി പ്രവർത്തിന്നുവെന്നും വിമർശനവും ഉയർന്ന് വന്നിട്ടുണ്ട്. സംഘടന പ്രമേയത്തിന്റെ ഭാഗമായി നടന്ന ചർച്ചയിലായിരുന്നു വിമർശനം ഉയർന്ന് വന്നത്.
2017 ല്‍ ഉണ്ടായതിനേക്കാള്‍ വലിയ പീഡനമാണ് അവിടെ നേരിടേണ്ടി വന്നതെന്ന് നടി പറഞ്ഞു: അഡ്വ.ടിബി മിനി

നേതാക്കളുടെ ഗ്രൂപ്പ് കളിയാണ് പ്രധാനമായും വിമർശനത്തിന് വിധേയമായത്. ഗ്രൂപ്പ് കളിച്ച് നടന്നാൽ ഇനി അധികാരത്തിൽ വരാൻ കഴിയില്ലെന്നും പ്രതിനിധികൾ കുറ്റപെടുത്തി. പണിയെടുക്കാൻ ഒരു വിഭാഗവും, നേതാക്കളാകാൻ ഒരു വിഭാഗവും എന്ന രീതിയിലാണ് സംഘടനയിലെ കാര്യങ്ങൾ ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി.
ഈ ഭാവന ഇതെന്ത് ക്യൂട്ടാണെന്ന് നോക്കിക്കേ: അധികമാരും കാണാത്ത ഭാവനയുടെ പുതിയ ലുക്ക്

ജൂലൈ രണ്ടിനാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിന് തുടക്കമായത്. അഹല്യ ക്യാമ്പസിൽ നടക്കുന്ന ക്യാമ്പിൽ ഇന്നാണ് സംഘടനാ പ്രമേയം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സംഘടന ദേശീയ അധ്യക്ഷന്‍ ബി ശ്രീനിവാസ് ഉള്‍പ്പടേയുള്ളവർ ക്യാമ്പില്‍ പങ്കെടുത്തു. സമാപന ദിവസമായ ഇന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ള ആളുകൾ ക്യാമ്പിൽ പങ്കെടുക്കും.

പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരുന്നു ക്യാമ്പ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത്. മികച്ച പ്രവർത്തകരെ തന്നാൽ അവരെ കണ്ണിലെ കൃഷ്ണമണി പോലെ നേതൃത്വം കാത്ത് സൂക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 'പാർട്ടിയിലും പുറത്തും തിരുത്തൽ ശക്തിയായി യൂത്ത് കോൺഗ്രസ് നിലകൊള്ളണം. സാധാരണക്കാരോട് ആർദ്രതയും അലിവും കാണിക്കണം. പോസ്റ്ററൊട്ടിച്ചും തല്ലു കൊണ്ടും സംഘടനക്ക് വേണ്ടി പണിയെടുക്കുന്നവരാണ് വളർന്ന് വരേണ്ടത്. ആശയങ്ങൾ കൊണ്ട് പോരാടണം. മികച്ച പ്രവർത്തകരെ തന്നാൽ അവരെ കണ്ണിലെ കൃഷ്ണമണി പോലെ നേതൃത്വം കാത്ത് സൂക്ഷിക്കും'- വിഡി സതീശന്‍ പറഞ്ഞു

അതേസമയം, സമരസപ്പെടാത്ത സമര പോരാട്ടങ്ങളും സർഗാത്മകതയും ക്രിയാത്മകതയും യൂത്ത് കോൺഗ്രസിന് ദിശാബോധം പകരുമെന്നും ഷാഫി പറമ്പിൽ എം എൽ എ ക്യാമ്പിനെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി. കോൺഗ്രസിന് വേണ്ടി പോരാടാനുള്ള ഉറച്ച മനസ്സ് യൂത്ത് കോൺഗ്രസിനുണ്ട്. പ്രസ്ഥാനത്തിനകത്തും പുറത്തും തിരുത്തൽ ശക്തിയായി യൂത്ത്കോൺഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ തകർക്കുക എന്നത് എല്ലാവരുടെയും പൊതുഅജണ്ടയാണ്. കേരളത്തിൽ സി പി എം നയിക്കുന്ന എല്‍ ഡി എഫിന് ഭരണത്തുടർച്ച ഉണ്ടാകുവാൻ ബി ജെ പി ആഗ്രഹിക്കുന്നു. അതേപോലെ തന്നെയാണ് സി പി എമ്മിന്റേയും ചിന്താഗതി. കോൺഗ്രസ് തളർന്നാലും ബി ജെ പി കേന്ദ്രത്തിൽ അധികാരത്തിൽ വരാനാണ് സി പി എം ആഗ്രഹിക്കുന്നത്.

കേന്ദ്രത്തിലെ കോട്ടിട്ട മോദിയെയും കേരളത്തിലെ മുണ്ടുടുത്ത മോദിയെയും ഒരേപോലെ ചെറുക്കേണ്ട ആവശ്യകത നമുക്ക് എല്ലാവർക്കുമുണ്ട്. വരും വർഷങ്ങളിലെ സംഘടനയുടെ ഗതിവിഗതികൾ നിർണയിക്കപ്പെടുന്ന ചരിത്ര സംഭവമായി യുവചിന്തൻ ശിവിർ മാറും. ക്യാമ്പിന്റെ അവസാനത്തോട് സംഘടന പ്രവർത്തനത്തില്‍ പുതിയ ഊർജ്ജസ്വലതയോടെ മുന്നേറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.