Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മമാരുടെ കണ്ണുനിറയിക്കുന്ന ദൃശ്യങ്ങള്‍...കൊച്ചിയിലെ 'കളിവീടില്‍' കുഞ്ഞുങ്ങളോട് ക്രൂരത...

കുട്ടികളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടതോടെയാണ് രക്ഷിതാക്കള്‍ക്ക് ഇതുസംബന്ധിച്ച് സംശയം തോന്നിതുടങ്ങിയത്.

കൊച്ചി: നഗരത്തിലെ ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് കൊച്ചി പാലാരിവട്ടത്തെ കളിവീട് ഡേകെയര്‍ സെന്ററില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഡേകെയര്‍ സെന്ററിലെത്തിയ ഒന്നരവയസുകാരനെ സ്ഥാപനമുടമ മിനി ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഡേകെയറിലെത്തുന്ന മറ്റു ഇരുപതോളം കുട്ടികളെയും ഇവര്‍ ഇത്തരത്തില്‍ മര്‍ദ്ദിക്കാറുണ്ടെന്നും സ്ഥാപനത്തിലെ ജീവനക്കാരി വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോര്‍ട്ടര്‍ വികെ സോന റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടതോടെയാണ് രക്ഷിതാക്കള്‍ക്ക് ഇതുസംബന്ധിച്ച് സംശയം തോന്നിതുടങ്ങിയത്.

കൊച്ചി പാലാരിവട്ടത്തെ കളിവീട്...

കൊച്ചി പാലാരിവട്ടത്തെ കളിവീട്...

കൊച്ചി പാലാരിവട്ടത്തെ കളിവീട് ഡേകെയര്‍ സെന്ററില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. കളിവീടിന്റെ നടത്തിപ്പുകാരി ഡേകെയറിലെ ഒന്നരവയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

മറ്റു കുട്ടികളെയും...

മറ്റു കുട്ടികളെയും...

ഒന്നരവയസുകാരനെ മര്‍ദ്ദിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് സ്ഥാപനത്തിലെ ജീവനക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. മിനി സ്ഥിരമായി കുഞ്ഞുങ്ങളെ അടിക്കാറുണ്ടെന്ന് ഡേകെയറിലെ നാലുവയസുകാരനും പറഞ്ഞു.

മായ്ക്കാന്‍ പറയും...

മായ്ക്കാന്‍ പറയും...

കുഞ്ഞുങ്ങളെ മര്‍ദ്ദിക്കുന്ന സ്ഥാപനമുടമ മിനി, അടികൊണ്ട് കുഞ്ഞുങ്ങളുടെ ശരീരത്തിലുണ്ടാകുന്ന പാടുകള്‍ മായ്ക്കാന്‍ പറയാറുണ്ടെന്നും ജീവനക്കാരി വെളിപ്പെടുത്തിയിട്ടുണ്ട്.

രക്ഷിതാക്കള്‍ക്ക് സംശയം...

രക്ഷിതാക്കള്‍ക്ക് സംശയം...

കുട്ടികളുടെ ശരീരത്തിലെ പാടുകള്‍ കണ്ടതോടെയാണ് ഡേകെയര്‍ സെന്ററില്‍ നിന്ന് മര്‍ദ്ദനമേല്‍ക്കുന്നതായി രക്ഷിതാകള്‍ക്ക് സംശയം തോന്നിയത്. ഡേകെയറില്‍ പോകാന്‍ കുഞ്ഞുങ്ങള്‍ മടികാണിക്കുന്നതും, ടീച്ചറെ കാണുമ്പോള്‍ ഭയക്കുന്നതുമെല്ലാം സംശയം ഇരട്ടിപ്പിച്ചു.

3500 രൂപവരെ പ്രവേശന ഫീസ്...

3500 രൂപവരെ പ്രവേശന ഫീസ്...

കുട്ടികളുടെ ശരീരത്തിലെ പാടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് വീണപ്പോഴുണ്ടായതാണെന്നും കുട്ടികളെ മര്‍ദ്ദിക്കാറിലെന്നുമായിരുന്നു മിനിയുടെ മറുപടിയെന്ന് രക്ഷിതാക്കളും പറയുന്നു. ഒരു മാസത്തേക്ക് 1500 രൂപ മുതല്‍ 3500 രൂപ വരെ ഫീസ് വാങ്ങിയാണ് ഇവിടെ കുട്ടികളെ പ്രവേശിപ്പിക്കുന്നത്.

രക്ഷിതാക്കളുടെ പ്രതിഷേധം...

രക്ഷിതാക്കളുടെ പ്രതിഷേധം...

വാര്‍ത്തയെ തുടര്‍ന്ന് ഡേകെയറിലെത്തിയ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. ആദ്യം സംഭവം നിഷേധിച്ച മിനി ദൃശ്യങ്ങള്‍ കാണിച്ചതോടെ മൗനം പാലിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊതുപ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്തെത്തിയിരുന്നു. ഡേകെയര്‍ ഉടമ മിനിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

'ലിംഗം' മുറിഞ്ഞ സ്വാമി വമ്പന്‍!!!വേറെയും കേസ്!!പരാതി നല്‍കാന്‍ ആളില്ല!! പുറത്തുവരുന്നത്...!!!!കൂടുതല്‍ വായിക്കൂ...

ലൈസന്‍സ് കിട്ടാന്‍ പെടാപാട്! എല്ലാവരും എട്ടുനിലയില്‍ പൊട്ടുന്നു...എച്ചിടാന്‍ എളുപ്പമല്ല...കൂടുതല്‍ വായിക്കൂ...

എടുത്ത് ചാടി ജീവിതം നശിപ്പിക്കരുത്; അഞ്ച് വിവാഹം കഴിച്ച് തകര്‍ന്ന രേഖ രതീഷിന്റെ ഉപദേശം...കൂടുതല്‍ വായിക്കൂ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+