'ലിംഗം' മുറിഞ്ഞ സ്വാമി വമ്പന്‍!!!വേറെയും കേസ്!!പരാതി നല്‍കാന്‍ ആളില്ല!! പുറത്തുവരുന്നത്...!!!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ലൈംഗിക പീഡനം തടയുന്നതിനിടെ യുവതി ലിംഗം മുറിച്ച ഗംഗേശാനന്ദ തീര്‍ഥപാദയെന്ന ശ്രീഹരിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇയാളെ കുറിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. പേട്ട എസ്‌ഐയുടെ നേതൃത്വത്തിലെ സംഘമാണ് അന്വേഷണം നടത്തുന്നത്.

പേട്ട സംഭവത്തിനു പിന്നാലെ ഗംഗേശാനന്ദ തീര്‍ഥപാദയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ഇവര്‍ കഴിഞ്ഞ ദിവസം കോലഞ്ചേരി, ചിങ്ങവനം എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ഇതിലാണ് ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പീഡന ശ്രമം തടയുന്നതിനിടെ പെണ്‍കുട്ടി ഗംഗേശാനന്ദ തീര്‍ഥപാദയുടെ ലിംഗം ഛേദിച്ചത്. 17 വയസു മുതല്‍ ഇയാള്‍ തന്നെ പീഡിപ്പിച്ച് വരികയാണെന്ന് പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കി. സഹികെട്ടാണ് ഇങ്ങനെ ചെയ്തതെന്നും പോലീസിനോട് പെണ്‍കുട്ടി വ്യക്തമാക്കി. സംഭവത്തിനു ശേഷം പെണ്‍കുട്ടി തന്നെയാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്.

 കേസാക്കിയിട്ടില്ല

കേസാക്കിയിട്ടില്ല

പേട്ട സംഭവത്തിനു പിന്നാലെയാണ് ഗംഗേശാനന്ദ തീര്‍ഥപാദയെന്ന ശ്രീഹരിയെ കുറിച്ച് അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ക്കെതിരെ നിരവധി പരാതിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പരാതികളൊന്നും തന്നെ കേസാക്കിയിട്ടില്ല.

 മറ്റിടങ്ങളിലും

മറ്റിടങ്ങളിലും

ഗംഗേശാനന്ദ തീര്‍ഥപാദയുടെ ഉന്നത ബന്ധമാണ് ഇയാള്‍ക്കെതിരെ കേസെടുക്കാത്തതിന് കാരണമെന്നാണ് പോലീസിന്റെ നിഗമനം. രാഷ്ട്രീയ രംഗങ്ങളിലുള്ളവരുമായി ഇയാള്‍ക്ക് അടുത്ത ബന്ധമാണുള്ളത്. വിശ്വഹിന്ദുവുമായി ഗംഗേശാനന്ദ തീര്‍പാദയ്ക്ക് ബന്ധമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

 അന്വേഷിക്കുന്നത് പേട്ട എസ്‌ഐ

അന്വേഷിക്കുന്നത് പേട്ട എസ്‌ഐ

പേട്ട സംഭവത്തിനു പിന്നാലെ കോലഞ്ചേരി, ചിങ്ങവനം എന്നിവടങ്ങിളില്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. വയനാട്ടിലും പോലീസ് അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ്. നേരത്തെ എറണാകുളം, കൊല്ലം എന്നിവിടങ്ങളിലും ഇയാള്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് വിവരമുണ്ടായിരുന്നു.

 നടന്നില്ല

നടന്നില്ല

വയനാട്ടില്‍ ഗംഗേശാനന്ദ തീര്‍ഥ പാദ ഭൂമി വാങ്ങാന്‍ പദ്ധതിയിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അഞ്ചേക്കര്‍ വാങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ഇതി നടന്നില്ല. ഇതിനെ കുറിച്ച് അന്വേഷിക്കാനാണ് പോലീസ് വയനാട്ടിലേക്ക് പോകുന്നത്.

 ലക്ഷങ്ങള്‍ തട്ടിയ കേസ്

ലക്ഷങ്ങള്‍ തട്ടിയ കേസ്

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തില്‍ നിന്ന് ഗംഗേശാനന്ദ പാദ നാല്‍പ്പത് ലക്ഷം തട്ടിയെടുത്തതായി പെണ്‍കുട്ടിയുടെ കുടുംബം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പരാതി ലഭിച്ചാല്‍ മാത്രമെ പോലീസിന് കേസെടുക്കാന്‍ കഴിയുകയുള്ളു.

 ദുരൂഹതയെന്ന് ആരോപണം

ദുരൂഹതയെന്ന് ആരോപണം

സംഭവത്തില്‍ പെണ്‍കുട്ടിക്ക് പ്രശംസയുമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നെങ്കിലും ഇപ്പോള്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് വിവരാവകാശ പ്രവര്‍ത്തകന്‍ പായിച്ചിറ നവാസ് പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

 ചോദ്യം ചെയ്യും

ചോദ്യം ചെയ്യും

ലിംഗം ഛേദിക്കപ്പെട്ടതിനു പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുന്ന ഗംഗേശാനന്ദ തീര്‍ഥപാദയെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്. ഇയാളെ ദിവസങ്ങള്‍ക്കകം കസ്റ്റഡിയില്‍ വാങ്ങും. അതിനു ശേഷം തെളിവെടുപ്പ് നടത്താനാണ് പോലീസ് ആലോചിക്കുന്നത്. ആരോഘ്യ സ്ഥ്തി മെച്ചമാകാന്‍ കാത്തിരിക്കുകയാണ് പോലീസ്. അതല്ലെങ്കില്‍ ഡോക്ടര്‍മാരുടെ അനുമതിയോടെ ആശുപത്രിയിലെത്തി ചോദ്യം ചെയ്യുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ട്.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

പീഡിപ്പിക്കല്‍ മാത്രമല്ല വേറെയുമുണ്ട് സ്വാമിയുടെ ലീലകള്‍!പണം തട്ടലിലും വിദഗ്ധന്‍! തട്ടിയത് 40 ലക്ഷം!കൂടുതല്‍ വായിക്കാന്‍

സ്വാമീടെ ലിംഗം മുറിച്ചപ്പോള്‍ പിണറായി ചിരിച്ചു!!പിന്നില്‍?ലിംഗം മുറിക്കാന്‍ സര്‍ക്കാരിന്റെ അനുമതി!!കൂടുതല്‍ വായിക്കാന്‍

ഓമനക്കുട്ടന് അര്‍ഹിയ്ക്കുന്ന സ്ഥാനം നല്‍കണമെന്ന് ആസിഫ് അലിയുടെ അപേക്ഷ, എന്തുകൊണ്ട് കിട്ടുന്നില്ല?കൂടുതല്‍ വായിക്കാന്‍

English summary
more complaint against gangesanantha theerthapada no case.
Please Wait while comments are loading...