ലൈസന്‍സ് കിട്ടാന്‍ പെടാപാട്! എല്ലാവരും എട്ടുനിലയില്‍ പൊട്ടുന്നു...എച്ചിടാന്‍ എളുപ്പമല്ല...

  • By: Afeef
Subscribe to Oneindia Malayalam

മാവേലിക്കര: പുതുക്കിയ നിയമാവലി പ്രകാരമുള്ള ഡ്രൈവിംഗ് ടെസ്റ്റ് മെയ് 22 തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. പരിഷ്‌ക്കരിച്ച നിയമാവലി പ്രകാരമുള്ള ടെസ്റ്റില്‍ പങ്കെടുക്കുന്ന ഭൂരിപക്ഷം പേരും പരാജയപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാവേലിക്കര ആര്‍ടി ഓഫീസിന് കീഴില്‍ കഴിഞ്ഞ ദിവസം നടന്ന ടെസ്റ്റിനെത്തിയവരില്‍ അധികപേരും പരാജയപ്പെട്ടു.

നാലുചക്ര വാഹനങ്ങളുടെ ടെസ്റ്റില്‍ പങ്കെടുത്ത 67 പേരില്‍ 22 പേരു പരാജയപ്പെട്ടു. പുതിയ രീതിയിലുള്ള എച്ച് എടുക്കലാണ് മിക്കവരെയും കുഴപ്പിച്ചത്. സാധാരണ ഇത്രയധികം പേര്‍ ടെസ്റ്റില്‍ പരാജയപ്പെടാറില്ലെന്നാണ് ആര്‍ടി ഓഫീസ് അധികൃതര്‍ പറയുന്നത്. പുതിയ നിബന്ധനകള്‍ ഏറെ പ്രയാസമുണ്ടാക്കുന്നുവെന്നാണ് ടെസ്റ്റില്‍ പങ്കെടുത്തവരുടെ അഭിപ്രായം.

ടെസ്റ്റ് പാസാവാന്‍ പാടുപെടും...

ടെസ്റ്റ് പാസാവാന്‍ പാടുപെടും...

പഴയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റിലെ കുറവുകള്‍ നികത്തിയാണ് മോട്ടാര്‍ വാഹനവകുപ്പ് പുതിയ രീതി അവതരിപ്പിച്ചിരിക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റില്‍ ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും ഇതോടെ ഇല്ലാതായി.

ഫോര്‍ വീലര്‍ ടെസ്റ്റ്...

ഫോര്‍ വീലര്‍ ടെസ്റ്റ്...

പുതിയ രീതിയിലെ ഫോര്‍ വീലര്‍ ഡ്രൈവിംഗ് ടെസ്റ്റാണ് ഏറ്റവും പ്രയാസം. പഴയ രീതിയില്‍ വളരെ എളുപ്പത്തില്‍ കിട്ടുമായിരുന്ന ഫോര്‍ വീലര്‍ ലൈസന്‍സിന് ഇനി പാടുപെടേണ്ടിവരും. എച്ച് എടുക്കുമ്പോഴും റോഡ് ടെസ്റ്റിലുമുള്ള നിബന്ധനകള്‍ കടുപ്പമാക്കിയതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.

റിബണുകളും...

റിബണുകളും...

എച്ച് എടുക്കാന്‍ സ്ഥാപിക്കുന്ന കമ്പികളുടെ ഉയരം കുറച്ചതാണ് പ്രധാന മാറ്റം. ഉയരം കുറച്ചതോടെ റിയര്‍ വ്യൂ മിററുകളിലൂടെയല്ലാതെ കമ്പികള്‍ കാണാനാകില്ല. മുന്‍പ് കമ്പികളുടെ ഉയരം സംബന്ധിച്ച് പ്രത്യേക നിര്‍ദേശമില്ലായിരുന്നു. പുതിയ രീതിയില്‍ കമ്പികളെ ബന്ധിപ്പിച്ച് റിബണുകളും സ്ഥാപിച്ചിട്ടുണ്ട്.

കമ്പിയില്‍ തട്ടിയാല്‍ മാത്രമല്ല...

കമ്പിയില്‍ തട്ടിയാല്‍ മാത്രമല്ല...

പുതിയ രീതിയില്‍ റിബണില്‍ തട്ടിയാലും ടെസ്റ്റില്‍ പരാജയപ്പെടും. പഴയ രീതിയില്‍ കമ്പിയില്‍ തട്ടിയാല്‍ മാത്രമേ ടെസ്റ്റ് അസാധുവാകുവായിരുന്നുള്ളു.

റിയര്‍ വ്യൂ മിററിലൂടെ മാത്രം...

റിയര്‍ വ്യൂ മിററിലൂടെ മാത്രം...

പുതിയ രീതിയില്‍ എച്ച് എടുക്കുന്ന ട്രാക്കിന്റെ ദൂരം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വാഹനം മുന്നോട്ടും പിന്നോട്ടും ഓടിക്കേണ്ടത് 4.25 മീറ്ററില്‍ നിന്നും 8 മീറ്ററാക്കിയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. റിയര്‍ വ്യൂ മിററിലൂടെ മാത്രമേ വാഹനം പിന്നോട്ട് എടുക്കാവു എന്ന നിബന്ധനയും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും ടെസ്റ്റില്‍ പങ്കെടുക്കാനെത്തിയവര്‍ പറഞ്ഞു.

ഭൂരിപക്ഷം പേരും പരാജയപ്പെടുന്നു...

ഭൂരിപക്ഷം പേരും പരാജയപ്പെടുന്നു...

ഫോര്‍ വീലര്‍ ലൈസന്‍സിനുള്ള റോഡ് ടെസ്റ്റും കര്‍ശനമാക്കിയിട്ടുണ്ട്. കയറ്റത്തില്‍ നിര്‍ത്തിയ ശേഷം വാഹനം മുന്നോട്ട് എടുക്കുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പുതിയ രീതിയിലുള്ള ടെസ്റ്റില്‍ ഭൂരിപക്ഷം പേരും പരാജയപ്പെടുന്നതായാണ് ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വാര്‍ത്തകള്‍ വേഗത്തില്‍ വായിക്കാന്‍ വണ്‍ഇന്ത്യ...

വാര്‍ത്തകള്‍ വേഗത്തില്‍ വായിക്കാന്‍ വണ്‍ഇന്ത്യ...

വീണ്ടും തീവണ്ടിയില്‍ പീഡന ശ്രമം; മംഗലാപുരം സ്വദേശിനി മലപ്പുറംകാരനെ കുടുക്കിയത് ഇങ്ങനെ..!കൂടുതല്‍ വായിക്കൂ...

ഓമനക്കുട്ടന് അര്‍ഹിയ്ക്കുന്ന സ്ഥാനം നല്‍കണമെന്ന് ആസിഫ് അലിയുടെ അപേക്ഷ, എന്തുകൊണ്ട് കിട്ടുന്നില്ല?കൂടുതല്‍ വായിക്കൂ...

English summary
Majority of people fall in the new driving test.
Please Wait while comments are loading...