ദിലീപിനെ തകര്‍ക്കാന്‍ ശത്രുക്കളുടെ ഗൂഢാലോചന !! നടക്കുന്നത് പകപോക്കല്‍ !! ലക്ഷ്യം ദിലീപ് മാത്രമല്ല !

  • By: Anamika
Subscribe to Oneindia Malayalam

ചാലക്കുടി: നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ അഴിയെണ്ണുന്ന ദിലീപിന്റെ സ്വപ്‌ന പദ്ധതിയാണ് ചാലക്കുടിയിലെ തിയറ്റര്‍ സമുച്ചയമായ ഡി സിനിമാസ്. ഡി സിനിമാസ് കഴിഞ്ഞ ദിവസമാണ് നഗരസഭയുടെ തീരുമാനത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയത്. നിസ്സാരകാരണം ചൂണ്ടിക്കാട്ടി ഡി സിനിമാസിനെതിരെ നടപടിയെടുത്തത് ദിലീപിനെതിരായ ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് ആരോപണം ഉയരുന്നത്. ഈ ആരോപണം വെറുതേ ഉന്നയിക്കുന്നതല്ല. വ്യക്തമായ കാരങ്ങളുണ്ട്.

ദിലീപിന് മുന്നിലെ പ്രധാന വെല്ലുവിളി മുന്‍ഭാര്യ...!! മഞ്ജുവിന്റെ വാക്ക് ദിലീപിന് കൊലച്ചോര്‍..!!

ദിലീപിന് മാത്രമല്ല..സഹോദരിക്കും പണി കൊടുത്ത് അപ്പുണ്ണി..!! പോലീസ് നിർണായക നീക്കത്തിന്..!!

ഭൂമി കയ്യേറിയില്ല

ഭൂമി കയ്യേറിയില്ല

ഡി സിനിമാസിനെതിരെ നിരവധി ആരോപണങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടും കെട്ടിട നിര്‍മ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ടുമായിരുന്നു അവ. എന്നാല്‍ ഡി സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതല്ലെന്ന് അല്ലെന്ന് സര്‍വ്വേ വിഭാഗം കണ്ടെത്തി.

ഇത് പകപോക്കല്‍

ഇത് പകപോക്കല്‍

നഗരസഭയുടെ അനുമതി ഇല്ലാതെ വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ ഡി സിനിമാസ് പൂട്ടിച്ചിരിക്കുന്നത്. ഇത് ദിലീപിനെതിരെ ഉള്ള പകപോക്കല്‍ മാത്രമാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

ജീവനക്കാർ പ്രതികരിക്കുന്നു

ജീവനക്കാർ പ്രതികരിക്കുന്നു

ചാലക്കുടിയില്‍ തന്നെ ടോയ്‌ലറ്റ് സൗകര്യം പോലുമില്ലാത്ത തീയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയ്‌ക്കെതിരെയൊന്നും ഇല്ലാത്ത നടപടിയാണ് ദിലീപിന്റെ തീയറ്ററിനെതിരെ ഉണ്ടായിരിക്കുന്നതെന്ന് ജീവനക്കാര്‍ രോഷം കൊള്ളുന്നു. ഈ വീഡിയോ ദിലീപ് ഓണ്‍ലൈന്‍ ആണ് പുറത്ത് വിട്ടിരിക്കുന്നത്.

അടച്ചതിന് പിന്നിൽ

അടച്ചതിന് പിന്നിൽ

ഭൂമി കയ്യേറ്റമോ നിര്‍മ്മാണത്തിലെ അപാകതയോ കണ്ടെത്താന്‍ പരാജയപ്പെട്ടതിനാലാണ് ഉയര്‍ന്ന വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ഡി സിനിമാസില്‍ ഉണ്ടെന്ന് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ തീയറ്റര്‍ പൂട്ടിക്കാനും തീരുമാനിച്ചു.

ഇത് തള്ളിക്കളയാനാവില്ല

ഇത് തള്ളിക്കളയാനാവില്ല

കേരളത്തിലെ ഭൂരിപക്ഷം തീയറ്ററുകളിലും ഉയര്‍ന്ന വാള്‍ട്ടിലുള്ള മോട്ടോറുകള്‍ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഡി സിനിമാസ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അവിടെയൊന്നും ഇല്ലാത്ത പ്രശ്‌നം ഇവിടെ മാത്രം എന്താണ് എന്ന് ഇവര്‍ ചോദിക്കുന്നതില്‍ കഴമ്പില്ലാതില്ല.

ആസൂത്രിത നീക്കമെന്ന്

ആസൂത്രിത നീക്കമെന്ന്

ഇക്കാര്യം തിയറ്റര്‍ പൂട്ടിക്കാന്‍ വന്ന മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടി നിങ്ങള്‍ നിങ്ങളുടെ കാര്യം മാത്രം നോക്കിയാല്‍ മതി എന്നായിരുന്നുവത്രേ. ഇതെല്ലാം തന്നെ ദിലീപിനെതിരെ നടക്കുന്ന ആസൂത്രിത നീക്കമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

എല്ലാ ലൈസൻസുകളുമുണ്ട്

എല്ലാ ലൈസൻസുകളുമുണ്ട്

ഡി സിനിമാസിന് തിയറ്റര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാവിധ ലൈസന്‍സുകളും ഉണ്ടെന്ന് തിയറ്റര്‍ ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ആവശ്യമുള്ള എല്ലാ ലൈസന്‍സുകളും പുതുക്കിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

വ്യക്തമായ അജണ്ട

അതുകൊണ്ട് തന്നെ ഡി സിനിമാസ് പൂട്ടിച്ചത് ദിലീപിനെതിരെയുള്ള വ്യക്തമായ അജണ്ട നടപ്പാക്കല്‍ ആണെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ എങ്ങനെ വന്നുവെന്നും ഇവര്‍ ചോദിക്കുന്നു.

പിന്നിലുള്ള ശക്തി

പിന്നിലുള്ള ശക്തി

ഇത്തരം തീരുമാനങ്ങളെടുക്കാന്‍ ആരാണ് അധികൃതര്‍ക്ക് പിന്നിലുള്ള ശക്തിയെന്നും ജീവനക്കാര്‍ ചോദിക്കുന്നു. തീയറ്റര്‍ പൂട്ടിക്കുന്നതിന് തലേദിവസം മുന്‍സിപ്പലിറ്റി അധികൃതര്‍ വന്ന് ഒരാഴ്ചത്തെ സമയം അനുവദിച്ചിരുന്നു. പൊടുന്നനെ അത് മാറി.

പകപോക്കലെന്ന്

പകപോക്കലെന്ന്

കഴിഞ്ഞ ദിവസം തീയറ്റര്‍ പൂട്ടാന്‍ നോട്ടീസ് നല്‍കിയാല്‍ കോടതിയില്‍ നിന്നും സ്‌റേറ ഓര്‍ഡര്‍ വാങ്ങുമെന്ന് അവര്‍ക്ക് അറിയാവുന്നതിനാലാണ് പൊടുന്നനെ വന്ന് അടപ്പിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. വന്ന ഉദ്യോഗസ്ഥര്‍ പകപോക്കലോടെ ആണത്രേ കാര്യങ്ങള്‍ നടപ്പിലാക്കിയത്

കോടികൾ നികുതി

കോടികൾ നികുതി

ദിലീപിന്റെ ശത്രുക്കള്‍ എല്ലാം വളരെ പ്ലാനിങ്ങോടെ നടപ്പാക്കുന്നുവെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. നികുതി അടക്കുന്നതിലും ഡി സിനിമാസ് വീഴ്ച വരുത്തിയിട്ടില്ല. രണ്ടരക്കോടിയോളം രൂപ ചാലക്കുടി നഗരസഭയിലേക്ക് നികുതി അടച്ചിട്ടുണ്ട്.

ഇനി ദേ പുട്ടോ

ഇനി ദേ പുട്ടോ

ഡി സിനിമാസ് പൂട്ടിച്ച സ്ഥിതിക്ക് ഇനി ദേ പുട്ടിന് നേരെയും ആക്രമണം പ്രതീക്ഷിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. ഡി സിനിമാസ് പൂട്ടിക്കുന്നതിനിടെ ജീവനക്കാരും ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി.

Police says two more arrests will happen on actress abduction case

വീഡിയോ

ഡി സിനിമാസ് ജീവനക്കാർ പ്രതികരിക്കുന്നു

English summary
D Cinemas officials against Muncipality Decision to close the Theatre
Please Wait while comments are loading...