കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹർത്താൽ അനുകൂലികൾ ടയർ നിരത്തി റോഡിന് തീയിട്ടു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തിരുവന്തപുരം ജില്ലയിൽ പലയിടത്തും പൂർണമായിരുന്നു.ബസ് സ‌ർവീസുകൾ തടഞ്ഞതിനാൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെ സർവീസ് നടത്തിയില്ല.ബസുകൾ സർവ്വീസ് പാതിവഴിക്ക് അവസാനിപ്പിച്ചതോടെ യാത്രക്കാ‌ർ ബുദ്ധിമുട്ടി. ആറ്റിങ്ങലിലെ തോന്നയ്ക്കൽ പതിനാറാം മൈലിൽ പട്രോൾ പമ്പിനു സമീപം ദേശീയപാതയിൽ ഹർത്താൽ അനുകൂലികൾ ടയർ നിരത്തി കത്തിച്ചത് പരിഭ്രാന്തി പരത്തി.

ഉച്ചയ്ക്ക് 2 മണിയോടെ ബൈക്കിൽ എത്തിയ മൂന്നംഗ സംഘം റോഡ് വക്കിൽ നേരത്തേ കരുതിയിരുന്ന ടയറുകൾ ദേശീയപാതിയിൽ കുറുകേ നിരത്തി പെട്രേൾ ഒഴിച്ച് കത്തിച്ച് കടന്നുകളയുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻതന്നെ ഫയർ ഫോഴ്സിനെ അറിയിക്കുകയായിരുന്നു. അവർ എത്തിയാണ് തീയ് അണച്ച് അത്യാവശ്യ വാഹനങ്ങൾക്ക് വഴിയെരുക്കിയത്. ഒരുമണിക്കൂറോളം ആംബുലൻസിനു പോലും കടന്നുപോകാൻ കഴിഞ്ഞില്ല.

Harthal

തീ പടർന്ന സ്ഥലത്തിന് 20 മീറ്റർ അകലെയാണ് പട്രോൾ പമ്പ്. വൻ അപകടമാണ് ഭാഗ്യം കൊണ്ട് ഒഴിവായി.ആറ്റിങ്ങലിൽ കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ആശുപത്രി, വിവാഹം, മരണം തുടങ്ങിയ ബോ‌ർഡ് പതിച്ച വാഹനങ്ങളാണ് ഓടിയത്. നെയ്യാറ്റിൻകരയിൽ പൊതുവേ സമാധാനപരമായിരുന്നു. കെ.എസ്.ആർ.സി ബസുകൾ രാവിലെ പൊലീസ് നിരീക്ഷണത്തിൽ സർവീസ് നടത്തി. യാത്രക്കാർ അധികമില്ലാതെയാണ് മിക്ക ബസ്സുകളും സർവീസ് നടത്തിയത്.
English summary
Dalit harthal in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X