കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംസീറിനും പിപി ദിവ്യയ്ക്കും എതിരെ അന്വേഷണത്തിനുശേഷം മാത്രം നടപടി

  • By Anwar Sadath
Google Oneindia Malayalam News

തലശ്ശേരി: കുട്ടിമാക്കൂലില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് തലശ്ശേരി ഡിവൈ.എസ്.പി ഷാജു പോള്‍. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് അഡ്വ. എ.എന്‍. ഷംസീര്‍ എം.എല്‍.എക്കും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യക്കുമെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്.

എന്നാല്‍, വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ ഇവര്‍ക്കെതിരെ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂവെന്ന് ഡിവൈ.എസ്.പി ഷാജു പോള്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചയ്ക്കിടെയുണ്ടായ പരാമര്‍ശമാണ് ആത്മഹത്യാ പ്രേരണയെന്നാണ് കരുതുന്നത്. ഏതു സാഹചര്യത്തിലാണ് പരാമര്‍ശമെന്ന് പോലീസ് പരിശോധിക്കുകയാണ്.

cpm

തെളിവു ശേഖരിക്കുന്നതിന്റെ ഭാഗമായി ചാനലുകള്‍ക്ക് ക്ലിിപ്പിങ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് അടുത്തദിവസം തന്നെ നോട്ടീസ് നല്‍കും. മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകള്‍ക്കാണ് പൊലീസ് നോട്ടീസ് നല്‍കുക. കൂടാതെ പെണ്‍കുട്ടിയുടെ അയല്‍ക്കാരില്‍ നിന്നുള്ളള്‍പ്പെടെ മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

പെണ്‍കുട്ടിക്കെതിരെ ആത്മഹത്യാ ശ്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഷംസീറും ദിവ്യയും ആത്മഹത്യാ പ്രേരണയ്ക്ക് ശിക്ഷക്കപ്പെടുകയാണെങ്കില്‍ ആത്മഹത്യാ ശ്രമത്തിന് അഞ്ജനയും ശിക്ഷിക്കപ്പെടും. ഒരുവര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇരുകൂട്ടര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.

English summary
Dalit woman suicide attempt case; police probe begin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X