ദളിത് യുവതി ചിത്രലേഖയ്ക്ക് രക്ഷയില്ല; വീണ്ടും സിപിഎം അക്രമം? ഓട്ടോ റിക്ഷ കീറി നശിപ്പിച്ചു!!

  • By: അക്ഷയ്
Subscribe to Oneindia Malayalam

കണ്ണൂർ: ദളിത് യുവതി ചിത്രലേഖയ്ക്ക് നേരെ വീണ്ടും അതിക്രമം. ചിത്രലേഖയുടെ ഓട്ടോറിക്ഷ കീറി നശിപ്പിച്ചു. വളപട്ടണത്ത് കാട്ടമ്പള്ളിയിലെ ക്വട്ടേഴ്സിന് മുന്നിൽ നിർത്തിയിട്ടുന്ന ഓട്ടോയാണ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം നശിപ്പിച്ചത്. അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ചിത്രലേഖ ആരോപിച്ചു. വളപട്ടണം പോലീസിൽ ചിത്രലേഖ പരാതി നൽകിയിട്ടുണ്ട്.

ചിത്രലേഖ 2004ൽ ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയതുമുതൽ സിപിഎം പ്രവർത്തകരുമായി വാക്ക് തകർക്കം ഉണ്ടാകുകയും അത് അക്രമത്തിന് വഴിവെക്കുകയും ചെയ്തിരുന്നു. ഓട്ടോറിക്ഷ സ്റ്റാൻഡിലിടാൻ പാടില്ലെന്ന് മറ്റ് ഡ്രൈവർമാർ വിലക്കിയതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾക്ക് തുടക്കമാത്. പിന്നീട് വാക്ക് തർക്കമാകുകയും, ഓട്ടോ റിക്ഷ നശിപ്പിക്കുന്നതുവരെ കാര്യങ്ങൾ എത്തുകയും ചെയ്തിരുന്നു.

അക്രമത്തെ കുറിച്ച് അറിവില്ല

അക്രമത്തെ കുറിച്ച് അറിവില്ല

ചിത്രലേഖ പരാതി നല്‍കിയ വിവരം വളപട്ടണം പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു അക്രമം നടന്നതായി യാതൊരു വിവരവുമില്ലെന്നായിരുന്നു സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് പ്രതികരിച്ചത്.

അക്രമം ആദ്യത്തേതല്ല

അക്രമം ആദ്യത്തേതല്ല

പയ്യന്നൂര്‍ എടാട്ട് സ്വദേശിയായിരുന്ന ചിത്രലേഖയുടെ വാഹനത്തിന് നേരെ നേരത്തെയും അക്രണമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എടാട്ട് ഓട്ടോ സ്റ്റാന്‍ഡില്‍ വാഹനം വയ്ക്കുന്നതുമായ് ബന്ധപ്പെട്ട് സിഐടിയു പ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു അക്രമം ഉണ്ടായത്.

ജാതീയ അധിക്ഷേപം

ജാതീയ അധിക്ഷേപം

ദളിത് യുവതി ഓട്ടോയുമായെത്തിയപ്പോള്‍ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നു പിന്നീട് ചിത്രലേഖയുടെ ഓട്ടോ തകര്‍ക്കുകയുമായിരുന്നു. ഇവരുടെ വീടിനു നേരെയും അക്രണം ഉണ്ടായിരുന്നു.

അക്രമം സഹിക്കാൻ വയ്യാതെ താമസം മാറി

അക്രമം സഹിക്കാൻ വയ്യാതെ താമസം മാറി

പയ്യന്നൂരിൽ നിന്ന് തുടർച്ചയായ ആക്രമണം നേരിടേണ്ടി വന്നപ്പോഴാണ് ചിത്രലേഖ കണ്ണൂർ കാട്ടാമ്പള്ളിയിലേക്ക് താമസം മാറിയത്.

പയ്യന്നൂരിലെ ജാതി വെറി

പയ്യന്നൂരിലെ ജാതി വെറി

ഓട്ടോറിക്ഷയുമായി പയ്യന്നൂര്‍ കോളേജ് ബസ് സ്റ്റോപ്പിനു സമീപത്തുള്ള ഓട്ടോസ്റ്റാന്‍ഡിലെത്തിയ ചിത്രലേഖയ്ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് ലഭിച്ചില്ല. കാരണമന്വേഷിച്ചപ്പോഴാണ് അവരുടെ ജാതിവെറിയാണ് കാരണമെന്ന് ചിത്രലേഖ തിരിച്ചറിയുന്നതെന്ന് ചിത്രലേഖ പറയുന്നു.

"ദേ, പുലച്ചി ഓട്ടോ ഓടിക്കുന്നു"

മൂന്നുമാസം ആ ഓട്ടോസ്റ്റാന്‍ഡില്‍ വണ്ടി പാര്‍ക്കു ചെയ്യാനോ വണ്ടിയോടിയ്ക്കുവാനോ ചിത്രലേഖയ്ക്കായില്ല. ലോണ്‍ തിരിച്ചടയ്ക്കാന്‍ ഗതിയില്ലാതെ പെടാപ്പാടുപെട്ട ചിത്രലേഖ ഒടുവില്‍ പെര്‍മിറ്റ് നേടി സ്റ്റാന്‍ഡില്‍ ഓട്ടോയുമായി എത്തി. അന്ന് ചിത്രലേഖയെ നോക്കി സിഐടിയു പ്രവര്‍ത്തകര്‍ "ദേ, പുലച്ചി ഓട്ടോ ഓടിക്കുന്നു" എന്ന് അട്ടഹസിച്ചു പരിഹസിക്കുകയായിരുന്നെന്ന് ചിത്രലേഖ പറയുന്നു.

ഓട്ടോ കത്തിച്ചും പ്രതികാരം

ഓട്ടോ കത്തിച്ചും പ്രതികാരം

ചിത്രലേഖയ്‌ക്കെതിരെ നടന്ന ജാതിപീഡനത്തിനും തൊഴില്‍സ്ഥലത്തെ സ്ത്രീപീഡനത്തിനും പയ്യന്നൂര്‍ പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ ചിത്രലേഖയുടെ ഓട്ടോറിക്ഷ തീവച്ചു നശിപ്പിച്ചാണ് എതിരാളികൾ പ്രതികാരം ചെയ്തത്.

English summary
Dalit youth Chithralekha's auto attacked again
Please Wait while comments are loading...