'എന്താണ് സംഭവിക്കുന്നത് എന്നറിയില്ല, വീഡിയോകൾ കാണാനില്ല, താനറിയാതെ ലൈവ്', മേതിൽ ദേവികയുടെ കുറിപ്പ്
കോഴിക്കോട്: പ്രമുഖ നര്‍ത്തകി മേതില്‍ ദേവികയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. മേതില്‍ ദേവിക തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. മേതില്‍ ദേവികയുടെ നൃത്തത്തിന്റെ അടക്കമുളള വീഡിയോകള്‍ പേജില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. മേതില്‍ ദേവികയ്ക്ക് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 26000ത്തില്‍ കൂടുതല്‍ ഫോളോവേഴ്സ് ഉണ്ട്.

തന്റെ പേഴ്സണല്‍ പ്രൊഫൈലില്‍ നിന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അസ്വാഭാവികമായ ചിലത് നടക്കുന്നതായി മേതില്‍ ദേവിക അറിയിച്ചിരിക്കുന്നത്. മേതില്‍ ദേവികയുടെ കുറിപ്പ് ഇങ്ങനെ: '' എന്താണ് സംഭവിക്കുന്നത് എന്നറിയില്ല. എന്റെ വീഡിയോകളൊന്നും കാണാനില്ല. കുറച്ച് മുന്‍പ് താന്‍ അറിയാതെ പേജില്‍ നിന്നും ഫേസ്ബുക്ക് ലൈവ് പോവുകയുണ്ടായി.
ആരെയാണീ നോക്കുന്നത്? ദിലീപിന്റെയും കാവ്യയുടെയും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

എന്തെങ്കിലും മെസ്സേജുകള്‍ ആ പേജില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുകയാണ് എങ്കില്‍ എന്നെ അറിയിക്കണം. കാര്യങ്ങള്‍ ശരിയാക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും തന്റെ പേജിനും പ്രൊഫൈലിനും ഇനിയും ഇത് സംഭവിച്ചേക്കാം എന്നാണ് മേതില്‍ ദേവികയുടെ കുറിപ്പ്. ഈ വര്‍ഷം ചെയ്ത പോസ്റ്റുകളൊക്കെയാണ് ഫേസ്ബുക്ക് പേജില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.

അടുത്തിടെ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജും ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. 12 ലക്ഷത്തോളം ലൈക്ക്സ് ഉളളതാണ് അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്. ഫിലിപ്പീന്‍സില്‍ നിന്നായിരുന്നു ഹാക്കിംഗ്. തമാശ വീഡിയോകളാണ് ഹാക്കര്‍മാര്‍ പേജില്‍ പോസ്റ്റ് ചെയ്തത്. അനൂപ് മേനോന്റെ പേജ് പിന്നീട് വീണ്ടെടുത്തു.

നടനും എംഎല്‍എയുമായ മുകേഷുമായുളള വിവാഹ മോചന നീക്കത്തെ തുടര്‍ന്ന് മേതില്‍ ദേവിക അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2013 ഒക്ടോബര്‍ 24ന് ആയിരുന്നു മേതില്‍ ദേവികയുമായുളള മുകേഷിന്റെ വിവാഹം. നടി സരിതയുമായുളള വിവാഹ ബന്ധം വേര്‍പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു മുകേഷിന്റെ രണ്ടാം വിവാഹം. മേതില്‍ ദേവികയുടേതും രണ്ടാം വിവാഹമായിരുന്നു. പാലക്കാട് സ്വദേശിയായിരുന്നു മേതിൽ ദേവികയുടെ ആദ്യ ഭർത്താവ്.
Recommended Video

എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി മേതില്‍ ദേവിക മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. വേര്‍പിരിയല്‍ ആവശ്യപ്പെട്ട് മേതില്‍ ദേവിക മുകേഷിന് വക്കീല്‍ മുഖാന്തരം നോട്ടീസ് അയച്ചിരുന്നു.. പിരിയാനുളള തീരുമാനം തന്റേതായിരുന്നുവെന്ന് മേതില്‍ ദേവിക വ്യക്തമാക്കി. മുകേഷ് ഒരു മോശം മനുഷ്യന് അല്ലായിരുന്നു. എന്നാല്‍ ഒരു നല്ല ഭര്‍ത്താവ് ആയിരുന്നില്ലെന്നും മേതില്‍ ദേവിക പ്രതികരിക്കുകയുണ്ടായി. വിവാഹ മോചന വാര്‍ത്തകളോട് മുകേഷ് പ്രതികരിച്ചിരുന്നില്ല.
മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications