Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡേ കെയറില്‍ മിനിയുടെ ക്രൂരത സംസാരിക്കാന്‍ പ്രായമാകാത്ത കുഞ്ഞുങ്ങളോട്!! ഞെട്ടിക്കുന്ന വിവരങ്ങള്‍!!

മിനി ഏറ്റവുമധികം ക്രൂരത കാട്ടിയിരുന്നത് സംസാരിക്കാന്‍ പ്രായമാകാത്ത കുട്ടികളോടാണെന്നാണ് ഇവിടത്തെ ആയമാര്‍ നല്‍കിയിരിക്കുന്ന മൊഴി.

കൊച്ചി: പാലാരിവട്ടത്തെ ഡേ കെയറില്‍ കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ഡേ കെയര്‍ ഉടമ മിനി മാത്യുവിനെതിരെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഡേ കെയറിലെ ആയമാര്‍ പാലാരിവട്ടം പോലീസിനു നല്‍കിയ മൊഴിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

മിനി മാത്യു നിരന്തരം കുട്ടികളെ മര്‍ദിച്ചുവെന്നാണ് ആയമാര്‍ നല്‍കിയ മൊഴി. മിനി കൂടുതലും മര്‍ദിച്ചിരുന്നത് സംസാരിക്കാന്‍ പ്രായമാകാത്ത കുട്ടികളെ ആണെന്നാണ് ആയമാര്‍ പോലീസിനു നല്‍കിയ മൊഴിയിലുള്ളത്.

ചൊവ്വാഴ്ചയാണ് പാലാരിവട്ടത്തെ കളിവീട് ഡേകെയറിലെ ക്രൂരത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടത്. മിനി മാത്യു ഒന്നര വയസുകാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരുന്നത്. സംഭവത്തിനു പിന്നാലെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 സംസാരിക്കാന്‍ പ്രായമാകാത്ത കുഞ്ഞുങ്ങളോട്

സംസാരിക്കാന്‍ പ്രായമാകാത്ത കുഞ്ഞുങ്ങളോട്

മിനി ഏറ്റവുമധികം ക്രൂരത കാട്ടിയിരുന്നത് സംസാരിക്കാന്‍ പ്രായമാകാത്ത കുട്ടികളോടാണെന്നാണ് ഇവിടത്തെ ആയമാര്‍ നല്‍കിയിരിക്കുന്ന മൊഴി. സംസാരിക്കാന്‍ പ്രായമായ കുട്ടികള്‍ വീട്ടില്‍ പറയുമെന്ന ഭയത്താല്‍ അവരെ അധികം മര്‍ദിച്ചിരുന്നില്ല.

 തറയിലൂടെ വലിച്ചിഴച്ച്

തറയിലൂടെ വലിച്ചിഴച്ച്

ഇവര്‍ കുട്ടികളെ തറയിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയിരുന്നതായും ഇവര്‍ പറയുന്നുണ്ട്. ഈ സമയത്ത് കുട്ടികള്‍ കരഞ്ഞാലും മിനി ക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്ന് മൊഴില്‍ പറയുന്നു.

 മല, മൂത്ര വിസര്‍ജനം നടത്തിയാല്‍

മല, മൂത്ര വിസര്‍ജനം നടത്തിയാല്‍

കുട്ടികള്‍ മലമൂത്ര വിസര്‍ജനം നടത്തിയാലും മിനി കുട്ടികളെ മര്‍ദിച്ചിരുന്നുവെന്ന് ആയമാര്‍ പറയുന്നു. മിനിയെ എതിര്‍ക്കാന്‍ കഴിയില്ലായിരുന്നുവെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കളുമായി സംസാരിക്കാന്‍ ആയമാര്‍ക്ക് അവസരം നല്‍കിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

 പാലാരിവട്ടം പോലീസില്‍

പാലാരിവട്ടം പോലീസില്‍

ഡേകെയര്‍ സെന്ററിലെ പീഡനം അന്വേഷിക്കുന്നത് പാലാരിവട്ടം പോലീസാണ്. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ആയമാര്‍ മിനിക്കെതിരെ മൊഴി നല്‍കിയിരിക്കുന്നത്. മിനി നിരന്തരം കുട്ടികളെ മര്‍ദിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു.

നാലുവയസുകാരനും

നാലുവയസുകാരനും

ഇവിടത്തെ ജീവനക്കാര്‍ക്കു പുറമെ സംസാരിക്കാന്‍ പ്രായമായ നാലു വയസുള്ള കുഞ്ഞും മിനി മര്‍ദിക്കുന്ന കാര്യം വ്യക്തമാക്കിയിരുന്നു. കുഞ്ഞു വാവയല്ലേ ഇങ്ങനെ തല്ലാമോ എന്ന് നാല് വയസുകാരന്‍ ചോദിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി സ്ഥാപനത്തിലെ നാല് വയസ് പ്രായമുള്ള കുഞ്ഞുങ്ങളെ കൗണ്‍സിലിങിന് വിധേയമാക്കാനും മാതാപിതാക്കളുടെ മൊഴി എടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

 രക്ഷിതാക്കള്‍ക്ക് സംശയം

രക്ഷിതാക്കള്‍ക്ക് സംശയം

അടിക്കുമ്പോള്‍ കുട്ടികളുടെ ശരീരത്തിലുണ്ടാകുന്ന പാട് വെള്ളം കൊണ്ട് തുടച്ചു മാറ്‌റാന്‍ മിനി ജീവനക്കാരോട് പറയാറുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം കുട്ടികളുടെ ശരീരത്തിലെ പാടുകള്‍ കണ്ട് സംശയം തോന്നിയിരുന്നതായി രക്ഷിതാക്കളും പറയുന്നു. കുട്ടികള്‍ക്ക് ഡേകെയറില്‍ പോകാന്‍ താത്പര്യ കുറവും മിനിയെ കാണുമ്പോള്‍ ഭയവും ഉണ്ടായിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞിരുന്നു.

വീഡിയോ പുറത്ത്

ചൊവ്വാഴ്ചയാണ് ഡേ കെയറിലെ പീഡന വിവരം പുറത്തറിയുന്നത്. മിനി കുട്ടിയെ മര്‍ദിക്കുന്ന വീഡിയോ അടക്കം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടിരുന്നു. സംഭവത്തിനു പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. ഉടന്‍ തന്നെ മിനി മാത്യുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

അമ്മമാരുടെ കണ്ണുനിറയിക്കുന്ന ദൃശ്യങ്ങള്‍...കൊച്ചിയിലെ 'കളിവീടില്‍' കുഞ്ഞുങ്ങളോട് ക്രൂരത...കൂടുതല്‍ വായിക്കാന്‍

അഖിലയെ മതംമാറ്റിയ സത്യ സരണി പെടുമോ? മഞ്ചേരിയിലെ ഈ മതംമാറ്റകേന്ദ്രം ആരുടേതാണ്? ഞെട്ടിക്കുന്ന കഥകള്‍!!കൂടുതല്‍ വായിക്കാന്‍

സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്ന് ആസിഫ് അലി !!കൂടുതല്‍ വായിക്കാന്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+