കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് ഡിസിസിയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ പാളി

  • By Desk
Google Oneindia Malayalam News

പാലക്കാട്‌: ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ പേരില്‍ ആഹ്വാനം ചെയ്‌ത പോലീസ്‌ സ്‌റ്റേഷന്‍ മാര്‍ച്ച്‌ പാളി. അപ്രഖ്യാപിത ഹര്‍ത്താലില്‍ നിയമവരുദ്ധമായി സംഘംചേര്‍ന്ന്‌ കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും രംഗത്തിറങ്ങിയവരില്‍ ഉള്‍പ്പെട്ട യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്‌. പ്രവര്‍ത്തകനെ പോലീസ്‌ മര്‍ദ്ദിച്ചതായി ആരോപിച്ച്‌ ടൗണ്‍ സൗത്ത്‌ സി.ഐ ഓഫീസിലേക്ക്‌ ഡി.സി.സി മാര്‍ച്ച്‌ നടത്തുമെന്നാണ്‌ പ്രസിഡന്റ്‌ വി.കെ. ശ്രീകണ്‌ഠന്‍ അറിയിച്ചത്‌.

പക്ഷേ, അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ കലാപം സൃഷ്‌ടിക്കാനുള്ള നീക്കമാണ്‌ നടന്നതെന്ന്‌ വ്യക്‌തമായതോടെ അതില്‍ പങ്കെടുത്തവര്‍ക്കുവേണ്ടി രംഗത്തിറങ്ങാന്‍ ജില്ലാ കോണ്‍ഗ്രസ്‌ നേതൃത്വം പോലും തയ്യാറായില്ല. പാലക്കാട്‌ നിയമസഭാ മണ്ഡലത്തിനു കീഴില്‍ വരുന്ന 12 ഡി.സി.സി സെക്രട്ടറിമാരില്‍ ഒരാള്‍ പോലും മാര്‍ച്ചിനെത്തിയില്ല. ഏഴു മണ്ഡലം കോണ്‍ഗ്രസ്‌ പ്രസിഡന്റുമാരും ബ്ലോക്ക്‌ ഭാരവാഹികളും വന്നില്ല.

congress

ഡി.സി.സി പ്രസിഡന്റ്‌ അല്ലാതെ സമീപ പ്രദേശങ്ങളില്‍ നിന്നുപോലും ഒരൊറ്റ ജില്ലാ ഭാരവാഹിയും മാര്‍ച്ചിനെത്തിയില്ല. ജില്ലാ കോണ്‍ഗ്രസ്‌ നേതൃത്വം മാര്‍ച്ചിന്‌ ആഹ്വാനം ചെയ്‌തതിനാല്‍ കുറഞ്ഞത്‌ അഞ്ഞുറുപേരെങ്കിലും ഉണ്ടാകുമെന്നു കരുതി പോലീസ്‌ സന്നാഹമൊരുക്കി. എന്നാല്‍ മുപ്പത്തിഅഞ്ചോളം പേരാണ്‌ ആകെ പങ്കെടുക്കാനെത്തിയത്‌.

ആളില്ലാ സമരമായതോടെ ബാനറില്‍ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി എന്നു രേഖപ്പെടുത്തിയത്‌ തിരുത്തി. വെള്ളപേപ്പറില്‍ യൂത്ത്‌ എന്ന്‌ അച്ചടിച്ച്‌ ജില്ലാ എന്നു രേഖപ്പെടുത്തിയതിനു മുകളില്‍ ഒട്ടിച്ചു. കമ്മിറ്റിയുടെ അവസാനം ബ്ലോക്ക്‌ എന്ന്‌ എഴുതിചേര്‍ക്കുകയും ചെയ്‌ത് സമരം യൂത്ത്‌ കോണ്‍ഗ്രസ്‌ ബ്ലോക്‌ കമ്മിറ്റിയുടെ തലയില്‍ കെട്ടിവച്ചാണ്‌ ഡി.സി.സി പ്രസിഡന്റ്‌ മുഖംരക്ഷിച്ചത്‌.

ആളില്ലാ സമരം ഉദ്‌ഘാടനം ചെയ്‌തതും ഡി.സി.സി പ്രസിഡന്റാണ്‌. ബോബന്‍ മാട്ടുമന്ത അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി സി. ചന്ദ്രന്‍, ഹരിദാസ്‌ മച്ചിങ്ങല്‍, ബി. റിജേഷ്‌, ഭാസന്‍ വെണ്ണക്കര സംസാരിച്ചു.

അതേസമയം, അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ നടന്ന അക്രമങ്ങളില്‍ ഉള്‍പ്പെട്ട പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമത്തില്‍നിന്ന്‌ ഡി.സി.സി പ്രസിഡന്റ്‌ പിന്‍മാറണമെന്ന്‌ ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ഇ. കൃഷ്‌ണദാസ്‌ ആവശ്യപ്പെട്ടു. മതേതര പാര്‍ട്ടി എന്ന്‌ അവകാശപ്പെടുന്ന കോണ്‍ഗ്രസ്‌ അപ്രഖ്യാപിത ഹര്‍ത്താല്‍ ദിവസം നടന്ന അക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്‌. പ്രതികളെ സംരക്ഷിക്കാന്‍ കൂട്ടുനില്‍ക്കുന്ന നേതാക്കന്മാര്‍ക്കെതിരെയും പോലീസ്‌ ശക്‌തമായ നടപടിയെടുക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

English summary
dcc police station march failed in palakad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X