Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേന്ദ്രനികുതി വിഹിതവും വായ്പയെടുക്കലും ഔദാര്യമല്ല'; വിമർശിച്ച് ജയരാജൻ

നികുതി വിഹിതവും വായ്പാപരിധിയും വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കെതിരെ സിപിഎം നേതാവ് എംവി ജയരാജൻ. കേന്ദ്രനികുതി വിഹിതവും വായ്പയെടുക്കലും ഔദാര്യമല്ലെന്നും ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകുന്ന അവകാശമാണതെന്നും അദ്ദേഹം പറഞ്ഞു .അർഹതപ്പെട്ട നികുതിവിഹിതവും വായ്പയെടുക്കലും നിഷേധിക്കുന്ന നടപടി സംസ്ഥാനം ഭരിക്കുന്നവരുടെ മാത്രം പ്രശ്‌നമല്ല, മലയാളികളുടെയാകെ പ്രശ്‌നമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ-കേന്ദ്രനികുതി വിഹിതവും വായ്പയെടുക്കലും ഔദാര്യമല്ല. ഭരണഘടന സംസ്ഥാനങ്ങൾക്ക് നൽകുന്ന അവകാശമാണ്. കേന്ദ്രസർക്കാരാവട്ടെ, കേരളത്തിന് അർഹതപ്പെട്ട നികുതി വിഹിതവും വായ്പാപരിധിയും വെട്ടിക്കുറച്ചു. പത്താം ധനകമ്മീഷൻ ശുപാർശ പ്രകാരം 3.88 ശതമാനം നികുതി വിഹിതം സംസ്ഥാനത്തിന് അർഹതപ്പെട്ടതാണ്. അതാണ് 1.92 ശതമാനമായി വെട്ടിക്കുറച്ചത്. അതുമൂലം 5 വർഷത്തിനിടയിൽ 82594 കോടി രൂപയാണ് കേരളത്തിന് കുറവ് വന്നത്.

bjp

വായ്പാ പരിധി നിയന്ത്രിക്കുന്ന ധനഉത്തരവാദിത്ത നിയമപ്രകാരം ജിഡിപിയുടെ 3 ശതമാനം വരെ വായ്പ സംസ്ഥാനങ്ങൾക്കെടുക്കാം. അതേ നിയമം തന്നെയാണ് കേന്ദ്രസർക്കാറിനും ബാധകം. ഇപ്പോൾ സംസ്ഥാനത്തിന് 54 ശതമാനം തുകയാണ് വെട്ടിക്കുറച്ചത്, എന്നാൽ കേന്ദ്രത്തിന് അത് ബാധകമാക്കിയില്ല. കേന്ദ്ര സഹമന്ത്രിയാണെങ്കിൽ കള്ളക്കണക്കാണ് ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനത്തിന് സ്ഥിരം പാരയാണ് ഈ മന്ത്രി എന്ന കാര്യം ജനങ്ങൾക്കറിയാം.

അർഹതപ്പെട്ട നികുതിവിഹിതവും വായ്പയെടുക്കലും നിഷേധിക്കുന്ന നടപടി സംസ്ഥാനം ഭരിക്കുന്നവരുടെ മാത്രം പ്രശ്‌നമല്ല, മലയാളികളുടെയാകെ പ്രശ്‌നമാണ്. നക്കിക്കൊല്ലുന്ന ഈ നയത്തിനെതിരെ ഒരക്ഷരം ഉരിയാടാൻ പ്രതിപക്ഷനേതാവോ കെപിസിസി പ്രസിഡന്റോ തയ്യാറായില്ല. അവരുടെ നാവുകൾക്ക് കട്ട് ഏർപ്പെടുത്തിയവർ ആരായാലും അത് കേന്ദ്രത്തിന്റെ ഫണ്ട് കട്ട് പിൻവലിക്കുന്നത് ആവശ്യപ്പെടുന്നതുപോലെ ആവശ്യപ്പെടേണ്ട ഒരു കാര്യമാണ്', പോസ്റ്റിൽ ജയരാജൻ പറഞ്ഞു.

കേന്ദ്രം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിൽ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി തുറന്നടിച്ചിരുന്നു. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി വെട്ടിക്കുറക്കുന്നതിലൂടെ കേന്ദ്രസർക്കാർ കാണിക്കുന്നത് സാഡിസ്റ്റ് മനോഭാവമാണെന്നായിരുന്നു അദ്ദേഹം വിമർശിച്ചത്.നമ്മുടെ നാടിൻ്റെ പുരോഗതിയുടെ കാര്യത്തിൽ നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്നും ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഒരു സംസ്ഥാനത്തിന് നേരെ ഇത്രയ്ക്ക് നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ഒരു കേന്ദ്രസർക്കാരിനും ഭൂഷണമല്ല. സംസ്ഥാനം നശിക്കട്ടെ എന്ന നിലപാടാണോ കേന്ദ്രസർക്കാർ കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+