ശ്രീറാമിനെ 'ഒഴിപ്പിച്ചു' !! ദേവികുളത്ത് ഇനി പുതിയ സബ് കലക്ടര്‍...ന്യായീകരിച്ച് മന്ത്രി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയ്യറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ച് ശ്രദ്ധേയനായ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. മാനന്തവാടി സബ് കലക്ടര്‍ക്കാണ് പകരം ചുമതല നല്‍കിയിട്ടുള്ളത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രീറാമിനെ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്.

1

എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിങ് ഡയറക്ടറുടെ ചുമതലയാണ് ശ്രീറാമിന് സര്‍ക്കാര്‍ നല്‍കിയത്. വകുപ്പ് മേധാവിയായി അദ്ദേഹത്തിനു സ്ഥാനക്കയറ്റം നല്‍കുകയായിരുന്നുവെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

2

ഭൂമാഫിയക്കെതിരേ കടുത്ത നടപടി സ്വീകരിച്ചിട്ടുള്ള ശ്രീറാമിനെ മാറ്റാന്‍ സര്‍ക്കാരിന് വിവിധ ഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നതായാണ് സൂചന. സിപിഎമ്മിലെ തന്നെ ചില നേതാക്കള്‍ ശ്രീറാമിനെ മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ സബ് കലക്ടറെ മാറ്റിയതിനെതിരേ സിപിഐ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. സര്‍ക്കാരിന്റെ നടപടിയോടു യോജിപ്പില്ലെന്നു സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ പറഞ്ഞു.

3

അതേസമയം, ശ്രീറാമിനെ മാറ്റിയത് സ്വാഭാവികമായ നടപടി മാത്രമാണെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ അദ്ഭുതപ്പെടേണ്ടതില്ല. എല്ലാ കാലത്തും ഒരേ പോസ്റ്റില്‍ തന്നെ തുടരാന്‍ സാധിക്കില്ലെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി. സ്ഥലം മാറ്റം മറ്റു രീതിയില്‍ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. സിപിഐ ജില്ലാ സെക്രട്ടറിയുടേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും മന്ത്രി പറഞ്ഞു. കൈയേറ്റമൊഴിപ്പിക്കല്‍ തന്നെയയാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Devikulam sub collector sreeram venkittaraman transferred
Please Wait while comments are loading...