സെന്‍കുമാര്‍ മനസില്‍ കരുതിയത് നടന്നു; ഡിജിപിയാകാന്‍ ഇനി തിടുക്കമില്ലെന്ന്!! അടിമേടിച്ച് സര്‍ക്കാര്‍

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഡിജിപിയാകാന്‍ തനിക്ക് യാതൊരു തിരക്കുമില്ലെന്ന് ടിപി സെന്‍കുമാര്‍. ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രിം കോടതി വിധിയില്‍ വ്യക്തത തേടി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാല്‍ കോടതി വിധി പ്രകാരം സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെന്‍കുമാറിനെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട വിധിയില്‍ വ്യക്തത വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി തള്ളുകയായിരുന്നു.

 അനുകൂല വിധി

അനുകൂല വിധി

ഏപ്രില്‍ 24നാണ് സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ജൂണ്‍ മാസത്തില്‍ വിരമിക്കാനിരിക്കെയാണ് സെന്‍കുമാറിന് അനുകൂലമായ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.

 കേരള സര്‍ക്കാര്‍

കേരള സര്‍ക്കാര്‍

സെന്‍കുമാറിനോട് വളരെ മോശമായാണ് സര്‍ക്കാര്‍ പെരുമാറിയതെന്നും മാനദണ്ഡങ്ങളും ചട്ടങ്ങളും മറികടന്നുള്ള നടപടിയാണ് സര്‍ക്കാരിന്റേതെന്നും കോടതി വിലയിരുത്തിയിരുന്നു.

 ലോക്‌നാഥ് ബെഹ്‌റ

ലോക്‌നാഥ് ബെഹ്‌റ

ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത് പോലീസ് മേധാവിയെന്ന പദവിയിലാണ്. നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കാര്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

 സുപ്രീംകോടതി

സുപ്രീംകോടതി

സര്‍ക്കാരിന്റെ വാദം പോലും കേള്‍ക്കാതെയാണ് കോടതി ഹര്‍ജി തളളിയത്. കൂടാതെ കോടതി ചെലവായി സര്‍ക്കാര്‍ 25000 രൂപ അടക്കണമെന്നും കോടതി ഉത്തരവിട്ടു.

English summary
DGP TP Senkumar's response about Suprme Court statement
Please Wait while comments are loading...