കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ നേതാക്കളെ ഡിജിപി കള്ളക്കേസില്‍ കുടുക്കുന്നു: ബെഹ്റയ്ക്കെതിരെ രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; സർക്കാർ നിർദ്ദേശിക്കുന്ന ഏത് വഴിവിട്ട കാര്യങ്ങളും ചെയ്യാൻ തയ്യാറാകുന്ന ഡിജിപിയാണ് ഇന്ന് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ഡിജിപി ഇന്ന് എല്ലാ അർത്ഥത്തിലും തരം താഴ്ന്നു കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ അഴിമതിയും, സ്വജനപക്ഷപാതവും, കൊള്ളയും തുറന്നുകാട്ടുന്ന പ്രതിപക്ഷ എം എൽ എമാർക്കും, നേതാക്കൾക്കുമെതിരെ കള്ളക്കേസെടുക്കാൻ ഡിജിപി തന്നെ മുൻകൈ എടുക്കുന്നു. ഈ നടപടി എത്രയും വേഗം അവസാനിപ്പിക്കാൻ ഡിജിപി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ramesh chennithala

യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ലോകനാഥ് ബഹ്റ എന്ന ഡിജിപിയുടെ എല്ലാ കള്ളത്തരങ്ങളും, അഴിമതിയും അന്വേഷിക്കാൻ കമ്മിഷനെ നിയോഗിക്കും. പലതരം പർച്ചേസിലൂടെ കോടിക്കണക്കിനു രൂപയുടെ അഴിമതി നടത്തുന്ന ഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനു പ്രത്യുപകരമായിട്ടാണ് പി ടി തോമസ്, കെ എം ഷാജി, തുടങ്ങിയ യുഡിഎഫ്
എം എൽ എ മാർക്കും, മറ്റു നിരവധി നേതാക്കൾക്കുമെതിരെ കേസെടുക്കവാനും അവരെ അപമാനിക്കാനുള്ള ശ്രമം. വി ഡി സതീശനെതിരായി ഇല്ലാത്ത ഒരു കേസുമായി വന്നിരിക്കുന്നതും ഇതിന്റെ ഭാഗമാണ്.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയും നടത്തിയ ഒരു ഡിജിപിയാണ് നിലവിലുള്ളത്. അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിൽ ഡിജിപി യുടെ അഴിമതികൾ വ്യക്തമായി പറയുന്നതുകൊണ്ടാണ് സർക്കാർ ആ റിപ്പോർട്ട്‌ കോൾഡ് സ്റ്റോറേജിൽ വച്ചിട്ടുള്ളത്. കള്ളക്കേസുകൾ എടുത്ത് എൽ ഡി എഫ് സർക്കാറിനെതിരേയുള്ള യു ഡി എഫിന്റെ പോരാട്ടം പിന്നോട്ടു കൊണ്ടുപോകാം എന്നുള്ളത് വെറും വ്യാമോഹമാണ്. സർക്കാരിന് വേണ്ടി എന്ത്‌ അഴിമതിയും നടത്തുന്ന DGP യെ നിയമപരമായിത്തന്നെ നേരിടും.

 കടുംപിടിത്തത്തിൽ പിജെ ജോസഫ്; 'വീഴ്ത്താൻ' കച്ചകെട്ടി ഇറങ്ങി ഉമ്മൻചാണ്ടി.. യുഡിഎഫിൽ പുതിയ നീക്കം കടുംപിടിത്തത്തിൽ പിജെ ജോസഫ്; 'വീഴ്ത്താൻ' കച്ചകെട്ടി ഇറങ്ങി ഉമ്മൻചാണ്ടി.. യുഡിഎഫിൽ പുതിയ നീക്കം

തൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, കർഷകരുടെ പ്രശ്നങ്ങൾ,ഇക്കാര്യങ്ങൾ മോദി മിണ്ടിയോ?; വിമർശിച്ച് ചിദംബരംതൊഴിലില്ലായ്മ, സ്ത്രീ സുരക്ഷ, കർഷകരുടെ പ്രശ്നങ്ങൾ,ഇക്കാര്യങ്ങൾ മോദി മിണ്ടിയോ?; വിമർശിച്ച് ചിദംബരം

ഡൊണാൾഡ് ട്രംപോ? ജോ ബൈഡനോ?; ഒരേ ഒരു ലക്ഷ്യം.. യുഎസ് തിരഞ്ഞെടുപ്പിലെ ഇന്ത്യൻ കണക്ക് കൂട്ടലുകൾ.

Recommended Video

cmsvideo
Ramesh Chennithala asks Rahul Gandhi to stop commenting on Kerala issues | Oneindia Malayalam

English summary
DGP traps opposition leaders in fake case: Ramesh Chennithala against Behra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X