കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാൾഡ് ട്രംപോ? ജോ ബൈഡനോ?; ഒരേ ഒരു ലക്ഷ്യം.. യുഎസ് തിരഞ്ഞെടുപ്പിലെ ഇന്ത്യൻ കണക്ക് കൂട്ടലുകൾ

Google Oneindia Malayalam News

വാഷിങ്ടൺ; അടുത്തയാഴ്ച നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് വിജയിച്ചാലും ഇന്ത്യയുടെ നയതന്ത്ര സാഹചര്യങ്ങളിൽ കാര്യമായ മാറ്റം ഉണ്ടാകില്ല. അതേസമയം ഭീഷണിയായി തുടരുന്ന ചൈനയെന്ന വൻ ശക്തിയെ തടുക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. ഇതിന് യുഎസിന്റെ സഹായം ഇന്ത്യയ്ക്ക് കൂടിയേ തീരു. അതുകൊണ്ട് തന്നെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ബൈഡൻ വിജയിച്ചാലും റിപബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വിജയിച്ചാലും യുഎസിനോട് ഇന്ത്യയ്ക്ക് കൂടുതൽ അടുത്തേ മതിയാകൂ.അതേസമയം സമാനമാണ് യുഎസിന്റെ സാഹചര്യവും.

യുഎസിനും വേണ്ടത്

യുഎസിനും വേണ്ടത്

വൈറ്റ് ഹൗസിൽ ആര് എത്തിയാലും ചൈനയെ നിയന്ത്രിക്കേണ്ടത് യുഎസിന്റെ ആവശ്യമാണ്. യുഎസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാനുള്ള ചൈനീസ് കുതിപ്പിന് തടയിടുകയെന്നതാണ് യുഎസ് ലക്ഷ്യം. ചുരുക്കത്തിൽ, ചൈനയെ പ്രതിരോധിക്കേണ്ടത് ഇന്ത്യയ്ക്കു യുഎസിനും ഒരുപോലെ ആവശ്യമാണ്. എന്നാൽ ഇരുരാജ്യങ്ങളും ഇതെങ്ങനെ ഒരുമിച്ച് സാധ്യമാകുമെന്ന ചോദ്യം മാത്രമാണ് അവേശേഷിക്കുന്നത്.

രണ്ട് കാര്യങ്ങൾ

രണ്ട് കാര്യങ്ങൾ

ജോ ബൈഡന്റേയും ട്രംപിന്റേയും വിദേശ നയത്തിൽ വ്യത്യാസം ഉണ്ടെന്ന കാര്യത്തിൽ തർക്കമില്ല.എന്നാൽ യുഎസിനെ സംബന്ധിച്ച് രണ്ട് കാര്യങ്ങൾ മാത്രമാണ് ഇന്ത്യ പരിഗണിക്കേണ്ടത്. ഒന്നാമത്തേത് ചൈനയെ നേരിടാൻ യുഎസിന് കരുത്തുണ്ടോയെന്നതാണ്. രണ്ടാമത്തേത് അതിനുള്ള സന്നദ്ധത ഉണ്ടോയെന്നും.
ചൈനയുടെ ശക്തിയെ പ്രതിരോധിക്കാൻ അമേരിക്കൻ പിന്തുണ ആവശ്യമുള്ള രണ്ട് കാര്യങ്ങളാണ് ഇന്ത്യയ്ക്കുള്ളത്.ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതും ചൈനയുടെ സൈനിക, സാമ്പത്തിക, നയതന്ത്ര ശക്തിയിൽ നിന്ന് ഇന്ത്യയെ നേരിട്ട് സംരക്ഷിക്കുക എന്നതാണ്.

സൈനിക ശക്തി

സൈനിക ശക്തി

1962 നെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ഇന്ന് കരുത്തുന്ന സൈനിക ശേഷി ഉണ്ട്. അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങളിലും കഴിഞ്ഞ പതിറ്റാണ്ടിനെ അപേക്ഷിച്ച് വളരെ ഉയർന്ന നിലയിലാണ് കാര്യങ്ങൾ. അതേസമയം പ്രതീക്ഷിക്കുന്നതിലും വേഗത്തിലാണ് കാര്യങ്ങൾ മാറിമറിയുന്നത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇപ്പോൾ ഇന്ത്യയ്ക്ക് നിയന്ത്രിക്കാൻ സാധിക്കുമെങ്കിലും സാഹചര്യങ്ങളിൽ മാറ്റം ഉണ്ടായേക്കാം. ഇന്ത്യ സൈന്യത്തിനായി ചെലവഴിക്കുന്നതിനേക്കാൾ നാലിരട്ടിയാണ് ചൈന ചെലവഴിക്കുന്നത് എന്നത് വസ്തുതയാണ്. വാസ്തവത്തിൽ, ഏഷ്യയിലെ മറ്റെല്ലാ പ്രധാന ശക്തികളേക്കാളും കൂടുതലാണ് ചൈന പ്രതിരോധ മേഖലയിൽ ചെലവഴിക്കുന്നത്.

ഇന്ത്യൻ പ്രതിരോധം

ഇന്ത്യൻ പ്രതിരോധം

ചൈനീസ് സേന സാങ്കേതിക വിദ്യയിൽ അളവിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനാൽ ഇത് അതിർത്തിയിലെ സൈനിക സന്തുലിതാവസ്ഥയെ ബാധിക്കും.ഇന്ത്യൻ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി യുഎസോ മറ്റേതിങ്കിലും രാജ്യമോ സൈനിക സേനയെ അയയ്‌ക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യൻ സൈന്യം തടഞ്ഞാലും, അതിവേഗം നവീകരിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി (പി‌എൽ‌എ) നിയന്ത്രണ രേഖയിൽ} നേട്ടമുണ്ടാക്കുന്നത് തടയണമെങ്കിൽ ഇന്ത്യയ്ക്ക് കൂടുതൽ യുഎസിന്റെ സഹായം കൂടിയെ തീരു.

രഹസ്യാന്വേഷണ വിഭാഗം

രഹസ്യാന്വേഷണ വിഭാഗം

ഇതിനുപുറമെ, യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പിന്തുണയും ഇന്ത്യൻ ശ്രമങ്ങളെ ശക്തിപ്പെടുത്താൻ കഴിയും, കൂടാതെ ചൈനയെ രാജ്യാന്തര തലത്തിൽ തടയിടുന്നതിനും യുഎസ് നയതന്ത്ര സഹായം ആവശ്യമാണ്. ഈ സാഹചര്യത്തിൽ വൈറ്റ് ഹൗസിൽ ആര് അധികാരത്തിലേറിയാലും ഇന്ത്യയ്ക്ക് അവരുമായി ബന്ധം പുലർത്തിയേ മതിയാകു.

ഇന്ത്യൻ താത്പര്യങ്ങൾക്ക് തിരിച്ചടി

ഇന്ത്യൻ താത്പര്യങ്ങൾക്ക് തിരിച്ചടി

പ്രാദേശിക ആധിപത്യത്തിൽ നിന്ന് ചൈന സർവ്വാധിപത്യത്തിലേക്ക് തിരിയില്ലെന്നും ഇന്ത്യയ്ക്ക് ഉറപ്പാക്കണം.ലളിതമായി നിർവചിച്ചാൽ, ചൈനീസ് മേധാവിത്വത്തിന് കീഴിൽ വഴങ്ങാൻ ഏഷ്യൻ രാജ്യങ്ങൾ നിർബന്ധിതരാവും കാരണം രാജ്യങ്ങൾക്ക് മറ്റ് വഴിയില്ലാതെ വരും. ഇന്ത്യയുടെ പ്രാഥമിക താൽപ്പര്യം മേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നതിനേക്കാൾ രാജ്യസുരക്ഷ എന്നതാണെങ്കിലും ഇൻഡോ-പസഫിക്ക് മേഖലയിൽ ചൈനയുടെ മേധാവിത്വം ഇന്ത്യൻ താത്പര്യങ്ങൾക്ക് തിരിച്ചടിയാകും. ഇതിനെ തിനെ തടയാൻ കഴിയുന്ന ഒരേയൊരു ശക്തി അമേരിക്കയാണ്. ദിവസവുമെന്നോണമാണ് ചൈന തങ്ങളുടെ ആധിപത്യം വളർത്തുന്നത്. അയൽക്കാരെന്നോ പരിധിക്കപ്പുറമുള്ള രാജ്യമെന്നോ നോട്ടമില്ലാതെയാണ് മറ്റ് രാജ്യങ്ങളുടെ താൽപ്പര്യങ്ങളോ വികാരങ്ങളോ പരിഗണിക്കാതെയാണ് ചൈന തങ്ങളുടെ ഇടപെടലുകൾ നടത്തുന്നത്.

പ്രാപ്തിയുള്ള രാജ്യം

പ്രാപ്തിയുള്ള രാജ്യം

അമേരിക്കയുടെ ശക്തി ക്ഷയിച്ചെന്ന ആക്ഷേപങ്ങൾ ഉണ്ടെങ്കിലും ചൈനയുടെ സൈനിക, സാമ്പത്തിക, നയതന്ത്ര ശക്തിയെ നേരിടാൻ പ്രാപ്തിയുള്ള ഏക രാഷ്ട്രം ഇപ്പോഴും അമേരിക്കയാണെന്നതിൽ സംശയമില്ല.അതുകൊണ്ട് കൂടിയാണ് അമേരിക്കൻ പിന്തുണയില്ലാതെ ചൈനയെ നേരിടാൻ ഇന്ത്യക്ക് ശ്രമകരമാകുമെന്ന് വിലയിരുത്തപ്പെടുന്നത്.എന്നിരുന്നാലും, അമേരിക്ക സന്നദ്ധമാണോ എന്നതാണ് യഥാർത്ഥ ചോദ്യം. ഇത് തന്നെയാണ് പ്രധാന ചർച്ചയും.

യുഎസിനെ വിട്ടൊരു കളിവേണ്ട

യുഎസിനെ വിട്ടൊരു കളിവേണ്ട

ഇങ്ങനെയൊക്കെയാണെങ്കിലും പങ്കാളിത്തത്തിന് പരിധി നിശ്ചിക്കണമെന്നതാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.തുറന്ന് പറയുന്നില്ലേങ്കിലും ഇന്ത്യയുടെ യുഎസുമായുള്ള സഖ്യത്തിനുള്ള പ്രധാന കാരണം ചൈനയെ എതിർക്കുക എന്നതാണെന്നത് വസ്തുതയാണ്.കശ്മീർ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യൻ ആഭ്യന്തര കാര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ ഇന്ത്യയ്ക്കും യുഎസിനും വിരുദ്ധ അഭിപ്രായങ്ങൾ ഉണ്ട്.
എന്നാൽ, ചൈനയുമായി ഇടപഴകുന്നതിനുള്ള കൂടുതൽ നിർണായക സഹകരണത്തിന്റെ വഴിയിൽ ഈ വ്യത്യാസങ്ങൾ വരാൻ ഇരു രാജ്യങ്ങളും അനുവദിക്കരുത്. പ്രത്യേകിച്ച് ഇന്ത്യ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. കാരണം യുഎസിന് ആശ്രയിക്കാൻ മറ്റ് പല രാജ്യങ്ങളും ഉണ്ട്. എന്നാൽ ഇന്ത്യയുടെ സ്ഥിതി അങ്ങനെ അല്ല. അതുകൊണ്ട് തന്നെ ട്രംപായാലും ബൈഡനായാലും ഇന്ത്യ അമേരിക്കയെ വിട്ടു കളിക്കരുതെന്നും മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

 തിരഞ്ഞെടുപ്പ് ഫലം നേരത്തെ പ്രഖ്യാപിക്കില്ല: റിപ്പോർട്ടുകൾ തള്ളി ട്രംപ്, നിമയപോരാട്ടത്തിനെന്ന് സൂചന തിരഞ്ഞെടുപ്പ് ഫലം നേരത്തെ പ്രഖ്യാപിക്കില്ല: റിപ്പോർട്ടുകൾ തള്ളി ട്രംപ്, നിമയപോരാട്ടത്തിനെന്ന് സൂചന

'സിനിമാ നടിമാരെല്ലാം പോക്കാണെന്ന് പറയുന്ന മലയാളി.. കൊച്ചിയിലെ സണ്ണി പൂരം'; രൂക്ഷ വിമർശനം'സിനിമാ നടിമാരെല്ലാം പോക്കാണെന്ന് പറയുന്ന മലയാളി.. കൊച്ചിയിലെ സണ്ണി പൂരം'; രൂക്ഷ വിമർശനം

Recommended Video

cmsvideo
ട്രംപിനെ ജയിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിസ്ത്യന്‍ സംഘടന | Oneindia Malayalam

English summary
US president election 2020; why india need the support of US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X