കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയെ വെട്ടിച്ച് കേരളം ഡിജിറ്റല്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തേയ്ക്ക്...

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി അതിവേഗം മുന്നോട്ട് പൊയ്‌ക്കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരില്‍ പങ്കാളിത്തമില്ലാത്ത അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നായ കേരളം ആകുമോ ഡിജിറ്റല്‍ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാര്‍?

അതേ എന്ന് പറയേണ്ടി വരും. അതിവേഗ ഇന്റര്‍നെറ്റിന് വേണ്ട സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കതിന്‍റേയും മിക്ക സര്‍ക്കാര്‍ സേവനങ്ങളും ഓള്‍ലൈനില്‍ ആക്കിയതിന്റേയും മിടുക്ക് കേരളത്തിന് അവകാശപ്പെട്ടതാണ്. അടുത്ത മന്ത്രിസഭ യോഗത്തില്‍ ഒരു പക്ഷേ ഡിജിറ്റല്‍ കേരളത്തിന്റെ പ്രഖ്യാപനം തന്നെ ഉണ്ടായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Digital India Logo

എന്നാല്‍ ഇതില്‍ ഒന്നാം സ്ഥാനം കിട്ടുക അത്ര എളുപ്പമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാരണം കേരളത്തെ തോല്‍പിയ്ക്കാന്‍ ഒപ്പം തന്നെയുണ്ട് ഗോവയും. വലിപ്പത്തില്‍ ചെറുതായതുകൊണ്ട് ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഗോവ കേരളത്തേക്കാള്‍ മുന്നിലാണ്. എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന കാര്യത്തില്‍ നമ്മള്‍ തന്നെയാണ് മുന്നിലുള്ളത്.

നിലവില്‍ ഇടുക്കി ജില്ല രാജ്യത്തെ തന്നെ ആദ്യത്തെ അതിവേഗ ഇന്റര്‍നെറ്റ് സേവനം പൂര്‍ണതോതില്‍ ലഭിയ്ക്കുന്ന ജില്ലയായി മാറിക്കഴിഞ്ഞിരിയ്കുന്നു. മറ്റ് ജില്ലകളിലെ പ്രവര്‍ത്തങ്ങള്‍ പുരോഗമിയ്ക്കുകയാണ്.

ഇതുവരെ ഇ-ഗവേണന്‍സിനാണ് മുന്‍തൂക്കം നല്‍കിയിരുന്നതെങ്കില്‍ കേരളം ഇപ്പോള്‍ മറ്റൊരു കുതിച്ചുചാട്ടത്തിലാണ്. ഇ ഗവേണന്‍സില്‍ നിന്ന് എം- ഗവേണന്‍സിലേയ്ക്ക്. സര്‍ക്കാര്‍ സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴിയും ലഭ്യമാകും.

എല്ലാ പഞ്ചായത്തുകളിലും വൈ ഫൈ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിയ്ക്കുകയാണ്. ആദ്യ ഘട്ടമെന്ന നിലയില്‍ 100 പഞ്ചായത്തുകളില്‍ ഒരു മാസത്തിനുള്ളില്‍ തന്നെ വൈഫൈ ലഭ്യമാക്കും.

English summary
Kerala is bracing to be the first digital state in Digital India as the work on high-speed internet infrastructure nears completion and most of the government services come online.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X