കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനി മറ്റ് നടിമാരെയും ഭീഷണിപ്പെടുത്തി, നടപടിയെടുക്കാതെ വിട്ടു, ശ്രീലേഖയ്‌ക്കെതിരെ പരാതി

Google Oneindia Malayalam News

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിച്ചുള്ള പരാമര്‍ശങ്ങളില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കേസെടുക്കണമെന്ന് പരാതി. പള്‍സര്‍ സുനി നേരത്തെയും പല നടിമാരെയും ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും ശ്രീലേഖ നടപടിയെടുത്തില്ലെന്നും, സുനിയെ സംരക്ഷിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് പരാതി നല്‍കിയത്. പരാതി തൃശൂര്‍ റൂറല്‍ പോലീസ് മേധാവിക്ക് കൈമാറി. പള്‍സര്‍ സുനിക്കെതിരെ അന്ന് കൃത്യമായി നടപടി എടുത്തിരുന്നെങ്കില്‍ വീണ്ടും കുറ്റങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!

1

ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പള്‍സര്‍ സുനിക്കെതിരെ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. നേരത്തെ സസ്‌നേഹം ശ്രീലേഖ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു ദിലീപിനെ ന്യായീകരിച്ച് മുന്‍ ഡിജിപി രംഗത്തെത്തിയത്. ചില നടിമാര്‍ പള്‍സര്‍ സുനി പീഡിപ്പിച്ചതായി തന്നോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും, കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്ന് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് അവര്‍ ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നും ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം വലിയ വിവാദമായിരുന്നു.

എറണാകുളത്ത് ജോലി ചെയ്യുന്ന സമയത്ത് സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മൂന്ന് നടിമാരാണ് പള്‍സര്‍ സുനിയെ കുറിച്ച് തന്നോട് വെളിപ്പെടുത്തിയതെന്നുമായിരുന്നു ശ്രീലേഖ പറഞ്ഞത്. വിശ്വാസ്യത പിടിച്ച് പറ്റി ഇവരെ തട്ടിക്കൊണ്ടുപോയി മൊബൈലില്‍ ചിത്രീകരിച്ച് ഇയാള്‍ അവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ദിലീപിനെതിരെ തെളിവില്ലെന്നും പോലസ് വ്യാജ തെളിവുകള്‍ ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

കേസില്‍ ദിലീപിനെതിരെ തെളിവ് കിട്ടാത്തതിനാല്‍ പുതിയ കേസ് കെട്ടിച്ചമച്ചതാണെന്നും അവര്‍ ആരോപിച്ചിരുന്നു. ജയിലില്‍ ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ലെന്നും, സഹതടവുകാരനാണ് എന്നും പള്‍സര്‍ സുനി അമ്മയ്ക്ക് എഴുതിയ കത്തും പുറത്തുവന്ന കത്തും രണ്ടാണെന്നും ദിലീപും പള്‍സര്‍ സുനിയും ഒന്നിച്ചുള്ള ചിത്രം വ്യാജമായി സൃഷ്ടിച്ചതാണെന്നും ശ്രീലേഖ ആരോപിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ സഖ്യം പൊളിഞ്ഞിട്ടില്ല.... ബിജെപി കരുതിയിരിക്കണം, ശരത് പവാര്‍ പറയുന്നത് ഇങ്ങനെമഹാരാഷ്ട്രയില്‍ സഖ്യം പൊളിഞ്ഞിട്ടില്ല.... ബിജെപി കരുതിയിരിക്കണം, ശരത് പവാര്‍ പറയുന്നത് ഇങ്ങനെ

English summary
dileep actress case: complaint against former dgp sreelekha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X