കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിനെ കുടുക്കാന്‍ ഫോട്ടോഷോപ്പ് വരെ': അക്കാര്യം പരിശോധിച്ചാല്‍ എല്ലാം വ്യക്തം: രാഹുല്‍ ഈശ്വർ

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപിനെ അനുകൂലിച്ച് സംസാരിച്ച സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് രാഹുല്‍ ഈശ്വർ

Google Oneindia Malayalam News
dileep

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെതിരെ തെളിവുകളില്ലെന്ന് അഭിപ്രായപ്പെട്ട മുതിർന്ന സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണന് മറുപടിയുമായി അതിജീവിതയായ നടിയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിട്ടുണ്ട്. അടൂരിനെപോലെയുള്ള ഒരാള്‍ ദിലീപിന്റെ ന്യായീകരണ സംഘത്തില്‍ ഇടം പിടിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് സഹോദരന്‍ പറഞ്ഞത്.

എന്നാല്‍ അടൂർ പറഞ്ഞത് കൃത്യമായ കാര്യങ്ങളാണെന്ന അഭിപ്രായ പ്രകടനങ്ങളാണ് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വർ നടത്തുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ ദിലീപ് അനുകൂലി എന്ന നിലയില്‍

കേരളത്തില്‍ ദിലീപ് അനുകൂലി എന്ന നിലയില്‍ രാഹുല്‍ ഈശ്വർ മാത്രമായിരുന്നു ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ കാലം മുന്നോട്ട് പോയപ്പോള്‍ ഒരുപാട് ആളുകള്‍ ദിലീപിന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ് അദ്ദേഹത്തെ പിന്തുണയ്ക്കാനും അദ്ദേഹത്തോട് അനുഭാവം പ്രകടിപ്പിക്കാനും മുന്നോട്ട് വരുന്നതില്‍ ഒരു ദിലീപ് അനുകൂലി എന്ന നിലയില്‍ ഒരുപാട് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറയുന്നു.

റോബിന്‍ രാധാകൃഷ്ണന്‍ അഞ്ച് ദിവസമായി ആശുപത്രിയില്‍: 'ആരതിയും ഡ്രിപ്പിട്ട് കിടക്കുന്നുണ്ടായിരുന്നു'റോബിന്‍ രാധാകൃഷ്ണന്‍ അഞ്ച് ദിവസമായി ആശുപത്രിയില്‍: 'ആരതിയും ഡ്രിപ്പിട്ട് കിടക്കുന്നുണ്ടായിരുന്നു'

ഞാന്‍ അറിയുന്ന ദിലീപ് ഇങ്ങനെ

ഞാന്‍ അറിയുന്ന ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് രണ്ട് വർഷം മുന്‍പ് അടൂർ പറഞ്ഞിരുന്നെങ്കിലും അതിനും മുമ്പ് തന്നെ ഇക്കാര്യം ഞാന്‍ പറഞ്ഞിരുന്നു. ഡി ജി പിയായിരുന്ന ശ്രീലേഖ ഐ പി എസ്, മധു സർ, മലയാള സിനിമ തടവാടിന്റെ കാരണവരായ അടൂർ ഗോപാലകൃഷ്ണന്‍, അഥവാ ഇതിഹാസ തുല്യനായ വ്യക്തിയെന്ന് ആദരണീയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ സാക്ഷ്യപ്പെടുത്തിയ അടൂർ ഗോപാലകൃഷ്ണന്‍ കൂടി ദിലീപ് നിരപരാധിയെന്ന് പറയുമ്പോള്‍ ജനങ്ങള്‍ക്ക് തിരിച്ചറിവ് വന്നുവെന്ന് വേണ്ടെ മനസ്സിലാക്കാന്‍.

മഞ്ജു വാര്യർ ഉള്‍പ്പടെ 20 പേർ കോടതിയിലേക്ക്: ദിലീപിന് കുരുക്ക് മുറുകുമോ, പ്രതിഭാഗവും ഒരുങ്ങിത്തന്നെമഞ്ജു വാര്യർ ഉള്‍പ്പടെ 20 പേർ കോടതിയിലേക്ക്: ദിലീപിന് കുരുക്ക് മുറുകുമോ, പ്രതിഭാഗവും ഒരുങ്ങിത്തന്നെ

ദിലീപിനെതിരെ കടുക് മണിയോളം പോലും

ദിലീപിനെതിരെ കടുക് മണിയോളം പോലും തെളിവില്ലിന്ന് ആദ്യം തന്നെ ശക്തമായും വ്യക്തമായും പറഞ്ഞത് ഞാന്‍ തന്നെയാണ്. അക്കാര്യം എനിക്ക് ക്രെഡിറ്റ് തന്നെയാണ്. ദിലീപിനെ കുടുക്കാന്‍ ഗൂഡാലോചന നടത്തിയെന്ന് ഈ കേസിന്റെ നാള്‍വഴി പരിശോധിക്കുന്ന ആർക്കും മനസ്സിലാവും. ദിലീപിനെതിരെ വ്യാജ ഫോട്ടോഷോപ്പ് വരെ ചെയ്തു. ഇപ്പോള്‍ ആ തർക്ക വിഷയത്തിലേക്ക് പോവുന്നില്ലെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

Hair Care: താരന്‍ വിട്ടുമാറുന്നില്ലേ; എങ്കില്‍ ഈ വിദ്യകളൊന്ന് പരീക്ഷിച്ച് നോക്കൂ, വിജയം ഉറപ്പ്

ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന

ദിലീപിനെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന പൊതുജനങ്ങളുടെ ബോധ്യം കൂടിയാണ് അടൂർഗോപാലകൃഷ്ണന്‍. ഈ 83 വയസ്സായ ആള്‍ക്ക് ഇനിയെന്ത് നേടാനാണ് ദിലീപിനെ പിന്തുണയ്ക്കേണ്ടത്. അദ്ദേഹം പറയുന്നത് അദ്ദേഹത്തിന്റെ ഉള്‍ബോധ്യമാണ്. കേരള സമൂഹം അങ്ങനെ പതിയെ പതിയെ സത്യം തിരിച്ചറിഞ്ഞ് വരികയാണെന്ന് ദിലീപ് വിരോധികള്‍ മനസ്സിലാക്കണം.

ദിലീപ് തെറ്റുകാരനാണെന്ന് പറയുന്നത്

നിയമപരമായി പറയുകയാണെങ്കില്‍, ഒരു വ്യക്തി അപരാധിയാണെന്ന് കോടതി പറയുന്നത് വരെ അദ്ദേഹം നിരപരാധിയാണ്. അതിന് മുമ്പ് തന്നെ ദിലീപ് തെറ്റുകാരനാണെന്ന് പറയുന്നത് നിയമപരമായി ശരിയല്ല. ദിലീപിനെതിരെ തെളിവുണ്ടെന്ന് എതിർക്കുന്നവർക്ക് എങ്ങനെ അറിയാം. ജഡ്ജിയുടെ കുടുംബത്തെ വരേ കേസിലേക്ക് വലിച്ചിഴക്കുന്ന സംഭവങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ടെന്നും രാഹുല്‍ ഈശ്വർ അഭിപ്രായപ്പെടുന്നു.

ദിലീപിനെതിരെ ഒളിഞ്ഞും തെളിഞ്ഞും

ദിലീപിനെതിരെ ഒളിഞ്ഞും തെളിഞ്ഞും തെളിവുണ്ടെന്നും ജഡ്ജിക്ക് പോലും സ്ഥാപിത താല്‍പര്യങ്ങളുണ്ടെന്നും അവരുടെ ഭർത്താവിന് വരെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് വരെ റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്ത പലരും പറഞ്ഞ് വെച്ചിട്ടുണ്ട്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇവരൊക്കെ ഇങ്ങനെ പറഞ്ഞ് പോയതെന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

English summary
Dileep Actress Case: Conspiracy Is Happening To Trap Dileep , Alleges Rahul Eshwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X