• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മറുവശത്ത് ദിലീപാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം; അദ്ദേഹം ശക്തനാണ്, എന്ത് സംഭവിക്കും'

Google Oneindia Malayalam News

കൊച്ചി: പൊതുവെ നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ അക്രമിക്കപ്പെടുകയാണെങ്കില്‍ അവർക്ക് നീതി ലഭിക്കുക എന്നുള്ളത് അസാധ്യമായ ഒരു കാര്യമാണെന്ന് സാമൂഹ്യ പ്രവർത്തകന്‍ സിആർ നീലകണ്ഠന്‍. ഇരകളായ സ്ത്രീകള്‍ക്ക് നീതി ലഭിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരു കേസിന്റെ മാത്രം കാര്യമല്ല ഇത്. സൂര്യനെല്ലി കേസ് മുതല്‍ നമ്മള്‍ കണ്ടിട്ടുള്ള കാര്യമാണ് ഇതെന്നും അദ്ദേഹം പറയുന്നു.

ഏറ്റവും ഒടുവിലായി വാളയാർ കേസും എത്തിനില്‍ക്കുന്നത്. നടി ആക്രമക്കിപ്പെട്ട കേസിലെ ഏറ്റവും പ്രധാനാപ്പെട്ട കാര്യം എന്ന് പറയുന്നത് എതിർപക്ഷത്തുള്ളത് മലയാള സിനിമയില്‍ അങ്ങേയറ്റത്തെ സ്വാധീനമുള്ള ഒരു വ്യക്തിയാണെന്നും സിആർ നീലകണ്ഠന്‍ പറയുന്നു. ന്യൂസ് 7 മലയാളം എന്ന ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ദിലീപിനെ വെറുതെ വിട്ടാലും കുറ്റക്കാരനാണെന്ന ധാരണ ജനങ്ങളിലുണ്ടാവണം; അതിനുള്ള പുകമറ സൃഷ്ടിക്കലാണ് ഇത്''ദിലീപിനെ വെറുതെ വിട്ടാലും കുറ്റക്കാരനാണെന്ന ധാരണ ജനങ്ങളിലുണ്ടാവണം; അതിനുള്ള പുകമറ സൃഷ്ടിക്കലാണ് ഇത്'

ആളെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്ന് കേട്ടിട്ടുണ്ടെങ്കിലും

ആളെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്ന് കേട്ടിട്ടുണ്ടെങ്കിലും ക്വട്ടേഷന്‍ കൊട്ടുത്ത് ഒരു സ്ത്രീയെ പീഡിപ്പിക്കുക എന്നുള്ളത് കേരള ചരിത്രത്തില്‍ ഇന്നുവരെ കേള്‍ക്കാത്ത ഒരു കാര്യമാണ്. പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുക, എന്നിട്ട് അതിന്റെ വീഡിയോ എടുത്ത് മുതലെടുപ്പിന് ശ്രമിക്കുക. തുടങ്ങി അപൂർവത്തില്‍ അപൂർവ്വമായ സംഭവമാണ് ഇവിടെ നടന്നിരിക്കുന്നതെന്നും സിആർ നീലകണ്ഠന്‍ അഭിപ്രായപ്പെടുന്നു.

പത്ത് സെക്കന്‍ഡിനുള്ളില്‍ ഒരു സിനിമ ഡൗൺലോഡ് ചെയ്യാം; 5ജി യെക്കുറിച്ച് അറിയാം

സംഭവത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ പിടിയിലായിട്ടുണ്ടെങ്കില്‍

സംഭവത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ പിടിയിലായിട്ടുണ്ടെങ്കില്‍ പീഡിപ്പിക്കാന്‍ പ്രേരണ കൊടുത്തയാള്‍ ആരാണെന്നാണ് കോടതിയുടേയും നിയമത്തിന്റെയും മുന്നിലുള്ള ചോദ്യം. ഇക്കാര്യത്തില്‍ ഒട്ടേറെ തെളിവുകള്‍ ദിലീപിന് എതിരായി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസില്‍ അദ്ദേഹം പ്രതിയാവുകയും 80 ദിവസത്തിലേറെ ജയിയില്‍ കിടക്കുകയും ചെയ്തിട്ടുണ്ട്.

പ്രധാന തെളിവായ മെമ്മറി കാർഡ് ഒരു വിവോ ഫോണില്‍

കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് ഒരു വിവോ ഫോണില്‍ ഇട്ടുവെന്ന് പറയപ്പെടുന്നു. ആ ഫോണ്‍ എവിടെയാണ് , അരാണ് അതിന്റെ ഉടമസ്ഥന്‍, ഫോണ്‍ നശിപ്പിക്കപ്പെട്ടോ എന്നതൊക്കെ അറിയേണ്ടതല്ലേ. ഇന്നത്തെ കാലത്ത് ഇതൊക്കെ അറിയാനായി യാതൊരു ബുദ്ധിമുട്ടും ഇല്ല. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്നും പറയുന്നു. കോടതിക്ക് അകത്തിരിക്കുന്ന തെളിവില്‍ കൃത്രിമത്വം നടത്താന്‍ വരെ കഴിയുന്ന ആളാണ് ഇതിലെ പ്രതി എന്നുള്ളത് കൊണ്ട് വിവോ ഫോണിന്റെ കാര്യത്തില്‍ എനിക്ക് യാതൊരു അത്ഭുതവും ഇല്ലെന്നും സിആർ നീലകണ്ഠന്‍ പറയുന്നു.

ഫോണ്‍ എവിടെയാണെന്ന് കണ്ടത്തേണ്ടത് പൊലീസാണ്.

ഫോണ്‍ എവിടെയാണെന്ന് കണ്ടത്തേണ്ടത് പൊലീസാണ്. നിർഭാഗ്യവശാല്‍ അന്വേഷണം അങ്ങോട്ട് പോവുന്നില്ല. പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും കൊടുക്കുന്നതാണ് നമ്മുടെ നിയമസംവിധാനം നമ്മുടെ നിയമം അനുസരിച്ച് സംശയത്തിന്റെ ആനകൂല്യം എപ്പോഴും പ്രതിക്കാണ് നല്‍കുന്നത്. ഈ കേസിലും എന്തെങ്കിലും ഒരു ലിങ്ക് മിസ്സായാല്‍ പ്രതി രക്ഷപ്പെടും.

നടി ആക്രമിക്കപ്പെട കേസിലും അത്തരത്തില്‍

നടി ആക്രമിക്കപ്പെട കേസിലും അത്തരത്തില്‍ രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്. സാക്ഷികളെ പ്രതിഭാഗം വക്കീല്‍ സ്വാധീനിച്ചുവെന്ന് ഇപ്പോള്‍ നമുക്ക് മനസ്സിലാവും. അക്കാര്യത്തില്‍ അന്വേഷണം നടക്കുന്നു. ചുരക്കത്തില്‍ ഈ കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ വലിയ തോതിലുള്ള ശ്രമം ഉണ്ടാവുന്നു എന്ന് തന്നെയാണ് നമ്മള്‍ മനസ്സിലാക്കേണ്ടതെന്നും സിആർ നീലകണ്ഠന്‍ വ്യക്തമാക്കുന്നു.

അതിജീവിതയ്ക്ക് നീതി കിട്ടാനുള്ള കാത്തിരിപ്പിലാണെങ്കിലും

അതിജീവിതയ്ക്ക് നീതി കിട്ടാനുള്ള കാത്തിരിപ്പിലാണെങ്കിലും വളരെ ആശങ്കയോടെയാണ് ഈ കേസിന്റെ വിചാരണയെ നോക്കികാണുന്നത്. സ്ത്രീപീഡന കേസിലെ പ്രതിയായ ഒരാള്‍ ജയിലിലെ നിലത്ത് കിടക്കുന്നത് കണ്ടിട്ട് ജയില്‍ ഡി ജി പിക്കൊക്കെ വിഷമം തോന്നിയെന്ന് പറയുമ്പോള്‍ എനിക്ക് അത്ഭുതം തോന്നി. അവർ ഒരു തവണയെങ്കിലും ആ പെണ്‍കുട്ടിയുടെ ഭാഗത്ത് നിന്നും ചിന്തിച്ചിരുന്നെങ്കില്‍ അങ്ങനെ പറയുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

Recommended Video

cmsvideo
  അരിഭക്ഷണം കഴിക്കുന്നവർക്ക് മനസിലാകും കേസിന്റെ പോക്ക് | *Kerala
  English summary
  Dileep actress case: CR Neelakandan says important thing in case is that Dileep is on opposite side
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X