'മഞ്ജുവും കാവ്യയും ഭാര്യമാരായി, ദിലീപിനോട് കുശുമ്പ് കൂടുമല്ലോ, സിനിമയിൽ തന്നെ ശത്രുക്കളുണ്ട്'; കൊല്ലം തുളസി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്ന് വിശ്വാസമെന്ന് ആവർത്തിച്ച് നടൻ കൊല്ലം തുളസി. സിനിമ മേഖലയിൽ നിന്ന് ദിലീപിന് ശത്രുക്കൾ ഉണ്ടെന്നും നടനെ അസൂയയോടെ നോക്കി കാണുന്ന നിരവധി പേർ സിനിമയിൽ ഉണ്ടെന്നും കൊല്ലം തുളസി പറഞ്ഞു. ദിലീപ് ഫാൻസ് അസോസിയേഷനാണ് കൊല്ലം തുളസിയുടെ വീഡിയോ പങ്കിട്ടിരിക്കുന്നത്. എന്നാൽ ഇത് എപ്പോഴാണ് പറഞ്ഞതെന്നോ ഏത് മാധ്യമത്തിന് നൽകിയ അഭിമുഖമാണെന്നോ വ്യക്തമല്ല. നടൻ പറഞ്ഞ വാക്കുകളിലേക്ക്

'ദിലീപിനെ പിന്തുണച്ച് പറഞ്ഞൊരാളാണ് ഞാൻ. ദിലീപ് ഇത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ദിലീപ് മനസിൽ കുറച്ച് ആർദ്രതയും സ്നേഹവുമൊക്കെ ഉള്ളയാളാണ്. ബാക്കി പോട്ടെ, അയാൾ വലിയ ബിസിനസുമാനായിരിക്കാം. അത് അയാളുടെ മിടുക്ക്. പക്ഷേ അയാൾക്കെതിരെ ഇപ്പോൾ ഉയർന്ന കുറ്റം, അയാൾ പൾസർ സുനിയോട് പറഞ്ഞിട്ടുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, ഇപ്പോഴും വിശ്വസിക്കുന്നില്ല'
സ്റ്റൈൽ, ആറ്റിറ്റ്യൂഡ്, സാനിയ ഈസ് വേറെ ലെവൽ..വൈറൽ ഫോട്ടോകൾ

'ഇപ്പോൾ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ തെളിവെന്തായി? ദിലീപിന് ഇൻഡസ്ട്രിയിൽ ശത്രുക്കളുണ്ട്. അവർക്കെല്ലാവർക്കും ദിലീപിനോട് അസൂയയും കുശുമ്പുമുണ്ട്. അത് സത്യമാണ്. അതാരൊക്കെയാണെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ല. ദിലീപ് ഇത്രയും വലിയ ക്രൂരകൃത്യത്തിന് പിന്നിൽ ഉണ്ടെങ്കിൽ അവനെ ചാട്ടവാറ് കൊണ്ട് അടിക്കണമെന്ന് ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ട്'.
തൃശ്ശൂർ കിട്ടാത്ത സുരേഷ് ഗോപി, വൻ വിജയം നേടിയ മുകേഷ്..രാഷ്ട്രീയത്തിൽ ഇറങ്ങിയ മലയാള താരങ്ങൾ

'ഞാൻ ദിലീപിന്റെ ഫാനാണ്, അത് ഞാൻ ഇപ്പോഴും പറയും, കാരണം അയാൾ എന്നെ സഹായിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമല്ല, ഞാൻ കാൻസർ പിടിച്ച് കിടന്നപ്പോൾ സിനിമ ഇൻഡസ്ട്രിയിൽ നിന്നും ആരും എന്നെ വിളിച്ചില്ല. എ എം എം എ പ്രസിഡന്റും വിളിച്ചിരുന്നില്ല. എന്നെ ദിലീപ് സഹായിച്ചിട്ടുണ്ട്'

' ഞാൻ ഔദാര്യം വാങ്ങിക്കില്ലെന്ന് ദിലീപിനറിയാം. അതുകൊണ്ട് സൗണ്ട് തോമ സിനിമയിലേക്ക് എന്നെ വിളിച്ചു. ചേട്ടാ അഭിനയിക്കുമോയെന്ന് ചോദിച്ചു. രണ്ട് ദിവസത്തേക്ക് അഭിനയിച്ചു. റിംഗ് മാസ്റ്റർ എന്ന സിനിമയിൽ ഒറ്റഷോട്ടേ ഉണ്ടായിരുന്നുള്ളൂ. അതിലേക്കും എന്നെ വിളിച്ചു. പ്രതീക്ഷിക്കാത്ത പ്രതിഫലം തന്നു. മൂന്നാല് പടം ഇത്തരത്തിൽ തന്നു. വേറാരിൽ നിന്നും ഈ സഹായം എനിക്ക് ലഭിച്ചിട്ടില്ല'.

'പ്രേരണ കുറ്റമാണല്ലോ അദ്ദേഹത്തിനെതിരെ ഉയർന്നത്. ഇതിന് പിന്നിൽ നിരവധി ദുരൂഹതകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അതൊന്നും നമ്മുക്ക് അറിയില്ല, മനുഷരല്യോ. ദിലീപിന് രണ്ട് മൂന്ന് നായികമാരുണ്ടായി, രണ്ട് ഭാര്യമാരുണ്ടായി, മലയാള സിനിമയിൽ ആർക്കും ഇല്ലാത്ത ഭാഗ്യമാണല്ലോ , കുശുമ്പ് തോന്നില്ലേ'.

'നമ്മളെല്ലാം ആരാധിക്കുന്ന മഞ്ജു വാര്യർ ആദ്യത്തെ ഭാര്യയാകുന്നു, പിന്നെ കാവ്യ മാധവൻ ഭാര്യയായി, ഇതൊക്കെ എങ്ങനെ മറ്റുള്ളവർ സഹിക്കും. സഹികെടുമ്പോൾ പറയുന്നതാണ്. ഇങ്ങനെയൊക്കെ കുറച്ച് കാര്യങ്ങൾ ഉണ്ട്. കേസിൽ ദിലീപിനെ വെറുതെ വിടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം', കൊല്ലം തുളസി പറഞ്ഞു.

കഴിഞ്ഞ ദിവസം നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് നടൻ മധുവും പ്രതികരിച്ചിരുന്നു. നേരത്തേ ദിലിപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് മധു പറഞ്ഞിരുന്നു. അത് നടനെ സന്തോഷിപ്പിക്കാൻ വേണ്ടി ആയിരുന്നില്ലെന്നും അക്കാര്യം താൻ നേരിട്ട് ദിലീപിനോട് പറഞ്ഞിട്ടുണ്ടെന്നും സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മധു പറഞ്ഞു.

ദിലീപ് അങ്ങനെ ചെയ്യിക്കുമെന്നോ ചെയ്യുമെന്നോ വിശ്വസിക്കുന്നില്ലെന്നാണ് താൻ പറഞ്ഞത്. ആ പെൺകുട്ടി അന്ന് പോകാൻ നേരത്ത് ആരെയെങ്കിലും കൂടെ കൂട്ടിയിരുന്നുവെങ്കിൽ ഇത് സംഭവിക്കാലിയിരുന്നുവെന്നാണ് ഞാൻ പറഞ്ഞത്. ദിലീപ് സിനിമ ഇൻഡസ്ട്രിക്ക് ഉള്ളിലുള്ള ആളാണ്. മറ്റൊരാൾ കാൺകെ അങ്ങനെ അയാൾക്ക് ചെയ്യാൻ കഴിയില്ലെന്നും മധു അഭിമുഖത്തിൽ ആവർത്തിച്ചു.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications