മാധ്യമങ്ങളെ പോലും സ്വാധീനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വന്നതായി സംശയം: കെഎം ആന്റണി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകള്‍ നശിപ്പിച്ചുവെന്ന ആരോപണത്തില്‍ ദിലീപിന്റെ അഭിഭാഷകരായ രാമന്‍പിള്ളയ്ക്കും സംഘത്തിനുമെതിരെ തൃപ്തികരമായ ഒരു അന്വേഷണം നടന്നോ എന്നുള്ളത് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് മുന്‍ പൊലീസ് ഉദ്യോഗസ്ഥനായ കെഎം ആന്റണി.
ബാക്കിയുള്ള കാര്യങ്ങളിലെല്ലാം അന്വേഷണം ഏകദേശം പൂർണ്ണമായി എന്ന് പറയാം. അഭിഭാഷകരുടെ പങ്ക് എന്നതിനപ്പുറത്തുള്ള ഒരു കാരണങ്ങളിലും പിടിച്ച് അന്വേഷണം നീട്ടിക്കൊണ്ട് പോവാന്‍ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു ആന്റണി.

ഈ കേസിലെ കുറ്റപത്രം സമർപ്പിക്കേണ്ടതിനെ കുറിച്ച് സുപ്രീംകോടതി തന്നെ നേരത്തെ തിയതി വെച്ച് വ്യക്തമാക്കിയിരുന്നു. രണ്ടോ മൂന്നോ മാസം അത് നീട്ടിനല്‍ക്കുകയും ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന കാര്യങ്ങള്‍ ഈ കേസിന്റെ അന്വേഷണം നീട്ടിക്കൊണ്ടുപോവാന്‍ പറ്റിയ കാരണം അല്ലെന്നുള്ള നിഗമനത്തിലാണ് കോടതി ഇപ്പോള്‍ എത്തിയിരിക്കുന്നതെന്നും ആന്റണി പറയുന്നു.
ഗ്ലാമർ ലുക്കില്‍ ഞെട്ടിച്ച് താരപുത്രി: ആരാധകർ ഏറ്റെടുത്ത് ഇഷാനി കൃഷ്ണയുടെ പുതിയ ചിത്രങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് വിചാരണ കോടതിയുടെ പരിധിയിലിരിക്കെ ജിയോം സിം കണക്ടഡ് ആയ ഒരു മൊബൈല്‍ ഫോണിലിട്ട് ഉപയോഗിച്ച സംഭവത്തില്‍ ആരുടെ ഭാഗത്താണ് അപാകത സംഭവിച്ചത് എന്നതില്‍ ഏകദേശം പത്തോളം പേരിലാണ് അന്വേഷണം ചെന്ന് നില്‍ക്കുന്നത്. അവരെല്ലാവരും തന്നെ ഉദ്യോഗസ്ഥരാണ്. അത് ഈ പ്രധാനപ്പെട്ട കേസുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതല്ല

അത്തരമൊരു അപാകത അവിടെ നടന്നിട്ടുണ്ടെങ്കില്‍ കോടതി ജീവനക്കാരോ, അന്വേഷണ ഉദ്യോഗസ്ഥരോ, പ്രതിഭാഗം അഭിഭാഷകരോ, പ്രോസിക്യൂഷന്‍ അഭിഭാഷകരോ ആരെങ്കിലും ആയിരിക്കും ഈ പത്തുപേരില്‍ ഒരാള്‍ എന്നാണ് കോടതി പരിഗണിക്കുന്നത്. മെമ്മറികാർഡില്‍ പെന്‍ഡ്രൈവില്‍ ഉള്ളതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഇവിടെ അന്വേഷണം അന്തിമമായി നീണ്ട് പോവേണ്ട ആവശ്യമില്ല. കുറ്റപത്രം സമർപ്പിച്ച് കഴിഞ്ഞാലും കേസുമായി മുന്നോട്ട് പോവാന്‍ സാധിക്കും. ഒരു ഉദ്യോഗസ്ഥ നടത്തിയ വെളിപ്പെടുത്തലിനെ പുറമെ നിന്ന് നോക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട് കിടക്കുമെന്ന് തോന്നുമെങ്കിലും കാര്യമായി പരിശോധിച്ചാല്‍ ഒന്നമില്ലെന്ന് തോന്നും. ചില നടിമാർ കേസിലെ ഒന്നാം പ്രതിയെ കുറിച്ച് നടത്തിയ ചില പരാമർശങ്ങളാണ് കാണാന്‍ സാധിക്കുന്നത്. അക്കാര്യത്തില്‍ വേണമെങ്കില്‍ സ്വമേധയാ ഒരു അന്വേഷണം നടത്താന്‍ സാധിക്കും.

സ്വാധീനുള്ള ആളുകള്‍ കേസുകളിലേക്ക് വരുമ്പോള്‍ നിയമത്തിന്റെ പരിധിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവർക്ക് പറ്റാവുന്ന കാര്യങ്ങളൊക്കെ അവർ ചെയ്യും. ഈ കേസിന്റെ ആരംഭം മുതല്‍ തന്നെ, കേരളത്തിലെ ഒരു കേസിലും ഉണ്ടാവാത്ത തരത്തിലുള്ള ഇടപെടലുകളും ശ്രമങ്ങളും നടക്കുന്നതായാണ് കണ്ടത്. മാധ്യമങ്ങളെ പോലും സ്വാധീനിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ വന്നതായി നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നത്.

അഡ്വ.അജകുമാർ ഈ കേസിലേക്ക് വന്നത് വളരെ അശ്വാസകരമായ കാര്യമായിട്ടാണ് കാണുന്നത്. ഈ നിയമനം പ്രതീക്ഷ നല്‍കുന്നതാണ്. അദ്ദേഹം അനുഭവ സമ്പത്തുള്ള പ്രഗല്‍ഭനായ അഭിഭാഷകനാണ് അദ്ദേഹം. അത് മാത്രമല്ല തുടക്കം മുതല്‍ തന്നെ അതിജീവീതയ്ക്ക് ഒപ്പം നിന്നുകൊണ്ട് ശബ്ദമുയർത്തുന്ന വ്യക്തിയാണ്. അദ്ദേഹം ഈ കേസിലേക്ക് വരുന്നത് നീതിക്ക് വേണ്ടി നിലകൊള്ളുന്ന ജനങ്ങള്‍ക്ക് നല്‍ക്കുന്ന ആശ്വാസകരമായ കാര്യമായിട്ടാണ് തോന്നുന്നതെന്നും കെഎം ആന്റണി പറയുന്നു.












Click it and Unblock the Notifications