
മഞ്ജുവും ബാലചന്ദ്രകുമാറും അടക്കം 39 പേർ ഉടൻ കോടതിയിലേക്ക്; ദിലീപിന് ഇനി നിർണായകം, തീരുമാനം ഇന്ന്
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ വിചാരണ നടപടികൾ ഉടൻ തുടങ്ങിയേക്കും. ഇത് സംബന്ധിച്ച തീരുമാനം ഇന്ന് വിചാരണ കോടതി അറിയിക്കും. ജഡ്ജി ഹണി എം വർഗീസാണ് ഹർജി പരിഗണിക്കുന്നത്.
കേസിലെ കുറ്റപത്രം തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപും സുഹൃത്തും വ്യവസായിയുമായ ശരതും കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഇരുവരും കോടതിയിൽ ഹാജരാകുകയും ചെയ്തിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ആവശ്യം വിചാരണ കോടതി തള്ളിയ നടപടി സമീപകാലത്ത് നടൻ ദിലീപിനേറ്റ കനത്ത തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെട്ടത്. കുറ്റപത്രത്തിൽ തനിക്കെതിരെ പുതിയ കണ്ടെത്തലുകൾ ഒന്നും ഇല്ലെന്ന വാദവുമായിട്ടായിരുന്നു ദിലീപ് കോടതിയിൽ എത്തിയത്. എന്നാൽ ഈ ആവശ്യം തള്ളിയ കോടതി വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം നടന്നത്. ദിലീപിനെതിരെ അന്ന് ഗുരുതര ആരോപണങ്ങളായിരുന്നു ബാലചന്ദ്രകുമാർ ഉയർത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ദിലീപിന്റെ വസതിയായ പത്മസരോവരത്തിൽ വന്നത് താൻ കണ്ടിരുന്നുവെന്നും ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകി.

മാത്രമല്ല നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ശരത് ആണ് ഈ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചതെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ മറ്റൊരു ആരോപണം. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം പ്രഖ്യാപിക്കുന്നതും ജുലൈ 11 ന് കുറ്റപത്രം സമർപ്പിക്കുന്നതും.
'ഇപ്പോൾ പറഞ്ഞില്ലെങ്കിൽ അത് അനീതിയായിപ്പോകും'; 'പ്രാർത്ഥിക്കാം',ദിലീപിനെ കുറിച്ച് ഹരി പത്തനാപുരം

തുടരന്വേഷണത്തിൽ ദിലീപിനെതിരെ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കൂടുതൽ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ശരത് 9ാം പ്രതിയാണ് ശരത്.
വധഗൂഢാലോചനയും തെളിവ് നശിപ്പിക്കലുമടക്കമുള്ള കുറ്റങ്ങൾ നീക്കണമെന്നും പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും അടക്കമുള്ള കാര്യങ്ങളായിരുന്നു വിചാരണ കോടതിയിൽ നൽകിയ ഹർജിയിൽ ദിലീപും ശരതും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തുടന്വേഷണവുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കൽ ഉൾപ്പെടയുള്ള കണ്ടെത്തലുകൾ ദിലീപിനെതിരെ നിലനിൽക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ ദിലീപിനേയും ശരതിനേയും അധി കുറ്റപത്രം വായിച്ച് കേൾപ്പിച്ചിരുന്നു. കോടതിയിൽ ഇരുവരും കുറ്റം നിഷേധിച്ചു. കേസിൽ നിലവിൽ 39 സാക്ഷികളെ ആദ്യ ഘട്ടത്തിൽ വിസ്തരിക്കാനുള്ള അനുമതിയാണ് പ്രോസിക്യൂഷൻ തേടിയിരിക്കുന്നത്. ഇതിൽ മഞ്ജു വാര്യരും സംവിധായകൻ ബാലചന്ദ്രകുമാറും ഉൾപ്പെടെയുള്ളവരാണ് ഉള്ളത്.

നടി ആക്രമിക്കപ്പെട്ട കേസിൽ നേരത്തേ നടി മഞ്ജു വാര്യരെ വിസ്തരിച്ചിരുന്നു. കേസിൽ മഞ്ജു വാര്യരുടെ മൊഴി നിർണായകമായേക്കും. തന്റെ മൊഴിയിൽ ഉറച്ച് നിൽക്കുമെന്നും ആരും സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും നേരത്തേ ബാലചന്ദ്രകുമാറും വ്യക്തമാക്കിയിരുന്നു. മഞ്ജു വാര്യരേയും ബാലചന്ദ്രകുമാറിനേയും കൂടാതെ ചെമ്പൻ വിനോദ്, ആഷിഖ് അബു, രഞ്ജി രഞ്ജിമാർ, നടി കാവ്യ മാധവൻ, സിദ്ധിഖ് , ഇടവേള ബാബു തുടങ്ങി 97 സാക്ഷികളാണ് അധിക കുറ്റപത്രത്തിൽ ഉള്ളത്.
സെൽഫി ചോദിച്ചയാളോട് 'ശ്വാസം വിടട്ടെ'യെന്ന് ലക്ഷ്മിപ്രിയ; ഇന്ദ്രൻസിനെ കണ്ട് പഠിക്കാൻ കമന്റ്, മറുപടി