അയ്യേ വീണ്ടും ഒരാൾ വിവരക്കേട് പറഞ്ഞല്ലോ എന്ന് മാത്രം ചിന്തിക്കും; 'ദിലീപ് അനുകൂലികളോട്' ഭാഗ്യലക്ഷ്മി
ന്യൂ ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിലീപ് അനുകൂല പ്രസ്താവനയുമായി ഇന്ദ്രൻസ് മുന്നോട്ട് വന്നത്
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിന് അനുകൂലമായി ചിലർ നടത്തുന്ന പ്രതികരണങ്ങളെ വലിയ ആശങ്കയായിട്ട് എടുക്കുന്ന ആളല്ല താനെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ആരൊക്കെയാണ് ഇതിന് പിന്നിൽ, എങ്ങനെയാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാവുന്നത് എന്നൊക്കെ മനസ്സിലാക്കാനുള്ള ബുദ്ധി നമുക്കുണ്ട്. സിനിമ മേഖലയിൽ എന്തൊക്കെയാണ് നടക്കുന്നതെന്നൊക്കെ ഞാൻ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിലൊന്നും എനിക്ക് അത്ര വലിയ ടെൻഷനോ ആശങ്കയോ ഇല്ല. അയ്യേ വീണ്ടും ഒരാൾ വിവരക്കേട് പറഞ്ഞല്ലോ എന്ന് മാത്രമേ ചിന്തിക്കുന്നുള്ളുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡബ്ല്യൂ സി സിയെ സ്ത്രീകൾ ഒരുമിച്ചുള്ള ഒരു കൂട്ടായ്മ
ഡബ്ല്യൂ സി സിയെ സ്ത്രീകൾ ഒരുമിച്ചുള്ള ഒരു കൂട്ടായ്മ എന്നേ ഞാൻ കാണുന്നുള്ളു. ഒരുപാട് പിശകുകൾ അവർക്ക് സംഭവിച്ചിട്ടുണ്ടാകാം. അവർ ഇപ്പോഴും ഒരു പെർഫെക്ട് കൂട്ടായ്മ ആയിട്ടില്ല. ആ സംഘടനയുടെ മുന്നിൽ നിൽക്കുന്നത്, അല്ലെങ്കിൽ ശക്തിയായി നിൽക്കുന്നത് സമൂഹത്തിലേയും മുൻ നിരയിൽ നിൽക്കുന്നവരാണ്. ഇതൊക്കെയാണെങ്കിലും ഒരു സ്ത്രീ കൂട്ടായ്മയെ എന്തിനാണ് ഇവരെല്ലാവരും കൂടി ഇങ്ങനെ ലക്ഷ്യം വെക്കുന്നതെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു.
റോബിന്റെ ആ രണ്ട് സിനിമകളും നടക്കാൻ പോകുന്നില്ല; സായിയെ ബിഗ് ബോസിൽ എത്തിക്കാനും ശ്രമം; അഖിൽ മാരാർ |

വിധു വിൻസെന്രിന്റെ കാര്യത്തിൽ അവർ ചെയ്തത്
വിധു വിൻസെന്രിന്റെ കാര്യത്തിൽ അവർ ചെയ്തത് തെറ്റ് തന്നെയാണ്. എന്ന് കരുതി നാളെ മുതൽ ഇത്തരമൊരു സംഘടനയുടെ ആവശ്യമേയില്ല എന്ന് പറയാൻ സാധിക്കില്ല. ഡബ്ല്യൂ സി സി ഇല്ലായിരുന്നെങ്കിൽ നടിയുടെ കേസ് കൂടുതൽ പേർ അംഗീകരിക്കുമായിരുന്നു എന്നാണ് ഇന്നസെന്റ് പറയുന്നത്. എനിക്ക് അതിന്റെ അർത്ഥമാണ് മനസ്സിലാവാത്തത്. അത് എങ്ങനെയാണ് അങ്ങനെ പറയാൻ സാധിക്കുക. ആ കേസ് എന്ന് പറയുന്നത് വേറെ സംഭവമാണ്. അത് ഡബ്ല്യൂ സി സി ഉണ്ടാക്കിയ കേസല്ല.

സ്ത്രീകൾ ഒന്ന് ശക്തരാവുന്നു എന്ന് പറയുന്നത്
സ്ത്രീകൾ ഒന്ന് ശക്തരാവുന്നു എന്ന് പറയുന്നത് ഇവർക്കാർക്കും താങ്ങാൻ സാധിക്കുന്നില്ല. അവരാണേൽ അതിനുള്ള അത്ര വലിയ ശ്രമങ്ങൾ നടത്തുന്നുമില്ല. അവർ അടങ്ങി അടങ്ങി പോവുകയാണ്. അതിലാണ് എനിക്ക് ദേഷ്യവും സങ്കടവും ഉള്ളത്. എന്തുകൊണ്ട് അവർ കൂറേക്കൂടി ശക്തരായി മുന്നോട്ട് ഇറങ്ങി പ്രവർത്തിക്കുന്നില്ല എന്നാണ് ഞാൻ ആലോചിക്കുന്നതെന്നും ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് ഭാഗ്യലക്ഷ്മി പറയുന്നു.
anar; കഴിച്ചാൽ പലതുണ്ട് ഗുണം; നീര് തലമുടിയിലും പുരട്ടാം

തെറ്റുകളും കുറവുകളും ഉണ്ടെങ്കിലും ആ സംഘടന
തെറ്റുകളും കുറവുകളും ഉണ്ടെങ്കിലും ആ സംഘടന വളരണം, അവരെ പ്രോൽസാഹിപ്പിക്കണം. സിനിമയിലെ സ്ത്രീകൾക്ക് ഒരു വിഷയം വരുമ്പോൾ ചെന്ന് പറയാൻ ഒരു കൂട്ടായ്മ അവിടെ ഉണ്ടെങ്കിൽ ആ പെണ്ണിന് കിട്ടുന്ന മനസ്സിന്റെ ധൈര്യം വളരെ വലുതായിരിക്കും. ഇത്തരം കാര്യങ്ങളെ എന്തിനാണ് ഇവരെല്ലാവരും കൂടി അടിച്ചമർത്താൻ ശ്രമിക്കുന്നത്. ഇവരെ ഇത്രത്തോളം ഭയപ്പെടുന്നുണ്ടെങ്കിൽ അതെല്ലാം ഡബ്ല്യൂസിസിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരങ്ങളാണ്.

ദിലീപാണ്, ദിലീപ് മാത്രമാണ് ഇത് ചെയ്തതെന്ന്
ദിലീപാണ്, ദിലീപ് മാത്രമാണ് ഇത് ചെയ്തതെന്ന് നമ്മൾ ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങനെ രാഹുൽ ഈശ്വർ അടക്കമുള്ളവർക്ക് തോന്നുന്നുവെങ്കിൽ അത് നമ്മുടെ പ്രശ്നം അല്ല. നമ്മുടെ മുന്നിൽ വരുന്നത് മൊബൈൽ ഫോണിൽ നടത്തിയ തിരിമറി ഉൾപ്പടേയുള്ള വിഷയങ്ങളാണ്. അപ്പോൾ സ്വാഭാവികമായും നമ്മുടെ സംശയങ്ങൾ കൂടിക്കൂടി വരികയാണ്. പല ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നു. അതെല്ലാം ഒർജിനൽ വോയ്സ് ആണെന്ന് ഫോറൻസികും സ്ഥിരീകരിച്ചു.

ശ്രീലേഖ ഐപിഎസ് പോലും അതിന്
സത്യം പുറത്ത് വരട്ടെ എന്നാണ് ഞങ്ങൾ പറയുന്നത്. അതിന് മുമ്പ് അയാളെ പിടിച്ച് അകത്തിടണം എന്നല്ല. സത്യസന്ധമായ വിധി വരട്ടെ. അതുവരെ നമ്മൾ ഇങ്ങനെ വാദിച്ചുകൊണ്ടിരിക്കും. എന്നാൽ ഇവിടെയുള്ള പല ആളുകളും ഇത്തരം വിഷയങ്ങളിൽ ഇടപെടുകയോ സംസാരിക്കുകയോ കുറഞ്ഞ പക്ഷം ആ പെൺകുട്ടിയുമായി സംസാരിക്കുക പോലും ചെയ്തിട്ടില്ല. ശ്രീലേഖ ഐപിഎസ് പോലും അതിന് തയ്യാറായിട്ടില്ല. എന്നിട്ടും ഇവർ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ടാവുമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർക്കുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications