റോബിന്റെ ആ രണ്ട് സിനിമകളും നടക്കാൻ പോകുന്നില്ല; സായിയെ ബിഗ് ബോസിൽ എത്തിക്കാനും ശ്രമം; അഖിൽ മാരാർ
ബിഗ് ബോസിന് ശേഷം സിനിമയിലേക്ക് എത്താൻ റോബിൻ വലിയ ശ്രമങ്ങൾ നടത്തുന്നതിന് ഇടയിലാണ് ഇത്തരം വിവാദങ്ങൾ സംഭവിക്കുന്നത്

റോബിനെതിരെ വീണ്ടും ആരോപണങ്ങൾ ശക്തമാക്കി സംവിധായകൻ അഖിൽ മാരാർ. ഉണ്ണി മുകുന്ദന്റെ ബ്രൂസ്ലീ എന്ന സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് റോബിൻ. എന്നാൽ ആ പടത്തിലെ വില്ലൻ താനാണെന്ന തരത്തിൽ തന്റെ പിആറുകളെക്കൊണ്ട് പ്രചരണം നടത്തുകയായിരുന്നു റോബിൻ ചെയ്ത പണി. ആ പരിപാടി ചെയ്ത അന്ന് തന്നെ നടന്ന സംഭവമാണ് ഇതെന്നും അദ്ദേഹം പറയുന്നു.
അവസാനം ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ സിനിമയുമായി റോബിന് യാതൊരു ബന്ധവും ഇല്ലെന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇടുന്നതെന്നും അഖിൽ മാരാർ പറയുന്നു. വൺഇന്ത്യക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോബിനെ വെച്ച് ഗോകുലം ഗോപാലൻ
റോബിനെ വെച്ച് ഗോകുലം ഗോപാലൻ പറഞ്ഞത് വെറും വാക്കുകളാണ്. അതൊന്നും ഒരിക്കലും സംഭവിക്കുന്നതല്ല. സന്തോഷ് ടി കുരുവിളിയുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. ഇതൊന്നും നടക്കാൻ പോവുന്ന പ്രോജക്ടുകളല്ല. നിർമ്മാതാവ് ജോബി ജോർജ് എന്നെ ഇപ്പോൾ വിളിച്ച് സംസാരിച്ചിരുന്നു. പുള്ളി ചോദിക്കുന്നത് റോബിൻ ആരാണെന്നാണ്. അതായത് മലയാള സിനിമയിലെ പലർക്കും റോബിൻ ആരാണെന്ന് പോലും അഖിൽ മാരാർ പറയുന്നു.
ഓളമുണ്ടാകണം, തിരുവനന്തപുരത്ത് നിന്നും വന്നവർക്ക് റോബിൻ ഇരുപതിനായിരം കൊടുത്തു; അഖിൽ മാരാർ |

ഇവൻ എന്താണ് ഈ കാണിക്കുന്നത്
മറ്റുള്ള പലരും ഇത് തന്നെയാണ് ചോദിക്കും. ഒരു നിർമ്മാതാവ് ചോദിച്ചത്, ഏതാണ് ഈ പയ്യൻ, ഇവൻ എന്താണ് ഈ കാണിക്കുന്നത് എന്നാണ്. റോബിൻ ഒരു ദിവസം ഇരുപത്തിയഞ്ചോളം ആളുകളേയും വിളിച്ചുകൊണ്ട് ഫിലിം ചേംമ്പറിൽ പോയിട്ട് 'കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വ്യക്തിയാണ് ഞാൻ, എന്നെ വെച്ച് പടം ചെയ്താൽ ഹിറ്റാവും, ഇവിടെ വരുന്ന നിർമ്മാതാക്കളോട് അത് വ്യക്തമാക്കാൻ വന്നതാണ് '- എന്ന് പറഞ്ഞെന്ന് അവിടെ തന്നെയുള്ള ഒരാൾ എന്നോട് വ്യക്തമാക്കിയ കാര്യമാണ്.
'ദിലീപ് കുറ്റക്കാരനല്ലെന്നല്ല പറഞ്ഞത്, വിശ്വസിക്കാൻ പാടാണെന്നാണ്'; ക്ഷമ ചോദിച്ച് ഇന്ദ്രൻസ് |

സിനിമയിൽ ഒന്ന് കയറിപ്പറ്റാൻ വേണ്ടി കഷ്ടപ്പെടുന്ന
പരിഹാസത്തോടെയും പുച്ഛത്തോടെയുമാണ് ഇവിടെ പലരും ഇതിനെ കണ്ടിട്ടുള്ളത്. ഇങ്ങനെയൊന്നുമല്ല ഇവിടെ പലരും സിനിമയിൽ വന്നിട്ടുള്ളത്. ഒരുപക്ഷെ ആരും ശ്രദ്ധിക്കപ്പെട്ടാത്ത ചില സിനിമകളൊക്കെ സംഭവിച്ചേക്കാം. എന്നാൽ മുൻ നിരയിലേക്ക് വരാൻ വേണ്ടി ഇത് പോര. സിനിമയിൽ ഒന്ന് കയറിപ്പറ്റാൻ വേണ്ടി കഷ്ടപ്പെടുന്ന നിരവധി ആളുകൾ നമ്മുടെ മുന്നിലുണ്ട്. ബിഗ് ബോസ് അല്ല സിനിമ. ഫെയിം ഉണ്ടാവട്ടെ, പക്ഷെ അത് നല്ല രീതിയിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു.

റോബിനെ മാത്രമല്ല, ഇത്തരത്തിലുള്ള ആരേയും
റോബിനെ മാത്രമല്ല, ഇത്തരത്തിലുള്ള ആരേയും സിനമയുമായി ബന്ധപ്പെട്ട പരിപാടികളിലേക്ക് വിളിക്കുന്നത് പ്രമോഷന് വേണ്ടിയാണ്. പി ആർ ഏജൻസികൾ വഴിയാണ് ഇത്തരം ആളുകളെ ബന്ധപ്പെടുന്നത്. ഈ സമയത്ത് റോബിന് കുറച്ച് മൈലേജുണ്ട്. എന്നാൽ അവനെ വെച്ച് മാർക്കറ്റ് ചെയ്യാം എന്ന് കരുതുന്നു. ഇതൊക്കെ മാർക്കറ്റിങ്ങിന്റെ ഭാഗമാണ്. പത്രത്തിലും ചാനലിലും പരസ്യം കൊടുക്കുന്നത് പോലെയാണ്. സിനിമയുമായി ബന്ധപ്പെട്ടവരല്ല, പിആർ ഏജൻസികളാണ് ഇതെല്ലാം ചെയ്യാം.

ഉണ്ണി മുകുന്ദൻ ഫാൻസ് അസോസിയേഷനുമായി
ഉണ്ണി മുകുന്ദൻ ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ടവരെ സ്റ്റേജിലേക്ക്ക് വിളിക്കുമ്പോള് കൂവുന്നത് കൃത്യമായി കേൾക്കാവുന്നതാണ്. അത് വ്യക്തമാക്കുന്ന വീഡിയോ ഞാൻ പുറത്ത് വിട്ടിട്ടുണ്ട്. സമാന സംഭവം ഉണ്ണി മുകുന്ദനെക്കുറിച്ച് മറ്റൊരാൾ സംസാരിക്കുമ്പോഴും ഉണ്ട്. ഇതൊക്കെ മഹാ അപരാധം ആണെന്നോ, റോബിൻ എന്തോ വലിയ തെറ്റ് ചെയ്തെന്നോ അല്ല ഞാൻ പറയുന്നത്. ആ ചർച്ചയിൽ അങ്ങനെ ഒരു സാഹചര്യം ഉണ്ടായപ്പോൾ പറഞ്ഞതാണെന്നും അഖിൽ മാരാർ പറയുന്നു.

റോബിനും സായിയും തമ്മിൽ അടുപ്പമാണെന്നും,
റോബിനും സായിയും തമ്മിൽ അടുപ്പമാണെന്നും, സായിയെ ബിഗ് ബോസിലേക്ക് കയറ്റാൻ റോബിൻ ശ്രമം നടത്തുന്നുവെന്നും അറിഞ്ഞു. ഇതോടൊപ്പം തന്നെയാണ് മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിവാദവും ഉയർന്ന് വരുന്നത്. ഇതുമായി ഒക്കെ കൂട്ടിവായിക്കപ്പെടുകയാണ് നമ്മളെന്നും അഖിൽ മാരാർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications