കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസ്;'പൾസർ സുനിക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് തെളിയിച്ചാൽ അക്കാര്യം എളുപ്പം';പ്രകാശ് ബാരെ

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരിക്കുകയാണ്. കേസിൽ സുനിക്ക് ജാമ്യം നിഷേധിച്ചതോടെ മാനസിരോഗ്യം മോശമായെന്നും തുടർന്നാണ് തൃശ്ശൂരിലെ ചികിത്സാ കേന്ദ്രത്തിലെത്തിയതെന്നുമാണ് റിപ്പോർട്ട്.

അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും വിവാഹം കഴിഞ്ഞോ? സിന്ദൂരം തൊട്ട് മാലയണിഞ്ഞ് ചിത്രങ്ങൾ...ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെ

എന്നാൽ കേസിൽ വിചാരണ നടക്കാനിരിക്കേ പൾസർ സുനിക്ക് മാനസിക പ്രശ്നം ഉണ്ടെന്നുള്ള വാർത്തകൾ കേസിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്ന് പറയുകയാണ് സംവിധായകൻ പ്രകാശ് ബാരെ.മാനസിക പ്രശ്നമുള്ള പൾസർ സുനി അല്ല ഇത് ചെയ്തത് എന്ന് തെളിയിക്കുകയാണെങ്കിൽ പിന്നെ എന്ത് ഗൂഢാലോചന എന്ന ചോദ്യം വരില്ലേയെന്നും പ്രകാശ് ബാരെ ചോദിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

'അജകുമാറും ഉടൻ രാജിവെക്കും..പബ്ലിക്ക് പ്രോസിക്യൂട്ടറാക്കിയത് പിന്നിൽ ആ തന്ത്രം..വിജയിക്കില്ല';ശാന്തിവിള ദിനേശ്'അജകുമാറും ഉടൻ രാജിവെക്കും..പബ്ലിക്ക് പ്രോസിക്യൂട്ടറാക്കിയത് പിന്നിൽ ആ തന്ത്രം..വിജയിക്കില്ല';ശാന്തിവിള ദിനേശ്

1

'ഈ കേസിന്റെ അവസാനം എന്തൊക്കെ കാണേണ്ടി വരുമെന്നതിൽ യാതൊരു ഐഡിയയും ഇല്ല.ആണ് പെണ്ണാവും.മാനസിക പ്രശ്നമൊന്നുമില്ലാത്തയാൾ ഭ്രാന്തന്‍മാരാകും, ഇങ്ങനെ എല്ലാ തരത്തിലുള്ള കളികളും ഇതിനകത്ത് പ്രതീക്ഷിക്കണം. ഈ കേസ് ഈ വിധമൊക്കെ അട്ടിമറിക്കപ്പെടുന്നത് കാണുകയെന്നത് നമ്മുടെ ദുര്യോഗമല്ലാതെ മറ്റെന്താണ്?'

2

'ഒരാഴ്ച മുൻപാണ് ആർ ശ്രീലേഖ പറഞ്ഞത് പൾസർ സുനിയെ ചോദ്യം ചെയ്താൽ ഒന്നും കിട്ടില്ല അയാൾ പഠിച്ച കള്ളനാണ് എന്നാണ്.ആ ആളെ കുറിച്ചാണ് ഇപ്പോൾ പറയുന്നത് അയാൾക്ക് മാനസിക പ്രശ്നം ഉണ്ടെന്ന്. ബാക്കിയുള്ളവരെയൊക്കെ പൊട്ടൻമാരാക്കുന്ന രീതിയിലാണ് മൊത്തം കളി പോകുന്നത്'.

3

'അങ്ങനെ ഒരു കുറ്റകൃത്യമേ നടന്നിട്ടുണ്ടായിരുന്നില്ല എന്ന് തെളിയിക്കാനുള്ള ശ്രമം നടക്കും. ഒരു ബുദ്ധിമാനായ അഭിഭാഷകൻ കൂടെയുണ്ടെങ്കിൽ എത്ര എളുപ്പത്തിൽ വേണമെങ്കിലും കേസിൽ നിന്നും ഊരിപോരാൻ സാധിക്കും. പൾസർ സുനി അല്ല ഇത് ചെയ്തത് എന്ന് തെളിയിക്കുകയാണെങ്കിൽ പിന്നെ എന്ത് ഗൂഢാലോചന എന്ന ചോദ്യം വരും.'

4

'ഇയാൾക്ക് ബുദ്ധി സ്ഥിരത ഇല്ലെന്ന് തെളിയിക്കുകയാണെങ്കിൽ ഇയാൾ പറയുന്നതിൽ എന്ത് വിശ്വാസ്യതയാണ് ഉള്ളതെന്ന് ചോദ്യവുമുണ്ട്. ഈ കേസിനെ ഏത് തരത്തിലും അട്ടിമറിക്കാൻ നോക്കുകയാണ്. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പോലും മൂന്ന് ഡിവൈസിൽ ഇട്ട് ആക്സസ് ചെയ്തുവെന്നാണ് കണ്ടെത്തിയത്. അത് തന്നെ ഒരു തവണ ഒരാൾ വിവോ ഫോണിലിട്ട് പരിശോധിച്ചുവെന്നാണ് പറയുന്നത്. ഇത്രയും നിയമലംഘനം നടന്നിട്ടും ഉയരുന്ന ചോദ്യം അത് ലീക്കായി എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോയെന്നാണ്. അത് തെളിയിക്കപ്പെട്ടിട്ടില്ലോയെന്നാണ്. പിന്നെ എന്ത് കുന്തത്തിനാണ് അത് തുറന്നത്? അതൊന്നും ഒരു പ്രശ്നമേയല്ലേ?'

5

'ഞങ്ങൾ പലതും ചെയ്യും. അതിൽ 50 ശതമാനം നിങ്ങൾ കണ്ടുപിടിച്ചില്ലേങ്കിൽ നിങ്ങളെ ഞങ്ങൾ കളിയാക്കും കൊഞ്ഞനം കുത്തും എന്നാണ് പറയുന്നത്. ഇത്രയും നിയമലംഘനങ്ങൾ നടന്നിട്ട് അത് അന്വേഷിച്ച് തെളിയിക്കുകയല്ലേ വേണ്ടത്, അതിനെ അപലപിക്കുകയല്ലേ വേണ്ടത്. എന്നിട്ടും പറയുകയാണ് അവയൊന്നും ചോർന്നിട്ടില്ലെന്ന്. മെമ്മറി കാർഡ് തുറന്നയാൾ വെറുതേ ഒരു ദിവസം നട്ടുച്ചയ്ക്ക് മെമ്മറി കാർഡ് വിവോ ഫോണിലിട്ട് അരമണിക്കൂറോളം കണ്ടിട്ട് ജപിക്കുകയായിരുന്നോ?'

6

'ഈ കേസ് ഒക്കെ കഴിഞ്ഞ് കഴിഞ്ഞാൽ ചില ആളുകളെ ശരിപ്പെടുത്താം എന്ന ഭീഷണിയൊക്കെ അവിടെ നിലനിൽക്കുന്നുണ്ട്. തുടക്കം മുതലേ പല കളികളായിരുന്നല്ലോ. ആദ്യം ഫോൺ കൈമാറാൻ പറഞ്ഞപ്പോൾ കോടതി പറയണമെന്ന് പറഞ്ഞു. കോടതി പറഞ്ഞപ്പോൾ ബോംബെയിൽ കൊണ്ടുപോയി പലതും ഡിലീറ്റ് ചെയ്തു. കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ കണ്ടുപിടിച്ചോയെന്ന് പറഞ്ഞാണ് ഫോൺ തിരികെ കൊണ്ടുവന്നത്. പോലീസുകാർ മിടുക്കാൻമാർ ആയതിനാൽ അത് കണ്ടുപിടിച്ചു'.

7

'ഈ കേസ് ഒക്കെ കഴിഞ്ഞ് കഴിഞ്ഞാൽ ചില ആളുകളെ ശരിപ്പെടുത്താം എന്ന ഭീഷണിയൊക്കെ അവിടെ നിലനിൽക്കുന്നുണ്ട്. തുടക്കം മുതലേ പല കളികളായിരുന്നല്ലോ. ആദ്യം ഫോൺ കൈമാറാൻ പറഞ്ഞപ്പോൾ കോടതി പറയണമെന്ന് പറഞ്ഞു. കോടതി പറഞ്ഞപ്പോൾ ബോംബെയിൽ കൊണ്ടുപോയി പലതും ഡിലീറ്റ് ചെയ്തു. കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ കണ്ടുപിടിച്ചോയെന്ന് പറഞ്ഞാണ് ഫോൺ തിരികെ കൊണ്ടുവന്നത്. പോലീസുകാർ മിടുക്കാൻമാർ ആയതിനാൽ അത് കണ്ടുപിടിച്ചു'.

8

'മെമ്മറി കാർഡ് ആക്സസ് ചെയ്ത ആളുകളെ കണ്ടുപിടിക്കാൻ പറ്റുമെങ്കിൽ കണ്ടുപിടിക്കൂ എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. കണ്ടുപിടിക്കുമായിരിക്കും. കാത്തിരുന്ന് കാണും. പൾസർ സുനിക്ക് ഇപ്പോൾ ഉണ്ടായ മാനസിക വിഭ്രാന്തി ഏത് നിലയിലാണ് കാണേണ്ടതെന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്.ജാമ്യം കിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞതിന്റെ പിറ്റേന്ന് മാനസിക വിഭ്രാന്തി വരുന്നതിന്റെ സത്യാവസ്ഥ എന്താണെന്ന് ജനത്തിന് മനസിലാക്കാവുന്നതേ ഉള്ളൂ'

9


'കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ 'ഇൻസ്റ്റബിളിറ്റി' എട്ടാം പ്രതിക്കും ഗുണകരമാണ്.ഇക്കാര്യം പകൽ വെളിച്ചം പോലെ വ്യക്തമാണ്. കേസിൽ എട്ടാം പ്രതിക്ക് കേസിൽ എത്രത്തോളം പങ്കുണ്ടെന്നത് ഇനി തെളിയിക്കപ്പെടേണ്ട കാര്യമാണ്. ഇപ്പോഴത്തെ സംഭവങ്ങളെല്ലാം കണക്ട് ചെയ്യാനുള്ള ബുദ്ധി ജനങ്ങൾക്ക് ഉണ്ടെന്ന് മനസിലാക്കണം'

10

'പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കേസിൽ നടന്ന് കൊണ്ടിരിക്കുന്നത്. ആരെങ്കിലും കരുതിയിരുന്നു കോടതി ഫോൺ ചോദിക്കുമ്പോൾ പ്രതികൾ അത് നൽകില്ലെന്ന്? അവരെ ചോദ്യം ചെയ്യാൻ പോലും കഴിയാതെ കേസ് അവസാനിക്കുകയാണ്. കോടതിയുടെ കസ്റ്റഡിയിൽ ഇരുന്ന മെമ്മറി കാർഡ് അടക്കം ആക്സസ് ചെയ്തിരിക്കുകയാണ്. അതിന്റെ ആവശ്യം എന്താണ്? ആരാണ് ഇത് ചെയ്തത്? ഇത് അന്വേഷിക്കാൻ പോലും തയ്യാറാകകാതെ കേസ് അവസാനിപ്പിക്കാൻ പറയുകയാണ്. ഇത് വളരെ കഷ്ടമല്ലേ? ഇത് വെള്ളരിക്കാപ്പടണമാണെന്ന് തോന്നുന്നില്ലേ'

 'അങ്ങനെ ചെയ്താൽ രക്ഷപ്പെടുക ദിലീപ്,പൾസർ സുനി അല്ല..നടിക്കൊപ്പം എന്ന് പറയാത്ത ഒരു താരം ഗണേഷ് കുമാർ';അഡ്വ മിനി 'അങ്ങനെ ചെയ്താൽ രക്ഷപ്പെടുക ദിലീപ്,പൾസർ സുനി അല്ല..നടിക്കൊപ്പം എന്ന് പറയാത്ത ഒരു താരം ഗണേഷ് കുമാർ';അഡ്വ മിനി

Recommended Video

cmsvideo
സ്വാമി വഴി വീണ്ടും അടുത്ത പണി കിട്ടി ; ദിലീപ് കേസില്‍ ട്വിസ്റ്റ് |*Kerala

English summary
Dileep Actress Case; Praksh bare says if Pulsar is proven Insane there will be question about conspiracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X