'സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴാതിരിക്കാനാണ് പോരാട്ടം,ദിലീപിനോട് മനുഷ്യത്വം കാണിക്കൂ':രാഹുല്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നത് അതില്‍ കാര്യമില്ലെന്ന ബോധ്യമുള്ളത് കൊണ്ടെന്ന് രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സമയം നീട്ടി ചോദിക്കാത്തത് അത് കിട്ടില്ല എന്ന പൂര്‍ണ്ണബോധ്യമുള്ളത് കൊണ്ടാണെന്ന് രാഹുല്‍ പറഞ്ഞു. സംശയത്തിന്റെ പുകമറ വെച്ച് എല്ലാവരേയും മോശമാക്കി ചിത്രീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.
പുരുഷനെ കരിവാരി തേച്ചാലേ സ്ത്രീയ്ക്ക് നീതി കിട്ടൂ എന്ന കള്ള ദ്വന്ദത്തെ പൊളിക്കാനാണ് ഇപ്പോള്‍ നടക്കുന്ന പോരാട്ടമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഏതൊരാണിനേയും ഇല്ലാതാക്കി അവന്റെ കുടുംബം ഇല്ലാതാക്കി സാഡിസ്റ്റിക്ക് പ്ലെഷര്‍ ലഭിക്കുന്ന ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത് വിജയ് ബാബുവിന്റെ കേസിലാണെങ്കിലും ദിലീപിന്റെ കേസിലാണെങ്കിലും കാണാമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. രാഹുല്‍ ഈശ്വറിന്റെ വാക്കുകളുടെ പൂര്‍ണരൂപം ഇങ്ങനെയാണ്...

പൊലീസ് സമയം നീട്ടി ചോദിക്കാത്തത് അത് കിട്ടില്ല എന്ന പൂര്‍ണ്ണബോധ്യമുള്ളത് കൊണ്ടാണ്. കഴിഞ്ഞ തവണയും കോടതി പറഞ്ഞിരുന്നു ഇനിയും സമയം നീട്ടി ചോദിക്കരുത് എന്ന്. ഇത് അവസാനത്തെ തവണയാണ് നിങ്ങള്‍ അവസരം തരുന്നത് എന്ന്. എന്തിനാണ് ഇവര്‍ ബോംബെയില്‍ പോയത്. എക്‌സ്ട്രാക്ട് ചെയ്യാന്‍. ദിലീപും അത് തന്നെയാണ് പറയുന്നത്. അതായത് എന്റെ മൊബൈലില്‍ പണ്ടുണ്ടായിരുന്ന ഡോക്യുമെന്റുകള്‍ എക്‌സ്ട്രാക്ട് ചെയ്യുവാനാണ് എന്നാണ്. എന്റെ സ്വന്തം ഫോണില്‍ നിന്ന് ഞാന്‍ ചെയ്യുന്നത് എങ്ങനെയാ കുറ്റമാകുന്നത്.

എന്നിട്ട് ദിലീപ് ഏകദേശം ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് കോടതിയില്‍ പ്രൊഡ്യൂസ് ചെയ്യുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ഇവിടെ ചെയ്യുന്നതെന്താണെന്ന് വെച്ചാല്‍ സംശയത്തിന്റെ പുകമറ വെച്ച് എല്ലാവരേയും മോശമാക്കി ചിത്രീകരിക്കുകയാണ്. കോടതി കൈക്കൂലി മേടിച്ചു, കോടതി കാശിന്റെ സ്വാധീനത്തിലാണ്. നേരെ മറിച്ച് ബൈജു പൗലോസ് ആരാണ്. ബൈജു പൗലോസ് കോടതിയില്‍ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞ ദിവസം കേസ് പോലുമില്ലായിരുന്നു. ദിലീപിനെതിരായ നുണകളുടെ ചീട്ടുകൊട്ടാരം തകര്‍ന്ന് വീഴുകയാണ്. കഥ തുടങ്ങുമ്പോള്‍ ബൈജു പൗലോസ് ഹീറോയും ദിലീപ് വില്ലനുമായിരുന്നു.

ഇന്ന് അത് നേരെ തിരിച്ചാണ് ബൈജു പൗലോസ് വില്ലനും ദിലീപ് ഹീറോയുമാണ്. ആ ഹീറോയായി ദിലീപ് തിരിച്ചുവരും എന്ന് ദിലീപ് വിരോധികള്‍ക്ക് നന്നായി അറിയാം. അപ്പോള്‍ പരാജയപ്പെടുമ്പോള്‍ കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന് പറയുകയാണ്. നികേഷ് സാറിന്റേയും എന്റേയും തലയില്‍ ഇടിത്തീ വീഴരുത്. ഫെമിനിസ്റ്റ് സെന്റിമെന്റ്‌സ് ഉപയോഗിച്ച് അങ്ങെന്ന പുരുഷനേയും ഞാനെന്ന പുരുഷനേയും കരിവാരിത്തേച്ച് വിചാരണ ഇല്ലാതെ ജയിലിലിട്ട് വര്‍ഷങ്ങളോളം അധിക്ഷേപിക്കരുത്. ദിലീപിനും നീതി ആവശ്യമാണ്.

ദിലീപിനെ ഒറ്റതിരിഞ്ഞ് ഫെമിനിസത്തിന്റേ പേരില്‍ ആക്രമിക്കാന്‍ പാടില്ല. നമ്മള്‍ ഹ്യൂമനിസ്റ്റാകണം,. ദിലീപിനോട് മനുഷ്യത്വം കാണിക്കണം എത്ര കാലമായി വേട്ടയാടുന്നു. എഫ്എസ്എല്‍ റിപ്പോര്‍ട്ട് കൊടുക്കുന്നില്ലെങ്കില്‍ ഹൈക്കോടതിയില്‍ പരാതിപെട്ട് കൂടേ. രണ്ട് വര്‍ഷമായി അടയിരിക്കുകയാണ്. കോടതിയില്‍ ചോദ്യം ചെയ്യാനുള്ള മെറിറ്റുണ്ടെങ്കില്‍ എന്തുകൊണ്ട് ഹൈക്കോടതിയില്‍ പോകുന്നില്ല. ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ ദിലീപ് വില്ലനും പൊലീസുകാര്‍ നായകരുമായിരുന്നു. ദിലീപിന് കൂക്കുവിളിയായിരുന്നു. അവസാനത്തേക്ക് വന്നപ്പോള്‍ ദിലീപ് വിരോധികള്‍ പോലും പൊലീസിനെ അവിശ്വസിക്കുന്ന തരത്തിലേക്ക് എത്തി.

ബൈജു പൗലോസിനേയും സംഘത്തേയും ഞങ്ങള്‍ ആദ്യമെ വിമര്‍ശിക്കുകയാണ്. അവരെ വിമര്‍ശിക്കുന്ന തരത്തിലേക്ക് ദിലീപ് വിരോധികളും എത്തിയിട്ടുണ്ടെങ്കില്‍ പൊലീസിന്റെ കൈയില്‍ പ്രാപ്തിയില്ല എന്നുള്ളത് കൊണ്ടാണ്. എന്റെ കുടുംബത്തെ വെച്ച് ഭീഷണിപ്പെടുത്തിയത് ബൈജു പൗലോസാണെന്ന് സായ് ശങ്കര്‍ വെളിപ്പെടുത്തി. അതിനെ കുറിച്ച് ഒരു അന്വേഷണമുണ്ടായോ, അതിനെ കുറിച്ചൊരു ചോദ്യമുണ്ടായോ ബൈജു പൗലോസിനോട്. നിനക്ക് രാമന്‍പിള്ള വക്കീല്‍ വേണോ നിന്റെ കുടുംബം വേണോ എന്ന് ബൈജു പൗലോസ് ചോദിച്ചു എന്നും അതിന്റെ റെക്കോഡിംഗ് ഉണ്ടെന്നും പറഞ്ഞു.

ഇപ്പോള്‍ സായ് ശങ്കര്‍ വിശുദ്ധനായി. സായ് ശങ്കറിനെ കുടുംബത്തെ കാണിച്ച് പേടിപ്പിച്ചതായിരിക്കും. നാളെ എന്റെ കുടുംബത്തില്‍ വന്ന് ദിലീപ് വേണോ കുടുംബം വേണോ എന്ന് ചോദിച്ചാല്‍ ഞാന്‍ എന്റെ കുടുംബം വേണമെന്ന് പറയും. ദിലീപ് എവിടെ വേണമെങ്കിലും പോട്ടെ. പക്ഷെ ഓരോ മലയാളിയും കേള്‍ക്കണം. ഈ പോരാടുന്നത് നിങ്ങളുടെ മകനും സഹോദരനും സുഹൃത്തിനും വേണ്ടിയാണ്. പുരുഷനെ കരിവാരി തേച്ചാലേ പുരുഷനെ ജയിലിലിട്ടാലേ സ്ത്രീയ്ക്ക് നീതി കിട്ടൂ എന്ന കള്ള ദ്വന്ദത്തെ പൊളിക്കാനാണ്. ഏതൊരാണിനേയും ഇല്ലാതാക്കി അവന്റെ കുടുംബം ഇല്ലാതാക്കി സാഡിസ്റ്റിക്ക് പ്ലെഷര്‍ ലഭിക്കുന്ന ഒരുപാട് പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്.

അത് വിജയ് ബാബുവിന്റെ കേസിലാണെങ്കിലും ദിലീപിന്റെ കേസിലാണെങ്കിലും. പുരുഷനെ കരിവാരിത്തേച്ച് അതിന്റെ മേല്‍ വെന്നിക്കൊടി പാറിച്ച് ഞങ്ങള്‍ ജയിച്ചു എന്ന് വിചാരിക്കുന്ന പുരുഷ വിരോധികള്‍ക്ക് എതിരെയുള്ള പടച്ചട്ട തന്നെയാണ്. ഞങ്ങളുടെ അടക്കം ജീവനുള്ളിടത്തോളം കാലം ഒരു പുരുഷനേയും ഒരു സ്ത്രീയേയും അനാവശ്യമായി നിയമവിരുദ്ധമായി ടാര്‍ഗറ്റ് ചെയ്യാന്‍ അനുവദിക്കില്ല. അതിനെതിരായ പരിചയും പ്രതിരോധവുമായി ഓരോ ആള്‍ക്കാരും ഉണ്ടാകും. മെന്‍സ് അസോസിയേഷന്റെ ആളാണ്. ഞങ്ങളുടെ അപേക്ഷയില്‍ ലോക്‌സഭയിലെ ഒരു എം പി മെന്‍സ് കമ്മീഷന്‍ വേണമെന്ന് പറഞ്ഞു.

അത് ആക്‌സ്പറ്റ് ചെയ്യപ്പെട്ടില്ല, പക്ഷെ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ നാട്ടില്‍ പുരുഷനാണ് ഒരു സപ്പോര്‍ട്ടുമില്ലാത്തത്. എല്ലാ സമുദായത്തിലേയും എല്ലാ ആള്‍ക്കാര്‍ക്കും സപ്പോര്‍ട്ടുണ്ട്, പുരുഷനൊഴിച്ച്. ആണിന് ചോദിക്കാനും പറയാനും ആരും വേണ്ടേ? ഒരു പുരുഷന്റെ ജീവിതകാലം മുഴുവന്‍ സമ്പാദിച്ച യശസ്സ്, പ്രശസ്തി എല്ലാം ഒരു വ്യാജ ആരോപണത്തില്‍ തകരുകയാണ്. അതിജീവിതയ്ക്ക് നീതി കിട്ടണം, പക്ഷെ ദിലീപല്ല ഇതിന് പിന്നില്‍. ദിലീപും കാവ്യയും എത്ര കാലമായി കരിവാരി തേക്കുന്നു. മനുഷ്യത്വം കാണിക്കണം എന്ന് മാത്രമാണ് അഭ്യര്‍ത്ഥന. ഇതെല്ലാം ദൈവം കാണുന്നുണ്ട്.
ജെന്ററല്ല, പ്രതിഭ നോക്കൂ; സ്ത്രീകളെ മാറ്റിനിര്‍ത്തി ഒന്നും ചെയ്യാനാകില്ലെന്ന് ഐശ്വര്യ റായ്












Click it and Unblock the Notifications