കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ വളഞ്ഞിട്ട് പിടിക്കാൻ ഉറച്ച് ക്രൈംബ്രാഞ്ച്; നിർണായക നീക്കം..ശബ്ദ സാമ്പിളുകളെടുത്തു

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം പുരോഗമിക്കവേ പരാമവധി തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. കേസിൽ കഴിഞ്ഞ ദിവസം നടൻ സിദ്ധിഖിനേയും ആലുവയിലെ ആശുപത്രി ഉടമ ഡോ ഹൈദരലിയേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതിനിടെ കേസിലെ എട്ടാം പ്രതി ദിലീപിന്റെ ബന്ധുക്കളുടെ ശബ്ദ സാമ്പിളുകളും ശേഖരിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. വിശദമായി വായിക്കാം

കീർത്തി, ആരാധകരെ ഇങ്ങനെ ഞെട്ടിക്കണം എന്ന വാശിയിലാണോ? ദേ നടിയുടെ വൈറൽ ഫോട്ടോസ് കാണാം

ഫോണിൽ നിന്നും ലഭിച്ച തെളിവുകൾ

ദിലീപിന്റേയും ബന്ധുക്കളുടേയും ഫോണിൽ നിന്നും ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഫോൺ പരിശോധനയിൽ നിന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തുന്ന ശബ്ദ സംഭാഷണങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ്, സുഹൃത്തുക്കും നടി ആക്രമിക്കപ്പെട്ട കേസിലെ മറ്റൊരു പ്രതിയുമായ ശരത് തുടങ്ങിയവരുടെ ഓഡിയോയായിരുന്നു ലഭിച്ചത്.

ശബ്ദ സാമ്പിൾ ശേഖരിച്ചു


ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇവരുടെ ശബ്ദ സാമ്പിളുകൾ ശേഖരിച്ചിരിക്കുന്നത്. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി സബിത , സഹോദരി ഭർത്താവായ ടി എൻ സുരാജ് എന്നിവരുടെ ശബ്ദ സാമ്പിളികളാണ് ശേഖരിച്ചത്. നെടുമ്പാശേരി പോലീസിന്റെ സാന്നിധ്യത്തിൽ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ചായിരുന്നു ശബ്ദം ശേഖരിച്ചത്.

ശാസ്ത്രീയമായി പരിശോധിക്കാൻ

സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ഡിജിറ്റൽ തെളിവുകളിൽ ഇവരുടെ ശബ്ദ സംഭാഷണങ്ങൾ പതിഞ്ഞിരുന്നു. ഇത് ശാസ്ത്രീയമായി പരിശോധിച്ച് ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വീണ്ടും ശബ്ദ സാമ്പിളുകൾ ശേഖരിച്ചിരിക്കുന്നത്. ശബ്ദരേഖകളുടെ അടിസ്ഥാനത്തിൽ ഇതിനോടകം തന്നെ സബിതയേയും സുരാജിനേയുമെല്ലാം അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ട്.

ദിലീപിന്റെ ശബ്ദ സാമ്പിളുകളും

കേസിൽ കാവ്യ മാധവന് പങ്കുള്ളതായുള്ള ടി എൻ സുരാജിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലായിരുന്നു സബിതയെ ചോദ്യം ചെയ്തത്. ഇത് പറയാൻ ഉണ്ടായ സാഹചര്യം എന്താണെന്നായിരുന്നു അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. അതേസമയം ഉടൻ തന്നെ ദിലീപിന്റേയും ശബ്ദ സാമ്പിളുകൾ അന്വേഷണ സംഘം ശേഖരിച്ചേക്കും.

തിരിച്ചടി

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്. എന്നാൽ ബാലചന്ദ്രകുമാർ ഹാജരാക്കിയ ശബ്ദ സന്ദേശങ്ങൾ റെക്കോഡ് ചെയ്ത തീയതി ഫോറൻസിക് പരിശോധനയിൽ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇക്കാര്യം കേസിൽ നിർണായകമാണെന്നിരിക്കെ തീയതി കണ്ടെത്താൻ സാധിക്കാത്തത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൂറുമാറ്റം സംബന്ധിച്ച് അന്വേഷണം

അതിനിടെ ഡോ ഹൈദരലി ഉൾപ്പെടെയുള്ള സാക്ഷികളുടെ കൂറുമാറ്റം സംബന്ധിച്ച അന്വേഷണവും ക്രൈംബ്രാഞ്ച് നടത്തിയിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട ദിവസം ഹൈദരലിയുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു താൻ എന്നായിരുന്നു ആദ്യം ദിലീപ് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഇത് ഹൈദരലി ആദ്യം തള്ളിയിരുന്നു. എന്നാൽ പിന്നീട് കോടതിയിൽ ഇയാൾ മൊഴി മാറ്റുകയായിരുന്നു.

കേന്ദ്ര ലാബിലേക്ക്

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ക്രൈബ്രാഞ്ച് ഹർജിയിൽ ഇന്നും ഹൈക്കോടതിയിൽ വാദം തുടരും. മെമ്മറി കാർഡ് സംസ്ഥാനത്ത് പരിശോധിക്കരുതെന്നും ചണ്ഡീഗഡിലെ കേന്ദ്ര ഫോറൻസിക് ലാബിലേക്ക് അയക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം. എന്നാൽ ഇതിനെ പ്രോസിക്യൂഷനും അതിജീവീതയും ശക്തമായി എതിർത്തിരുന്നു.

'ദിലീപിന്റെ സംശയം ഇതാണ്; 12 ചാറ്റും അതിലെ രഹസ്യവും നടിയുമൊക്കെ എന്തായി';രാഹുൽ ഈശ്വർ'ദിലീപിന്റെ സംശയം ഇതാണ്; 12 ചാറ്റും അതിലെ രഹസ്യവും നടിയുമൊക്കെ എന്തായി';രാഹുൽ ഈശ്വർ

തെറ്റായ സന്ദേശം

സംസ്ഥാന ലാബിനെ തള്ളി കേന്ദ്രലാബിലേക്ക് അയക്കുന്നത് തെറ്റായ സന്ദേശമായിരിക്കും നൽകുകയെന്നും വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിയാകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. കേന്ദ്ര ലാബിലേക്ക് അയക്കണമെന്ന പ്രതിയുടെ ആവശ്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Dileep | സിദ്ധിഖിനെ ചോദ്യം ചെയ്ത് Crime Branch | *Kerala

English summary
Dileep Relatives Voice Samples collected; Crucial move by Investigation team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X