ദിലീപിന് ഇന്ന് നിർണ്ണായകം: ആവശ്യം കോടതി അംഗീകരിച്ചാല്‍ അതിജീവിതയ്ക്ക് തിരിച്ചടി
ദില്ലി: നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയില്‍. കേസിലെ എട്ടാംപ്രതിയായ ദിലീപ് നല്‍കിയ ഹർജിയാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്. കേസിലെ വിചാരണ സമയ ബന്ധിതമായി തീർക്കാന്‍ വിചാരണ കോടതിക്ക് നിർദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ദിലീപിന്റെ ഹർജി.
ഇതേ തുടർന്ന് വിചാരണ എത്ര കാലത്തിനുള്ള പൂർത്തിയാക്കാന്‍ സാധിക്കുമെന്നതില്‍ സുപ്രീംകോടതി നേരത്തെ വിചാരണക്കോടതിയുടെ റിപ്പോർട്ട് തേടിയിരുന്നു. ഇക്കാര്യത്തില്‍ വിചാരണ കോടതി നല്‍കിയ മറുപടിയും ഇന്ന് സുപ്രീംകോടതിക്ക് മുന്നിലെത്തും.

കേസിലെ വിചാരണക്ക് അടുത്ത വർഷം ജനുവരി 31 വരെ നേരത്തെ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു. വിചാരണ കോടതിയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. വിചാരണയ്ക്ക് കൂടുതൽ സമയം തേടിയാണ് വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ച കോടതി വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമർപ്പിച്ച ഹർജിയും സുപ്രീംകോടതിക്ക് മുന്നിലേക്ക് എത്തുന്നത്. വിചാരണ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെടുന്നുണ്ട്.

വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നും ദിലീപ് ആരോപിക്കുന്നത്. അതേസമയം കേസില്‍ വിശദമായ വിചാരണ നടക്കാതിരിക്കാനുള്ള ദിലീപിന്റെ തന്ത്രമായിട്ടാണ് പ്രോസിക്യൂഷന്‍ ഇതിനെ കാണുന്നത്.

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ പുറത്തുവിട്ട തെളിവുകളുടേയും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുകയും ഒട്ടനവധി പുതിയ തെളിവുകള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുകയും സുഹൃത്ത് ശരത് കുമാറിനെ കുടി കേസില്‍ പ്രതിയായി ചേർക്കുകയും ചെയ്തു.

ഇതേ തുടർന്ന് നേരത്തെ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചിരുന്നു. ഇതുകൂടെ മുന്നില്‍ കണ്ടാണ് ദിലീപ് ഹർജിയുമായി സുപ്രീംകോടതിക്ക് മുന്നിലേക്ക് എത്തിയത്. തന്റെ മുൻ ഭാര്യയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും തന്നെ കേസിൽ പെടുത്തിയതിന് ഉത്തരവാദിയാണെന്നും ആരോപണവും ദിലീപ് ഹർജിയിലൂടെ ഉന്നയിച്ചിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലേക്ക് തന്നെ വലിച്ചിഴച്ച പൊലീസ് ഉദ്യോഗസ്ഥന്‍ നിലവില്‍ ഡി ജി പി റാങ്കിലാണ് സേവനം അനുഷ്ഠിക്കുന്നത്. കേസിന്റെ വിചാരണ നീണ്ടുപോവുന്നത് തന്റെ പ്രൊഫഷണേയും ബാധിക്കുന്നു എന്ന് തുടങ്ങിയ കാര്യങ്ങളും ദിലീപ് സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം കേസിന്റെ വിചാരണ നിലവിലെ കോടതിയില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്.
ഹോട്ടലിന് മുകളില്‍ നിന്നും വീണ ഭാരതി മുതല്‍ ദീപ വരെ: അപ്രതീക്ഷിതമായ വിടപറഞ്ഞ താരങ്ങള്‍












Click it and Unblock the Notifications