Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസ്: 'എന്നെ ഏറെ അമ്പരിപ്പിക്കുന്നത് ആ ചോദ്യമാണ്': വിശദീകരിച്ച് സൈബർ വിദഗ്ധന്‍

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാ ദൃശ്യങ്ങള്‍ ചോർന്നതുകൊണ്ട് ആർക്കാണ് ഗുണം എന്ന ചോദ്യത്തേക്കാള്‍ തന്നെ അമ്പരിപ്പിച്ചത് ആ ദൃശ്യങ്ങൾ ആരെങ്കിലും മാറ്റി പുതിയ വേറെന്തെങ്കിലും ദൃശ്യങ്ങൾ അവിടെ വെച്ചോ അല്ലെങ്കിൽ ആ ദൃശ്യങ്ങൾ ടാമ്പർ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യമാണെന്ന് സൈബർ വിദഗ്ധനായ സംഗമേശ്വരന്‍.

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവി ചാനലില്‍ നടന്ന ചർച്ചയുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പിലൂടെയായിരുന്നും സംഗമേശ്വരന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

അന്വേഷണസംഘത്തിലെ ചില സ്ഥാനചലനങ്ങളോടെ

അന്വേഷണസംഘത്തിലെ ചില സ്ഥാനചലനങ്ങളോടെ അന്വേഷണം അട്ടിമറിക്കപ്പെട്ടേക്കാം എന്നുള്ള ചർച്ചകളിൽ ഇന്നലെ രാത്രിയിലത്തെ റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംവിധായകൻ ബാലചന്ദ്രകുമാർ ചില കാര്യങ്ങള്‍ പറഞ്ഞു.
ചർച്ചയിൽ പങ്കെടുത്തിരുന്നില്ലെങ്കിലും എന്റെ പേര് പരാമർശിക്കപ്പെട്ടതുകൊണ്ടു ചില കാര്യങ്ങൾ സാധാരണക്കാർക്കുകൂടി മനസ്സിലാവുന്ന രീതിയിൽ വിശദീകരിച്ചേക്കാം എന്ന് കരുതി. തുടർന്നു വായിക്കുക.

ഇക്കാര്യം വളരെയധികം ഗൗരവമുള്ളതാണ്.

ഇക്കാര്യം വളരെയധികം ഗൗരവമുള്ളതാണ്.
നിയമാനുസൃതമായി കസ്റ്റഡിയിൽ ഉള്ള പ്രധാന തെളിവായ, 2017 ൽ ആക്രമിക്കപ്പെട്ട രംഗങ്ങൾ ഉള്ള മെമ്മറി കാർഡോ അഥവാ യു എസ് ബി പെൻ ഡ്രൈവോ, ആരോ നിയമാനുസൃതമായോ നിയമവിരുദ്ധമായോ " അക്സസ്സ് " ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു . ഇതെഴുതുന്ന സമയം ഞാൻ ആ റിപ്പോർട്ട് കണ്ടിട്ടില്ല, അതിനാൽ ഇതിൽക്കൂടുതൽ പറയാൻ പറ്റില്ല. എന്താണെന്നുവെച്ചാൽ ആ റിപ്പോർട്ടിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നിക്കൽ പദപ്രയോഗങ്ങളറിഞ്ഞാൽ മാത്രമേവ്യക്തതയോടുകൂടി പറയാമ്പറ്റൂ.

പലരും പറയുന്നത് ദൃശ്യങ്ങൾ ആരോ

പലരും പറയുന്നത് ദൃശ്യങ്ങൾ ആരോ " അക്സസ്സ് " ചെയ്തു അല്ലെങ്കിൽ ആരോ പകർത്തി , ചോർത്തി നൽകി എന്നതാണ് . പക്ഷെ ഒരു ചോദ്യം പലരുമെന്നോട് ചോദിച്ചത് " ആ ദൃശ്യങ്ങൾ ചോർന്നതുകൊണ്ടു ആർക്കാണ് ഗുണം " എന്നാണ്. മാത്രവുമല്ല പകർത്തി, ചോർത്തി എന്നു മാത്രം അന്വേഷിക്കുന്നത് " യാത്രക്കാരുടെ ശ്രദ്ധക്ക് " എന്ന ചിത്രത്തിലെ മൺമറഞ്ഞ ശ്രീ. ഒടുവിൽ ഉണ്ണികൃഷ്ണന്റെ സെക്യൂരിറ്റി കഥാപാത്രം ശ്രീ. ശ്രീനിവാസന്റെ കഥാപാത്രം ഫ്ലാറ്റിനകത്തേയ്ക്ക് കയറിപ്പോകുന്നത് കാണാതെ ശബ്‌ദം കേട്ട വേറെയേതോ ഭാഗത്തേയ്ക്ക് ലൈറ്റടിച്ചു നോക്കുന്നതുപോലെയാണ്.

ആ ചോദ്യങ്ങളേക്കാളേറെ എന്നെ അമ്പരിപ്പിച്ചത് ആ

ആ ചോദ്യങ്ങളേക്കാളേറെ എന്നെ അമ്പരിപ്പിച്ചത് ആ ദൃശ്യങ്ങൾ ആരെങ്കിലും മാറ്റി പുതിയ വേറെന്തെങ്കിലും ദൃശ്യങ്ങൾ അവിടെ വെച്ചോ അല്ലെങ്കിൽ ആ ദൃശ്യങ്ങൾ ടാമ്പർ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യമാണ് . പല രാജ്യങ്ങളിലെ അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുമായും ചേർന്ന് പല രീതികളിലും പ്രവർത്തിച്ചിട്ടുള്ള ഒരു പരിചയം വെച്ചിട്ടു തീർച്ചയായും പറയാൻപറ്റും ആ ഒരു ആംഗിളിലാണ് ആദ്യം നോക്കേണ്ടത് എന്ന് . ചില ഏജൻസികൾ രണ്ടാമതേ ആ വഴിക്കു അന്വേഷിക്കൂ ... പക്ഷെ അന്വേഷിച്ചിരിക്കും . " Don't leave any stones unturned " എന്നുള്ളത് വളരെ പ്രസിദ്ധമായ ഒരന്വേഷണ അപ്രോച്ചാണ്. അതായത് ഒരു കാര്യവും അശ്രദ്ധമൂലം വിട്ടുകളയരുത് എന്നു തന്നെ.

ഒരു ഡിജിറ്റൽ തെളിവിന്റെ ( ഫയലിന്റെ )

ഒരു ഡിജിറ്റൽ തെളിവിന്റെ ( ഫയലിന്റെ ) " ഹാഷ് വാല്യൂ " മാറിയിട്ടുണ്ടെങ്കിൽ താഴെപറയുന്ന രണ്ടു കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് തീർച്ചയായും നടന്നിരിക്കാൻ സാധ്യതയുണ്ട് .
1 ) ഒറിജിനൽ ഫയൽ എഡിറ്റ് ( ടാമ്പർ ) ചെയ്യപ്പെട്ടിരിക്കുന്നു
2 ) ഒറിജിനൽ ഫയൽ തന്നെ മൊത്തത്തിൽ മാറ്റപ്പെട്ടിരിക്കുന്നു
രണ്ടിലേതായാലും 2017 ലെ സംഭവത്തിന്റെ വിധിയെത്തന്നെ അട്ടിമറിക്കാൻ കെൽപ്പുള്ളതാണെന്ന് തർക്കമില്ലാത്തകാര്യം തന്നെയാണ് എന്നതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ നിയമവിദഗ്ദരുമായി സംസാരിച്ചുമനസ്സിലാക്കാവുന്നതാണ്.

ഈ ഫോറൻസിക് അന്വേഷണറിപ്പോർട്ട് വസ്തുനിഷ്ഠമായി

ഈ ഫോറൻസിക് അന്വേഷണറിപ്പോർട്ട് വസ്തുനിഷ്ഠമായി എത്രയുംപെട്ടെന്ന് അന്വേഷിച്ചു പൂർത്തിയാക്കി പുറത്തുവന്നില്ലെങ്കിൽ എന്താണ് യഥാർത്ഥത്തിൽ നടന്നിട്ടുണ്ടാവുക എന്ന് സാമാന്യ ബോധമുള്ളവർക്കാർക്കും ഊഹിച്ചാൽ എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ആ അന്വേഷണം മുടക്കുന്ന ( stonewalling ) ചെയ്യുന്നരീതിയിൽ തന്നെയുണ്ട് ഈ ഫോറൻസിക് അന്വേഷണറിപ്പോർട്ട് മുഴുവനായി പുറത്തുവന്നാൽ എന്തു പുകിലാണ് ഉണ്ടാവാൻ പോകുന്നതെന്ന്. മാത്രവുമല്ല, ചിലപ്പോൾ ആ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു സൂക്ഷിച്ചസമയത്തു നടന്നിരിക്കാൻ സാദ്ധ്യതയുള്ള പല വീഴ്ചകളും പുറത്തുവന്നേയ്ക്കാം.
അപ്പൊ ശരി. കാര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കണമെന്നുള്ളവർ ഞാൻ കഴിഞ്ഞ ഒരാഴ്ചയായി പോസ്റ്റുചെയ്ത കുറിപ്പുകളും വീഡിയോകളും കാണുക.

Recommended Video

cmsvideo
    മീനാക്ഷിയെ കാത്ത് നിൽക്കുകയാണ് മഞ്ജു വാര്യർ, ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ
    നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാ ദൃശ്യങ്ങള്‍

    നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവാ ദൃശ്യങ്ങള്‍ ചോർന്നതുകൊണ്ട് ആർക്കാണ് ഗുണം എന്ന ചോദ്യത്തേക്കാള്‍ തന്നെ അമ്പരിപ്പിച്ചത് ആ ദൃശ്യങ്ങൾ ആരെങ്കിലും മാറ്റി പുതിയ വേറെന്തെങ്കിലും ദൃശ്യങ്ങൾ അവിടെ വെച്ചോ അല്ലെങ്കിൽ ആ ദൃശ്യങ്ങൾ ടാമ്പർ ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യമാണെന്ന് സൈബർ വിദഗ്ധനായ സംഗമേശ്വരന്‍. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എസ് ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവി ചാനലില്‍ നടന്ന ചർച്ചയുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പിലൂടെയായിരുന്നും സംഗമേശ്വരന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+