'ദിലീപിന്റെ ആ വാദവും പൊളിഞ്ഞു, പള്‍സര്‍ സുനി ദിലീപിന്റെ വീട്ടിലെത്തി'; എല്ലാം കോടതിയിലുണ്ടെന്ന് ടിബി മിനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിനെതിരെ തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് അഭിഭാഷക ടി ബി മിനി. ന്യൂസ് ഗ്ലോബ് ടി വിയോടായിരുന്നു ടി ബി മിനിയുടെ പ്രതികരണം. ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി ഫെയര്‍ ട്രയലിന് വേണ്ടിയുള്ള കാര്യങ്ങളാണ് നടക്കുന്നത് എന്നും ടി ബി മിനി പ്രതികരിച്ചു.

ടി ബി മിനിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലില്‍ കൊടുത്ത ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ ബാലചന്ദ്രകുമാറിന്റെ ഒരു സ്റ്റേറ്റ്‌മെന്റ് പൊലീസില്‍ കൊടുത്തിട്ടുണ്ട്. ആ സ്റ്റേറ്റ്‌മെന്റിന്റെ അടിസ്ഥാനത്തിലാണ് ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷന് ഓര്‍ഡര്‍ ചെയ്തത്.

1

അപ്പോള്‍ ഒരു കേസ് നിലവില്‍ നില്‍ക്കുകയും നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടുള്ള ക്രൈം നില്‍ക്കുകയും ആ ക്രൈമിനോട് അനുബന്ധിച്ച് ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തീകരിച്ച് ചാര്‍ജ് പൂര്‍ത്തീകരിച്ച് കോടതിയിലെ എല്ലാം ഹാജരാക്കി ട്രയല്‍ നടന്ന് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഒഴിച്ച് ബാക്കി മുഴുവന്‍ ആളുകളെയും വിസ്തരിച്ചു കഴിഞ്ഞിരിക്കുന്നു.

2

ഈ സമയത്താണ് ബാലചന്ദ്രകുമാര്‍ ദിലീപിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ട് എന്ന് കാണിക്കുന്ന ഒരു സ്റ്റേറ്റ്‌മെന്റ് പോലീസില്‍ കൊടുക്കുന്നത്. 161 സ്റ്റേറ്റ്‌മെന്റ്, പിന്നെ 164 സ്റ്റേറ്റ്‌മെന്റ് ഇതെല്ലാം ബാലചന്ദ്രകുമാറിന്റേല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൊരു കുറേ ഡോക്യുമെന്റ്‌സ് രണ്ട് ഘട്ടത്തിലായി ബാലചന്ദ്രകുമാര്‍ പോലീസിനെ കൈമാറുന്നുണ്ട്. ആ കൈമാറിയതെല്ലാം ഈ ചാര്‍ജിനോടൊപ്പം കോടതിയില്‍ പൊലീസ് ഹാജരാക്കിയിട്ടുണ്ട്.

3

അതില്‍ ദിലീപ് പള്‍സര്‍ സുനിയെ ദിലീപിന് അറിയാമെന്നും ദിലീപിന്റെ വീട്ടില്‍ പള്‍സര്‍ സുനി വന്നിട്ടുണ്ട് എന്നുള്ള കാര്യം അടക്കം ബാലചന്ദ്രകുമാര്‍ സ്റ്റേ്‌മെന്റ് ആയിട്ട് പറഞ്ഞിട്ടുള്ള കാര്യം. അത് അദ്ദേഹം ഓപ്പണായിട്ടും പറഞ്ഞു. അപ്പോള്‍ ബാലചന്ദ്രകുമാര്‍ അങ്ങനെ പറഞ്ഞ കാര്യത്തില്‍ ദിലീപിനെതിരായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ആരോപണം എന്ന് പറയുന്നത് ദിലീപിന്റെ ക്വട്ടേഷനിലാണ് പള്‍സര്‍ സുനി നടിയെ റേപ്പ് ചെയ്തത് എന്നുള്ളതാണ്.

4

അതില്‍ ബാലചന്ദ്രകുമാര്‍ പറയുന്ന കാര്യം ദിലീപും സഹോദരങ്ങളും സംസാരിക്കുന്നത്, ദിലീപ് ഈ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കാണുന്നതുമായി ബന്ധപ്പെട്ട് കൊണ്ട് സംസാരിക്കുന്നത്, അതുപോലെ ദിലീപ് പള്‍സര്‍ സുനി ചെയ്ത ക്രൂരകൃത്യങ്ങള്‍ എന്ന് പറഞ്ഞിട്ട് വീട്ടിലിരുന്നിട്ട് ഈ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കാണുന്നത് അതിനെ സംബന്ധിച്ച് ബാലചന്ദ്രകുമാറിനോട് ദിലീപ് പറയുന്നത് അടക്കമുള്ള കാര്യങ്ങള്‍ ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത പല വീഡിയോസ് ഉണ്ട്.

5

അക്കാര്യം ബാലചന്ദ്രകുമാര്‍ തന്നെ ചാനലിലൂടെ തന്നെ പുറത്തേക്ക് പറയുകയും അതനുസരിച്ചുള്ള സ്റ്റേറ്റ്‌മെന്റ് പൊലീസില്‍ കൊടുക്കുകയും ചെയ്തിട്ടുണ്ട്. അതിനെ സപ്പോര്‍ട്ട് ചെയ്യുന്ന തെളിവുകളും അദ്ദേഹം ഹാജരാക്കിയിട്ടുണ്ട്. അതില്‍ കുറെ ഇലക്ട്രോണിക്‌സ് എവിഡന്‍സുകളാണ്. ഈ ഇലക്ട്രോണിക്‌സ് എവിഡന്‍സുകളെല്ലാം ഫോറന്‍സികില്‍ എക്‌സാമിനേഷന് പോകുകയും ചെയ്തു.

6

ആ സമയത്ത് ദിലീപിനെ സപ്പോര്‍ട്ട് ചെയ്യുന്ന ആളുകളുടെ ഏറ്റവും പ്രധാനപ്പെട്ട ക്ലെയിം ആയിരുന്നത് ദിലീപിന്റേത് അടക്കമുള്ള ക്ലെയിം എന്ന് പറഞ്ഞാല്‍ ഇത് മിമിക്രിക്കാര്‍ റെക്കോര്‍ഡ് ചെയ്തതാണ്, ദിലീപ് അങ്ങനെ സംസാരിച്ചിട്ടില്ല എന്നുള്ളതാണ്. അപ്പോള്‍ ദിലീപിന്റേയും അനൂപിന്റേയും അടക്കം ആ ഇലക്ട്രോണിക്‌സ് എവിഡന്‍സുകളില്‍ ഉള്ള ശബ്ദങ്ങള്‍ എല്ലാം ഫോറന്‍സികിലേക്ക് പോയി അതിന്റെ റിപ്പോര്‍ട്ട് തിരിച്ച് വന്നു.

7

ആ റിപ്പോര്‍ട്ടില്‍ ഈ ശബ്ദങ്ങളെല്ലാം ദിലീപിന്റേയും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരിക്കുന്ന അതേ വ്യക്തികളുടേതുമാണ് എന്നത് പ്രൂവ് ചെയ്യപ്പെട്ടിട്ടുള്ളതുമാണ്. എക്‌സ്‌പേര്‍ട്ട് എന്നുള്ള നിലയില്‍ അത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട് മാത്രമായി കോടതിയില്‍ കേസാവില്ല. കോടതിയില്‍ അതിന്റെ തെളിവിനായിട്ട് ഈ കാര്യങ്ങള്‍ വരികയും വേണം. ആ പ്രോസസ് ആരംഭിച്ചിട്ടില്ല. ഇതാണ് ശബ്ദസാംപിളുമായി ബന്ധപ്പെട്ടുള്ള പ്രധാന എവിഡന്‍സുകള്‍.

8

അതങ്ങനെ കാര്യങ്ങള്‍ നടക്കുകയാണ്. ഇനി അതിന്റെ ചാര്‍ജ് ഹിയറിംഗ് നടന്നു. ദിലീപിന്റെ അടക്കമുള്ള പ്രതികളുടെ വക്കീലന്മാരുടെ ഹിയറിങ്ങ് ചാര്‍ജ് ബന്ധപ്പെട്ടുകൊണ്ട് ഉണ്ടാവും. വളരെ കണ്‍സിസ്റ്റന്‍സായിട്ടുള്ള കേസ് ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടുണ്ട്, അതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റൊരു പ്രധാനപ്പെട്ട കാര്യം നമ്മള്‍ മൊഴികള്‍ നേരത്തെ ഒരുതരത്തിലുള്ള തെളിവുമില്ല എന്ന നിലയിലാണ് ഇപ്പോള്‍ പ്രതിയുടെ ആളുകള്‍ പ്രത്യേകിച്ച് ദിലീപിനെതിരെ ഒന്നുമില്ല എന്നാണ് പറയുന്നത്. പക്ഷേ അങ്ങനെയല്ല എന്നുള്ള കാര്യം 1,2,3 ആയിട്ട് നമുക്ക് അതില്‍ നിന്ന് കാണാന്‍ കഴിയും.

9

തെളിവുകള്‍ ധാരാളമുണ്ട്, പക്ഷെ ആ തെളിവുകള്‍ കോടതിയെ അപ്രീഷിയേറ്റ് ചെയ്യണം, കോടതി അത് സ്വീകരിക്കണം. അങ്ങനെയാണ് കോടതികളില്‍ നടക്കുന്നത്. ഫോറന്‍സികില്‍ നിന്ന് രേഖകള്‍ വരാനുണ്ട്. അതെല്ലാം ട്രയല്‍ കോടതിയിലേക്ക് ആണ് പോകുന്നത്. നമ്മളെ സംബന്ധിച്ച് കേസില്‍ ട്രയല്‍ നന്നായിട്ട് നടക്കുക എന്നുള്ളതാണ്. ഒരു സെക്ഷ്വല്‍ അസോള്‍ട്ടിന് വിധേയമായിട്ടുള്ള ഒരു കുട്ടിയെ സംബന്ധിച്ച് ട്രയല്‍ പ്രോസിക്യൂഷന്‍ കൃത്യമായി കേസ് നടത്തുകയും ആ നടത്തുന്ന എവിഡന്‍സുകള്‍ കോടതികള്‍ വേണ്ടി രീതിയില്‍ പരിഗണിക്കുകയും ഈ പ്രോസിക്യൂട്ടര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ കോടതി തയ്യാറാവുകയും ചെയ്യുക എന്നത് തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.

10

അത് പ്രതിയെ സംബന്ധിച്ചാണെങ്കിലും വാദിയെ സംബന്ധിച്ചാണെങ്കിലും അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് സംഭവിക്കുന്നതിനു വേണ്ടിയാണ് ഇത്രയും ബാക്കി എല്ലാ ഫൈറ്റുകളും നമ്മള്‍ നടത്തിയത്. അത് ഇപ്പോള്‍ കുറച്ച് ക്ലിയര്‍ ആയിട്ട് നടക്കുന്നു എന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+