'ദിലീപ് അനുകൂലിയെന്ന് വെക്കാൻ അങ്ങോട്ട് ഞാൻ പറയും, അതിന് കാരണം ഇതാണ്'; രാഹുൽ ഈശ്വർ
കൊച്ചി: ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന ആളാണ് രാഹുൽ ഈശ്വർ. വലതുപക്ഷ നിരീക്ഷകൻ, സാമൂഹിക നിരീക്ഷകൻ,ശബരിമല കർമസമിതി അംഗം തുടങ്ങിയ പേരുകളിലാണ് പൊതുവെ രാഹുലിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി മറ്റൊരു പുതിയ പേര് കൂടി രാഹുലിന് ലഭിച്ചിട്ടുണ്ട്, 'ദിലീപ് അനുകൂലി'.
നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി നടൻ ദിലീപിന് വേണ്ടി രംഗത്തെത്തിയതോടെയായിരുന്നു 'ദിലീപ് അനുകൂലി' എന്ന പേര് രാഹുലിന് ലഭിക്കുന്നത്. മീഡിയ വൺ ചാനലിലായിരുന്നു ആദ്യമായി അങ്ങനെയൊരു പട്ടം രാഹുലിന് നൽകിയത്. പിന്നീട് പല ചർച്ചകളിലും ഇതേ പേര് ഉപയോഗിച്ചിട്ടുണ്ട്.

ചിത്രം കടപ്പാട് സീ ന്യൂസ് മലയാളം
ഇപ്പോഴിതാ ദിലീപ് അനുകൂലി എന്ന് വിളിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും ഇപ്പോൾ അങ്ങനെ ഉപയോഗിച്ചോയെന്ന് താൻ അങ്ങോട്ട് പറയാറുണ്ടെന്നും പറയുകയാണ് രാഹുൽ ഈശ്വർ. അതിനുള്ള കാരണവും രാഹുൽ വിശദീകരിക്കുന്നുണ്ട്. സീ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഇതിനോട് പ്രതികരിച്ചത്.
ഐശ്വര്യയെന്നാൽ സൗന്ദര്യം എന്നാക്കിയോ? കണ്ണെടുക്കാനാകുന്നില്ലെന്ന് ആരാധകർ വൈറൽ

ദിലീപ്, വിജയ് ബാബു, ഒടുവിൽ സിവിക് ചന്ദ്രൻ കേസിലെല്ലാം ആരോപണ വിധേയർക്കൊപ്പമാണ് രാഹുൽ ഈശ്വർ നിന്നിട്ടുള്ളത്. ഇതിന്റെ പേരിൽ പല ട്രോളുകളും രാഹുലിനെതിരെ ഉയർന്നിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള ചോദ്യത്തിനാണ് രാഹുൽ മറുപടി നൽകിയത്- ദിലീപ് പക്ഷമെന്നോ സിവിക് പക്ഷമെന്നോ എന്ത് പേര് വെച്ചാലും തനിക്ക് പ്രശ്നമൊന്നുമില്ലെന്ന് രാഹുൽ പറയുന്നു.

ഇപ്പോൾ താൻ ദിലീപ് അനുകൂലിയെന്ന് വെയ്ക്കാൻ അങ്ങോട്ട് വിളിച്ച് പറയാറുണ്ട്. എന്തായാലും നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിക്കുമെന്ന് എനിക്ക് ഉറപ്പായി. ആദ്യം ആരും അദ്ദേഹത്തെ പിന്തുണയ്ക്കാൻ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ഭാഗമാണ് ന്യായം, ഇത് മറ്റൊരു വിഷയമാണ്. എന്നിരുന്നാലും ഇത്തരം പേരുകൾ അലോസരപ്പെടുത്താറില്ല.

'ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നത് വാദപ്രതിവാദങ്ങളും ചർച്ചകളുമാണ്. റോമ,ഗ്രീക്ക് കാലം മുതൽ ഇത് ഇങ്ങനെ തന്നെയാണ്. വാദം ,എതിർവാദം , സമന്വയം ഇതിലൂടെയാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്', രാഹുൽ ഈശ്വർ പറഞ്ഞു.

ചില വിഷയങ്ങൾ വെളിയിൽ കാണുന്നതല്ലെന്ന അതിലെ ശരിയെന്ന എന്ന തോന്നലുണ്ട്. ഇപ്പോൾ താൻ നിയമം പഠിക്കുന്നുണ്ട്. ആ നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ കാണാറുള്ളതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.അതേസമയം രാഹുലിനെതിരെ നിലപാടുകളുടെ പേരിൽ ഉയരുന്ന ട്രോളുകൾ വളരെ വിഷമിപ്പിക്കാറുണ്ടെന്ന് രാഹുലിന്റെ ഭാര്യ ദീപ അഭിമുഖത്തിൽ പറഞ്ഞു. 'എന്തിനാണ് ഇങ്ങനെ നെഗറ്റിവിറ്റി വാങ്ങിക്കൂട്ടുന്നത് ചില കാര്യങ്ങൾ പറയാതിരുന്നൂടെയെന്ന് ചോദിക്കാറുണ്ട്. എന്നാലും അദ്ദേഹം പിൻമാറില്ല', ദീപ ഈശ്വർ പറഞ്ഞു.
അമ്പമ്പോ കൈപൊള്ളും; അറിയാം ലോകത്തിലെ ചെലവേറിയ രാജ്യങ്ങൾ

എന്നാൽ ട്രോളുകൾ എന്നാൽ അതിന് പിന്നിൽ വലിയ ഹ്യൂമർ സെൻസ് ഉണ്ടെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഹെൽത്തി ഹ്യൂമർസെൻസ് ഉണ്ടാകുന്നത് പൊതുവെ നല്ലതാണെന്നും അത് അഭ്യൂസീവ് ആകുന്ന തരത്തിലേക്ക് പോകരുതെന്നുമാണ് കാര്യമെന്നും രാഹുൽ പറഞ്ഞു.

പലപ്പോഴും രാഹുൽ ഈശ്വറിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നയാളാണ് ദീപ ഈശ്വർ. എന്നാൽ എല്ലാ കാര്യത്തിലും തങ്ങൾക്ക് ഒരേ നിലപാട് അല്ലെന്നും അഭിമുഖത്തിൽ ദീപ പറഞ്ഞു. ശബരിമല ആണ് പൂർണമായും രാഹുലിന്റെ നിലപാടിനോട് യോജിപ്പ് ഉണ്ടായ വിഷയം. ഇപ്പോൾ രാഹുൽ സജീവമായി നിൽക്കുന്ന പല വിഷയങ്ങളിലും എനിക്ക് എതിർ അഭിപ്രായമുണ്ട്. അതുകൊണ്ട് തന്നെ താൻ ആ വിഷയങ്ങളിൽ പ്രതികരിക്കാറില്ലെന്നും ദീപ പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications