കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാമന്‍പിള്ളയെ തൊടാന്‍ പൊലീസിനാകില്ല.. കാരണമിത്, പക്ഷെ കോടതി ആ വകുപ്പ് ഉപയോഗിച്ചാല്‍?'; പ്രിയദര്‍ശന്‍ തമ്പി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന്‍ രാമന്‍പിള്ളയെ പ്രതി ചേര്‍ക്കുന്നത് സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ ഒന്നടങ്കം രംഗത്തെത്തുകയും ചെയ്തിരുന്നു. കേരളത്തില്‍ വലിയ കോലാഹലങ്ങളാണ് ഇത് ഉണ്ടാക്കിയിരുന്നത്. കേരളത്തിലെ തന്നെ മുതിര്‍ന്ന അഭിഭാഷകനായ രാമന്‍പിള്ളയെ അനുകൂലിച്ചായിരുന്നു പലരും രംഗത്തെത്തിയത്. പിന്നാലെ രാമന്‍പിള്ളയെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് പൊലീസ് പിന്‍വാങ്ങുകയും ചെയ്തു.

നടിയെ ആക്രമിച്ച കേസില്‍ അഭിഭാഷകന്‍ രാമന്‍പിള്ളയെ പ്രതി ചേര്‍ക്കാന്‍ മാത്രം തെളിവുകളും സാധ്യതകളും ഉണ്ടോ എന്നതില്‍ സംശയമുണ്ട് എന്നാണ് അഡ്വ. പ്രിയദര്‍ശന്‍ തമ്പി പറയുന്നത്. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ നിയമോദപദേശം തേടാന്‍ കാരണം എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

1

അത്തരത്തില്‍ അതിനെ വ്യാഖ്യാനിക്കാന്‍ കഴിയുമോ എന്നുള്ളതിനെ കുറിച്ച് എനിക്ക് സംശയമുണ്ട്. കാരണം നമുക്കറിയാം ഈ കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളൊക്കെ ഉണ്ടായിട്ടുണ്ട് എന്നുള്ളത് എന്നത് ഒരു വസ്തുതയാണ്. പക്ഷേ ഒരു അഭിഭാഷകനെ ഈ കേസ് നടത്തുന്ന അഭിഭാഷകനെ പ്രതിചേര്‍ക്കുന്നതിലേക്ക് ഒക്കെ എത്തുന്ന തരത്തിലുള്ള കാര്യങ്ങളുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്.

അമേരിക്കക്കുള്ള മറുപടി ആണവായുധങ്ങളിലൂടെയെന്ന് കിം ജോംഗ് ഉന്‍; വീണ്ടും യുദ്ധകാഹളംഅമേരിക്കക്കുള്ള മറുപടി ആണവായുധങ്ങളിലൂടെയെന്ന് കിം ജോംഗ് ഉന്‍; വീണ്ടും യുദ്ധകാഹളം

2

കാരണം അത്തരത്തിലുള്ള കാര്യങ്ങള്‍ അങ്ങനെ നമ്മുടെ കേരള സമൂഹത്തില്‍ സാധാരണയായി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഇത് ഒറ്റപ്പെട്ട സംഭവമായിട്ടല്ല. കാരണം നമുക്ക് അറിയാമല്ലോ ഒരു അഭിഭാഷകന്‍ അദ്ദേഹത്തിന്റെ തൊഴിലിന്റെ ഭാഗമായിട്ടാണ് അത് പ്രതിഭാഗം അഭിഭാഷകന്‍ ആയാലും പ്രോസിക്യൂഷന്‍ ആയാലും ശരി അതിന്റെ ഭാഗമായിട്ടാണ് ഈ കേസ് ഏറ്റെടുക്കുന്നത്. തീര്‍ച്ചയായിട്ടും അതിന്റെ സംഭവ വികാസങ്ങള്‍ ഭാഗമായി ഉരുത്തിരിയുന്ന പല സംഭവങ്ങളും അത് എന്‍ക്വാഷ് ചെയ്യാന്‍ വേണ്ടി ശ്രമിക്കാറുണ്ട്.

'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി'ആദ്യരാത്രി പാര്‍ട്ടിസമ്മേളനത്തിന് പോയി.. ഉറക്കമിളച്ച് ഏട്ടനെ കാത്തിരുന്ന് ഞാന്‍'; ഓര്‍മ്മകളുമായി വിനോദിനി

3

അത് പലപ്പോഴും ഞാന്‍ മുന്‍പ് സൂചിപ്പിച്ചിട്ടുള്ളതുപോലെ എല്ലാത്തിനും ഒരു ലക്ഷ്മണ രേഖയുണ്ട്. ലക്ഷ്മണ രേഖ ലംഘിക്കുന്നത് ആരായാലും ശരി അത് പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടത് തന്നെയാണ്. അത് തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. ഗവണ്‍മെന്റിന് അതിനകത്ത് എന്തെങ്കിലും ഉണ്ടോ എന്നുള്ളതല്ല. അത്തരത്തില്‍ അങ്ങനെ പെട്ടെന്ന് നടപ്പിലാക്കാന്‍ കഴിയില്ല. ഇതിന് ആദ്യതലത്തില്‍ തന്നെ കേരളത്തിലെ അഭിഭാഷക സമൂഹം ആകെ അന്ന് രാഷ്ട്രീയം ഒന്നുമില്ലായിരുന്നു.

മലബാര്‍ പര്യടനവുമായി തരൂര്‍, പിന്നില്‍ രാഘവനും?.. ലീഗും പിന്തുണച്ചാല്‍ കളി മാറും; പുതിയ രാഷ്ട്രീയനീക്കങ്ങള്‍മലബാര്‍ പര്യടനവുമായി തരൂര്‍, പിന്നില്‍ രാഘവനും?.. ലീഗും പിന്തുണച്ചാല്‍ കളി മാറും; പുതിയ രാഷ്ട്രീയനീക്കങ്ങള്‍

4

എല്ലാ രാഷ്ട്രീയത്തിലും അതീതമായി ഇതിനെതിരെ ശബ്ദമുയര്‍ത്തിയതെല്ലാം നമ്മള്‍ കണ്ടതാണ്. അതിലൊന്നും രാഷ്ട്രീയം ഉണ്ടായിരുന്നില്ല. എല്ലാ രാഷ്ട്രീയ സംഘടനകള്‍ക്കും അഭിഭാഷക സംഘടനകള്‍ ഉണ്ട്. പക്ഷേ എല്ലാ അഭിഭാഷക സംഘടനകളും തന്നെ ആ സമരത്തില്‍ അണിനിരന്നിരുന്നു. അത്തരത്തില്‍ ജോലിയുടെ ഭാഗമായി ഉണ്ടാകുന്ന സംഭവങ്ങളില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ കഴിയില്ല. നമ്മള്‍ ഇങ്ങനെ പറയുന്നു പക്ഷേ കോടതി അത്തരത്തില്‍ ഒബ്‌സര്‍വേഷന്‍ നടത്തിയിട്ടില്ല.

5

എന്നുള്ളതാണ് കോടതി ഒബ്‌സര്‍വേഷന്‍ നടത്തിയിരുന്നെങ്കില്‍ നമ്മള്‍ തീര്‍ച്ചയായും അതിലേക്ക് പോകുമായിരുന്നു. അങ്ങനെയൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ അങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ല അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ സ്വാഭാവികം ആയിട്ടും അതില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ എല്ലാം കണ്ടു കൊണ്ടായിരിക്കണം ഗവണ്‍മെന്റ് അത്തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് എന്ന് വേണം മനസ്സിലാക്കാന്‍. അല്ലാതെ അതില്‍ എന്തെങ്കിലും രാഷ്ട്രീയം ഉണ്ട് എന്ന് ഞാന്‍ കരുതുന്നില്ല.

6

സായിശങ്കറിന് അത്തരത്തില്‍ ഒരു വാദം ഉണ്ടെങ്കില്‍ അത് സംബന്ധിച്ചുള്ള ലീഗല്‍ പ്രോസീഡിങ്‌സ് മുമ്പോട്ടു പോകേണ്ടത് സായിശങ്കര്‍ തന്നെയാണ്. കാരണം ആദ്യം നമുക്കറിയാം സായിശങ്കര്‍ എന്ന വ്യക്തിയുടെ ട്രാക്ക് റെക്കോര്‍ഡ് അദ്ദേഹം ആദ്യം ഈ പറയുന്ന എട്ടാം പ്രതിക്ക് അനുകൂലമായി തെളിവുകള്‍ ഉണ്ടാക്കാന്‍ പോയ ആളാണ്. പിന്നീട് ഒരു ഘട്ടത്തില്‍ അദ്ദേഹം മാറി. അപ്പോള്‍ അദ്ദേഹത്തിന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കേണ്ടതും അദ്ദേഹത്തിന്റെ വാദങ്ങളുമായി മുന്നോട്ടു പോകേണ്ടതും സായിശങ്കര്‍ തന്നെയാണ്.

7

അത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവന്നതിനുശേഷം മാത്രമേ അതില്‍ അഭിപ്രായ പ്രകടനം നടത്താന്‍ സാധിക്കു. ഇത് വലിയ തരത്തിലുള്ള അഭിഭാഷകസമൂഹത്തിന്റെ ആകെ പ്രശ്‌നമാണെന്ന് തരത്തില്‍ മാത്രമല്ല. ഇത്രയും ഹൈ പ്രൊഫൈല്‍ ആയിട്ടുള്ള കേരളത്തിലെ തന്നെ ഏറ്റവും സീനിയറായിട്ടുള്ള അഭിഭാഷകനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ അത്ര ലാഘവത്തോടെ പോലീസിന് അത് അന്വേഷിക്കാന്‍ കഴിയില്ല എന്നുള്ളതുകൊണ്ട് തന്നെയായിരിക്കാം അതൊരു ലീഗല്‍ ഒപ്പീനിയനു വേണ്ടി അയച്ചത് എന്ന് തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നത്.

8

കാരണം അദ്ദേഹം കേരളത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ള 50 വര്‍ഷത്തോളം അനുഭവസമ്പത്തുള്ള ഒരു ടോപ് മോസ്റ്റ് അഭിഭാഷകനാണ്. അദ്ദേഹത്തിന് എതിരെ ഒരു അലിഗേഷന്‍ വരുമ്പോള്‍ ഒരു ലീഗല്‍ ഒപ്പീനിയന്‍ വേണമെന്ന് ഗവണ്‍മെന്റിന് സ്വാഭാവികമായും തോന്നാം. ഒരു കേസില്‍ ഉദാഹരണത്തിന് എഫ്‌ഐആറില്‍ അഞ്ചു പ്രതികള്‍ ഉണ്ട് അതില്‍ മൂന്നു പേരെ മാത്രമേ ചാറ്റ് ഷീറ്റില്‍ പ്രതിയാക്കുന്നുള്ളൂ.

9

പക്ഷേ മൊഴി കൊടുക്കുന്ന സാഹചര്യത്തില്‍ സാക്ഷികള്‍ എന്താണോ അവര് കേസില്‍ ആദ്യം കൊടുത്ത മൊഴിയില്‍ ഉറച്ച് നില്‍ക്കുകയാണ് എങ്കില്‍ ട്രയല്‍ തുടങ്ങിയതിനുശേഷം കോടതിക്ക് തോന്നുകയാണ് ഇന്ന ആളുകളെ കൂടി പ്രതിയാക്കണം എന്ന്. അങ്ങനെ കോടതിക്ക് തോന്നുകയാണെങ്കില്‍ 319 എന്ന് പറയുന്ന പ്രൊസീജറിലെ വകുപ്പ് അനുസരിച്ചുകൊണ്ട് ഈ കേസിലെ ചാര്‍ജ് ഷീറ്റില്‍ പ്രതിയല്ലാത്ത ഒരാളിനെ ഏതുസമയത്തും പ്രതിയാക്കുവാന്‍ അദ്ദേഹത്തിന് നോട്ടീസ് കൊടുത്തതിനുശേഷം അയാളെ പ്രതിയാക്കാനുള്ള ഒരു റൈറ്റ് കോടതിക്ക് ഉണ്ട്.

10

അതനുസരിച്ച് ചെയ്യാറുണ്ട് അങ്ങനെ ചെയ്യുന്ന ചരിത്രങ്ങളുണ്ട്. ഉദാഹരണത്തിന് ഇത്തരത്തിലുള്ള ഒരുപാട് സീരിയസ് ആയിട്ടുള്ള കേസുകളില്‍ പോലീസ് ചിലരെ ബോധപൂര്‍വ്വം ഒഴിവാക്കും. പോലീസ് എന്തുകൊണ്ട് കൊടുത്താലും അത് തൊണ്ട തൊടാതെ വിഴുങ്ങുന്ന സ്ഥാപനം ഒന്നുമല്ല കോടതി. കോടതിയെല്ലാം തന്നെ വളരെ ഇന്‍ഡിപെന്‍ഡന്റ് ആയിട്ട് ചെയ്തുകൊണ്ട് 319 എന്ന് പറയുന്ന വകുപ്പ് ഉപയോഗിക്കും.

11

ആ വകുപ്പ് അനുസരിച്ച് വലിയ അധികാരമാണ് കോടതിക്ക് ഉള്ളത്. അങ്ങനെ ഈ ട്രയല്‍ സമയത്ത് അങ്ങനെ എന്തെങ്കിലും ഒരു കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ആരെ വേണമെങ്കിലും പ്രതിയാക്കാനുള്ള അവകാശം കോടതിക്ക് ഉണ്ട്. ഇനി എന്തെങ്കിലും കൂടുതലായി സംഭവിക്കുമെന്ന് വ്യക്തിപരമായിട്ട് ഞാന്‍ ഇനി കരുതുന്നില്ല. കോടതി എന്ന് പറയുന്നത് ഇന്‍ഡിപെന്‍ഡന്റ് ആയിട്ട് കാര്യങ്ങള്‍ മാത്രം വിലയിരുത്തി കേസിന്റെ ജസ്റ്റ് ഡിസിഷന്‍ വേണ്ടി നിയമപരമായി തീരുമാനമെടുക്കേണ്ട ഒരു വലിയ ഭരണഘടന സ്ഥാപനമാണ്.

12

കോടതിക്ക് മുമ്പില്‍ തെളിവ് വരികയാണെങ്കില്‍ കോടതിക്ക് ബോധ്യപ്പെടുകയാണെങ്കില്‍ ആര്‍ക്കെതിരെയും നേരത്തെ സൂചിപ്പിച്ചതുപോലെ കേസെടുക്കാന്‍ പറ്റും. എന്നാല്‍ പോലീസിന് ഇത് സംബന്ധിച്ച് എന്തെങ്കിലും ചെയ്യുമെന്ന് കരുതാന്‍ കഴിയില്ല അതിനുള്ള സാധ്യതയില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അതിന് പല കാരണങ്ങളുണ്ട് ഒന്ന് ഈ ഒരു വ്യക്തി എന്ന നിലയില്‍ മാത്രമല്ല അഭിഭാഷകസമൂഹം ആകെ അതിനോട് യോജിക്കുകയില്ല. കാരണം ഇത്തരത്തില്‍ തൊഴിലിന്റെ ഭാഗമായി ഈ അഭിഭാഷകര്‍ക്ക് അതിനുള്ള പ്രവിലേജസ് ഉണ്ട്.

13

അദ്ദേഹം നമ്മള്‍ നേരത്തെ സൂചിപ്പിക്കപ്പെട്ടതുപോലെ ടിപി ചന്ദ്രശേഖരന്‍ കേസില്‍ മാത്രം ഹാജരാകുന്നു എന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം എല്ലാ കേസുകളിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടിയും ഹാജരാകുന്ന ഒരു അഭിഭാഷകനാണ്. കൂടുതലും എനിക്ക് തോന്നുന്നു ബിജെപി, ആര്‍എസ്എസ് കേസുകളിലാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ അപ്പിയര്‍ ചെയ്തിട്ടുള്ളത്. രാഷ്ട്രീയം ഇല്ലാതെ എല്ലാ കേസുകളിലും ഹാജരാക്കുന്ന ഒരു സീനിയര്‍ മോസ്റ്റ് അഭിഭാഷകനാണ്. ഈ കേസില്‍ ഫര്‍ദര്‍ ഇന്‍വെസ്റ്റിഗേഷനില്‍ ആണ് പുതുതായിട്ട് കൂടുതല്‍ മെറ്റീരിയല്‍സ് വന്നിട്ടുള്ളത്.

14

ആ മെറ്റീരിയല്‍സിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഒക്കെ ഉണ്ടാവുകയും സായി ശങ്കര്‍ എന്നു പറയുന്ന ഒരു പുതിയ പ്രതിഭാസം രംഗത്ത് വരികയും ഒക്കെ ചെയ്തിട്ടുള്ളത്. അദ്ദേഹമാണ് പറഞ്ഞത് അദ്ദേഹത്തിന്റെ ലാപ്‌ടോപ്പില്‍ കമ്പ്യൂട്ടറില്‍ ഇത്തരം സാധനങ്ങള്‍ ഉണ്ട് എന്ന് പറഞ്ഞിട്ടുള്ളത്. അഡ്വക്കേറ്റ് മിനി പ്രകടിപ്പിക്കുന്ന ഒരു ആത്മവിശ്വാസം എനിക്കില്ല എന്നുള്ളതാണ്.

15

അതിലെ കാര്യം അവര്‍ക്ക് ഒരുപക്ഷേ ഈ കേസുമായി ഡയറക്റ്റ് ബന്ധമുള്ളതുകൊണ്ട് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയുമായിരിക്കും അതായിരിക്കും അവര്‍ അത്ര ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. നമുക്കത് സംബന്ധിച്ചുള്ള പെരിഫറലായുള്ള കാര്യങ്ങള്‍ മാത്രമേ അറിയൂ. ഈ കേസിലെ അതിജീവിതയോടൊപ്പം സ്‌ട്രോങ്ങ് ആയി നില്‍ക്കുന്ന ആളുകള്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ആ ചൂണ്ടിക്കാണിക്കുന്ന കാര്യങ്ങളെ പര്‍വതീകരിച്ചുകൊണ്ട് ചില കാര്യങ്ങള്‍ പ്രതിഭാഗത്തിന് അനുകൂലമായി എന്‍ക്വാഷ് ചെയ്യാന്‍ വേണ്ടിയിട്ട് എട്ടാം പ്രതി ബോധപൂര്‍വ്വം ശ്രമിച്ചിട്ടുണ്ട്.

16

പലപ്പോഴും അത് പ്രോസിക്യൂഷന് തിരിച്ചടിയായി സംഭവിക്കാറുണ്ട്. കേസ് രണ്ടാം സ്റ്റേജില്‍ എത്തിക്കഴിഞ്ഞു. കേസ് നിലവില്‍ ഊര്‍ജ്ജിതമായിട്ടാണ് പ്രോസിക്യൂഷന്‍ മുന്നോട്ട് കൊണ്ടുപോകുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേസ് ഇനി പൂര്‍ണ്ണമായ ട്രയലിലേക്ക് പൂര്‍ണമായി പരിശ്രമത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ ആണ് ഉണ്ടാവേണ്ടത്

English summary
Dileep Actress Case: this is why police can't take action against Advt. Ramanpillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X