Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ ആവശ്യം നടക്കില്ല; വിചാരണ കോടതി അപേക്ഷ നല്‍കി... ആഗസ്റ്റ് വരെ നീണ്ടേക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകരുത് എന്നായിരുന്നു ദിലീപിന്റെ ആവശ്യം. വിചാരണയുടെ അന്തിമഘട്ടത്തിലേക്ക് കടന്ന വേളയിലാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. തൊട്ടുപിന്നാലെ പ്രതി സുനില്‍ കുമാറിന്റെ അമ്മയും നിര്‍ണായകമായ ചില കാര്യങ്ങള്‍ പരസ്യമാക്കി. രണ്ടു പേരും അന്വേഷണ സംഘത്തിന് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

തുടര്‍ന്ന് ദിലീപിനെതിരെ പുതിയ കേസെടുത്തു. ആദ്യ കേസില്‍ തുടരന്വേഷണവും ആരംഭിച്ചു. ഈ സാഹചര്യത്തില്‍ തുടരന്വേഷണം റദ്ദാക്കി വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം പരിഗണിക്കപ്പെട്ടില്ല എന്നാണ് പുതിയ വിവരം. വിചാരണ കോടതി സമയം നീട്ടി ചോദിച്ച് അപേക്ഷ സമര്‍പ്പിച്ചു. അറിയാം ഏറ്റവും പുതിയ വിവരങ്ങള്‍...

1

വിചാരണയ്ക്ക് ആറ് മാസം കൂടി സമയം വേണമെന്നാണ് വിചാരണ കോടതിയുടെ ആവശ്യം. നേരത്തെ സുപ്രീംകോടതി അനുവദിച്ച സമയം ഫെബ്രുവരി പകുതിയോടെ അവസാനിച്ചിരുന്നു. ഈ വേളയില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളുകയാണ് ചെയ്തത്.

2

വിചാരണയ്ക്ക് ആറ് മാസം കൂടി സമയം നീട്ടി നല്‍കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം ഉന്നയിക്കേണ്ടത് സര്‍ക്കാരല്ല, വിചാരണ കോടതിയാണ് എന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെങ്കില്‍ വിചാരണ കോടതി ചോദിക്കട്ടെ, അപ്പോള്‍ തീരുമാനം എടുക്കാമെന്നും സുപ്രീംകോടതി നിലപാടെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ വിചാരണ കോടതിയും സമാനമായ ആവശ്യം ഉന്നയിക്കുകയാണ്.

3

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയ്ക്ക് ഇതുവരെ നാല് തവണ സുപ്രീംകോടതി സമയം നീട്ടി നല്‍കിയിരുന്നു. ഇനിയും നീട്ടി നല്‍കരുതെന്നും വേഗത്തില്‍ വിചാരണ തീര്‍ത്ത് വിധി പ്രസ്താവിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. വിചാരണ കോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സുപ്രീംകോടതി മറിച്ചൊരു നിലപാട് എടുക്കാന്‍ സാധ്യത കുറവാണ്.

4

കോടതിയുടെ ആവശ്യം പരിഗണിച്ചാല്‍ ആറ് മാസം കൂടി വിചാരണയ്ക്ക് സമയം ലഭിക്കും. ഇതോടെ കേസ് ആഗസ്റ്റ് വരെ നീളും. തുടരന്വേഷണം നടത്താന്‍ അന്വേഷണ സംഘത്തിന് ആവശ്യമായ സമയം ലഭിക്കും. എന്നാല്‍ തുടരന്വേഷണം എന്ന പേരില്‍ പുനരന്വേഷണമാണ് നടക്കുന്നത് എന്നാണ് ദിലീപിന്റെ വാദം. ഇത് അംഗീകരിക്കരുതെന്നും റദ്ദാക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ആക്രമിക്കപ്പെട്ട നടി ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

5

അന്വേഷണ സംഘത്തിനെതിരേ ദിലീപ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്, ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചിട്ടുണ്ട്. തുടരന്വേഷണം നടക്കണമെന്ന ആവശ്യവുമുണ്ട്.... ഇക്കാര്യങ്ങളെല്ലാം വളരെ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സാധിക്കുന്നതല്ല. ഇതെല്ലാം പരിഗണിച്ചാണ് കൂടുതല്‍ സമയം വിചാരണ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

6

ഇതുവരെ 210 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. 600ഓളം രേഖകള്‍ പരിശോധിച്ചു, 84 തൊണ്ടിസാധനങ്ങളുടെ പരിശോധന പൂര്‍ത്തിയായി. എങ്കിലും പല നടപടികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തുടരന്വേഷണം നടത്തുന്ന സംഘം ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

മൂന്ന് മാസത്തിന് ശേഷം നടി അഞ്ജലി നായര്‍ വിവാഹ വാര്‍ത്ത പരസ്യമാക്കി; അറിയാം വിശേഷങ്ങള്‍

7

ജനുവരി ആദ്യത്തിലാണ് ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയത്. ഫെബ്രുവരി 20 വരെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ വിശദമായ അന്വേഷണത്തിന് മൂന്ന് മാസം സമയം വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. മാര്‍ച്ച് ഒന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം ഇന്ന് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+