Get Updates
Get notified of breaking news, exclusive insights, and must-see stories!

'ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പൊതുസമൂഹം വിലയിരുത്തട്ടെ', അതിജീവിതയ്‌ക്കൊപ്പമാണെന്ന് ഉമ തോമസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ ന്യായീകരിച്ച മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ച് തൃക്കാക്കര എം എല്‍ എ ഉമ തോമസ്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ സമൂഹം വിലയിരുത്തട്ടയെന്ന് ഉമ തോമസ് പറഞ്ഞു. നടിയെ ആക്രമിച്ച കേസ് കോടതിയുടെ പരിഗണയിലാണ്. അതില്‍ അഭിപ്രായം പറയാനില്ല. എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് താനെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്ന് ഉമ തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

കുടുംബത്തോടൊപ്പം പെരുന്നാള്‍ അടിച്ചുപൊളിച്ച് താരദമ്പതികള്‍; വൈറലായി നസ്രിയയുടെ ചിത്രങ്ങള്‍


ആർ ശ്രീലേഖ പറഞ്ഞ ആ ഒറ്റക്കാര്യം പരിശോധിച്ചാൽ തന്നെ സത്യം തെളിയും..അവരുടെ വിശ്വാസ്യത കൂടും';രാഹുൽ ഈശ്വർ

Recommended Video

cmsvideo
    ശ്രീലേഖ ഐപിഎസ് പറഞ്ഞ പോലെയല്ല ഞാന്‍ കണ്ടത്, ബാലചന്ദ്ര കുമാര്‍ പറയുന്നു

    1

    വിരമിച്ച ഒരു ഡി ജി പി ഇത്തരത്തില്‍ പ്രതികരിച്ചത് ശരിയാണോ എന്നത് പൊതുസമൂഹം വിലയിരുത്തട്ടെ എന്നതാണ് എന്റെ അഭിപ്രായം. ഇങ്ങനയൊരു കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഇങ്ങനെ ഒരു അഭിപ്രായം പറയുന്നത് ശരിയല്ല. ഞാന്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് എന്നും പറഞ്ഞിട്ടുണ്ട്. അതിപ്പോഴും സംശയമില്ലാതെ അങ്ങനെ തന്നെയാണെന്ന് ഉമ തോമസ് പറഞ്ഞു.

    2

    സമൂഹത്തിലെ എല്ലാവര്‍ക്കും മനസിലാവും, ഉത്തരവാദിത്തപ്പെട്ട സ്ഥാനിത്തിരിക്കുന്നവര്‍ വിരമിച്ച് കഴിഞ്ഞാല്‍ ഇത് പോലെ പ്രതികരിക്കാമോ, ഏത് മാനസികാവസ്ഥയിലാണ് അവര്‍ അങ്ങനെ പ്രതികരിച്ചതെന്ന് എനിക്ക് അറിയില്ല. അത് അവര്‍ക്ക് മാത്രം അറിയാവുന്ന കാര്യമാണ്. അത് സമൂഹം വിലയിരുത്തട്ടെ, അതാണ് എനിക്ക് പറയാനുള്ളത്- ഉമ തോമസ് പറഞ്ഞു.

    3

    അതേസമയം, ആര്‍ ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ല, പള്‍സര്‍ സുനി പണത്തിനായി ചെയ്ത കുറ്റകൃത്യം, ദിലീപിനെ പ്രതിയാക്കിയത് മാധ്യമങ്ങളുടെ സമ്മര്‍ദം മൂലമാണെന്നാണ് ശ്രീലേഖ പറഞ്ഞത്.

    4

    ദിലീപിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട് ഏതോ 'വന്‍ ' ശത്രു നടനെതിരെ നടത്തിയ കരുനീക്കങ്ങള്‍, വല്ലവനും പറയുന്നത് കേട്ട് പൊലീസ് തെളിവുണ്ടാക്കാന്‍ നടന്ന് അപഹാസ്യരാകുന്നു, ഒപ്പം ഇത്രയും കാലം നടനും കുടുംബവും അനുഭവിച്ച സങ്കടങ്ങള്‍ കഷ്ടപ്പാടുകള്‍ അത് പൊതുജനം അറിയണം, അതിന് ഞാന്‍ എത്ര ചീത്തവിളി കേള്‍ക്കേണ്ടി വന്നാലും തുറന്ന് പറയുന്നു, വിശ്വസിക്കാവുന്നവര്‍ക്ക് വിശ്വസിക്കാം എന്നാണ് ശ്രീലേഖ യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തല്‍.

    5

    പള്‍സര്‍ സുനി തങ്ങളെ ഉപദ്രവിച്ചതിനെ കുറിച്ച് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം നിരവധി നടിമാര്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ചില നടിമാര്‍ അത് പറയാതെയും ഇരുന്നിട്ടുണ്ട്. പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചതെന്ന് അറിഞ്ഞപ്പോള്‍ അതുകൊണ്ട് തന്നെ തന്നെ സംബന്ധിച്ച് അന്നും ഇന്നും അക്കാര്യത്തില്‍ ഒരു അത്ഭുതമില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+