കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർ ശ്രീലേഖ പറഞ്ഞ ആ ഒറ്റക്കാര്യം പരിശോധിച്ചാൽ തന്നെ സത്യം തെളിയും..അവരുടെ വിശ്വാസ്യത കൂടും';രാഹുൽ ഈശ്വർ

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരായ തെളിവുകൾ കെട്ടിച്ചമതാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് രാഹുൽ ഈശ്വർ. മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. ആർ ശ്രീലേഖയിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുക്കണം.അപ്പോൾ ഈ കാര്യങ്ങൾ ശരിയാണോ കള്ളമാണോയെന്ന് വ്യക്തമാകുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. മലയാളം ന്യൂസ് 18 ചാനിലിനോടായിരുന്നു രാഹുൽ ഈശ്വറിന്റെ പ്രതികരണം.

ഭാവനയുടെ ചിരി..ആഭരണങ്ങൾ തീരെ ഇല്ല..ഈ ചിത്രങ്ങൾ സ്പെഷ്യൽ തന്നെ...വൈറലായി ചിത്രങ്ങൾ

1

'ഒരു കാരണവശാലും ആർ ശ്രീലേഖ ഇത്തരത്തിൽ വെറുതെ ഒരു ആരോപണം ഉന്നയിക്കില്ല. ഏറെ കാലം ജയിൽ ഡിജിപിയായിരുന്നൊരു വ്യക്തിയാണവർ. പോലീസ് ദിലീപിന്റേയും പൾസർ സുനിയുടേയും ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തെന്നാണ് ആർ ശ്രീലേഖ ആരോപിച്ചത്.അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അത് ഫോർജറിയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ കേസെടുക്കേണ്ട സംഭവമാണ്'.

ദിലീപ് കേസ്;ദിലീപിന്റെ മകൾ മഹാലക്ഷ്മിക്ക് ഈ 5കൊല്ലം സ്വസ്ഥത കിട്ടിയെന്ന് തോന്നുന്നുണ്ടോ?;ആർ ശ്രീലേഖദിലീപ് കേസ്;ദിലീപിന്റെ മകൾ മഹാലക്ഷ്മിക്ക് ഈ 5കൊല്ലം സ്വസ്ഥത കിട്ടിയെന്ന് തോന്നുന്നുണ്ടോ?;ആർ ശ്രീലേഖ

2

'ദിലീപിനെതിരെ അത്തരത്തിൽ ഒരു ഫോട്ടോ വ്യാജമായി ഉണ്ടാക്കിയതാണെങ്കിൽ എത്രമാത്രം കുടിലതയോടെയാണ് ഈ കേസ് ഉണ്ടാക്കിയിരിക്കുന്നത്.ആർ ശ്രീലേഖ പറഞ്ഞത് ഫോട്ടോഷോപ്പ് ചെയ്തെന്ന് അവരോട് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞെന്നാണ്. ഇത് ഗുരുതരമായ വിഷയം തന്നെയാണ്.ശ്രീലേഖയെ അവിശ്വസിക്കേണ്ട യാതൊരു കാര്യവുമില്ല'

ദിലീപ് കേസ്; ആ ചിത്രം പോലീസ് ഉണ്ടാക്കിയ ഫോട്ടോഷോപ്പ്;എതിരാളി ശക്തനെങ്കിൽ അങ്ങനെയൊക്കെ ചെയ്യും';ആർ ശ്രീലേഖദിലീപ് കേസ്; ആ ചിത്രം പോലീസ് ഉണ്ടാക്കിയ ഫോട്ടോഷോപ്പ്;എതിരാളി ശക്തനെങ്കിൽ അങ്ങനെയൊക്കെ ചെയ്യും';ആർ ശ്രീലേഖ

3

'താൻ കടം വാങ്ങിയ 18 ലക്ഷം രൂപ സംബന്ധിച്ച് കടക്കാരോട് തന്നെ പിന്തുണച്ച് സംസാരിക്കാൻ ദിലീപ് തയ്യാറാകാതിരുന്നത് കൊണ്ടാണ് ബാലചന്ദ്രകുമാർ ഈ കേസിൽ ദിലീപിനെതിരെ ആരോപണവുമായി നാല് വർഷങ്ങൾക്ക് ശേഷം വന്നത്.ബാലചന്ദ്രകുമാറിനെക്കാൾ വിശ്വാസ്യത കൂടുതൽ ഉള്ള വ്യക്തിയാണ് ആർ ശ്രീലേഖ. വെളിപ്പെടുത്തലിൽ അന്വേഷണം വേണം'.

4

'ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലോടെ ദിലീപ് വിരോധികളുടെ വാദങ്ങളുടെ മുനയൊടിഞ്ഞിരിക്കുകയാണ്. അതേപോലെ തന്നെ ദിലീപ് അനുകൂലികളുടെ ആത്മവിശ്വാസം വർധിക്കുകയാണ്.ദിലീപിനെ അനാവശ്യമായി വേട്ടയാടിയതാണ്. ഒരു ഡിജിപി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ദിലീപ് ഈ സംഭവത്തിൽ കേസുമായി മുന്നോട്ട് പോകണമെന്നാണ് താൻ കരുതുന്നത്'.

5

'85 ഓളം ദിവസമാണ് ദിലീപിനെ ജയിലിൽ ഇട്ട് പീഡിപ്പിച്ചത്.അദ്ദേഹത്തെ നിരന്തരം ആക്രമിച്ച് കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്. ബാലചന്ദ്രകുമാർ പറഞ്ഞ പച്ചക്കള്ളങ്ങൾ ആണെന്ന് തെളിഞ്ഞിട്ടും അത് വെളിപ്പെടുത്തൽ ആണെന്ന നിലയ്ക്കാണല്ലോ ചർച്ച ചെയ്യുന്നത്. മുഖ്യമന്ത്രി പോലും ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ എന്നാണ് ഒരു പരിപാടിക്കിടെ പറഞ്ഞത്'.

ദിലീപ് കേസ്;'ശ്രീലേഖ വളരെ ബുദ്ധിമതിയായ സ്ത്രീ;അവരുടെ കൈയ്യിൽ ആ കോപ്പികൾ കാണും';അഡ്വ ആശ ഉണ്ണിത്താൻദിലീപ് കേസ്;'ശ്രീലേഖ വളരെ ബുദ്ധിമതിയായ സ്ത്രീ;അവരുടെ കൈയ്യിൽ ആ കോപ്പികൾ കാണും';അഡ്വ ആശ ഉണ്ണിത്താൻ

6

'ആർ ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കണം. അപ്പോൾ ഈ കാര്യങ്ങൾ ശരിയാണോ കള്ളമാണോയെന്ന് വ്യക്തമാകും. ഫോട്ടോഷോപ്പ് ചെയ്തെന്ന് പറയുന്ന ഫോട്ടോ എടുത്ത് പോലീസ് പരിശോധിക്കണം. ഇക്കാര്യം എളുപ്പത്തിൽ തെളിയിക്കാൻ കഴിയും.അത് ശരിയാണെന്ന് കണ്ടെത്താൻ കഴിഞ്ഞാൽ ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ വിശ്വാസ്യത ഉയരും. ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ തന്നെയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല'.

7

'എങ്ങനെയാണ് ഫോൺ കടത്തിയത്, എങ്ങനെയാണ് കത്തെഴുതിയത് തുടങ്ങിയ കാര്യങ്ങളിൽ എല്ലാം അന്വേഷണം ആവശ്യമാണ്. വിപിൻ എഴുതി എന്ന് പറയപ്പെടുന്ന കത്തിന് പിന്നിൽ പോലീസുകാർ ഉണ്ടോയെന്ന കാര്യത്തിലടക്കം അന്വേഷണം നടക്കണം'

8

'ബാലചന്ദ്രകുമാർ നാല് വർഷത്തിന് ശേഷം കാരണങ്ങൾ ഒന്നുമില്ലാതെ വ്യക്തി വിരോധം തീർക്കാൻ വേണ്ടി ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ പ്രകൃതിയുടെ പ്രതിഭാസം, സത്യത്തിന്റെ കൈയ്യൊപ്പ് എന്നൊക്കെയാണ് പലരും വിശേഷിപ്പിച്ചത്. ജയിലിൽ ദിലീപിന കാണാനായി പോയതല്ല ശ്രീലേഖ.ജയിൽ ഡിജിപി ആയിരിക്കുമ്പോൾ അവരുടെ അധികാര പരിധിയിൽ ഉള്ള കാര്യങ്ങളിൽ ഇടപെടുകയാണ് ചെയ്തത്. അവർ പലരേയും മാനുഷിക പരിഗണന വെച്ച് സഹായിച്ചിട്ടുണ്ട്'.

9

'ഫോട്ടോഷോപ്പ് നടത്തിയത് പോലീസ് ഉദ്യോഗസ്ഥൻ സമ്മതിച്ചെന്നാണ് ശ്രീലേഖ വെളിപ്പെടുത്തിയത്. ഇക്കാര്യം അവർ അല്ലേങ്കിൽ പിന്നെ ആരാണ് വെളിപ്പെടുത്തേണ്ടത്. ബാലചന്ദ്രകുമാർ പറഞ്ഞ ഓഡിയോകളും അവിടേം ഇവിടേം തൊടാതെയുള്ള ആരോപണങ്ങളും വിശ്വസിച്ച ആളുകൾ എങ്ങനെയാണ് ശ്രീലേഖയെ പോലെ ഉന്നത സ്ഥാനത്ത് ഇരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥ പറഞ്ഞ കാര്യങ്ങൾ എതിർക്കുന്നത്'.

Recommended Video

cmsvideo
Former DGP R Sreelekha hits out at Museum Police for ignoring her complaint | Oneindia Malayalam

English summary
Dileep Actress Case; Rahul Eshwar says Case should be taken against Baiju police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X