'ഇപ്പോഴും വിധി ഭാഗികമായി ദിലീപിന് അനുകൂലമായിട്ടല്ലേ വന്നിരിക്കുന്നത്: എന്തൊക്കെ പുകിലായിരുന്നു ഇവിടെ'
ഒരു കേസില്‍ തുടരന്വേഷണം നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതികളുടെ അനുമതി വേണ്ടെന്നുള്ളത് നിയമത്തിന്റെ ബാലപാഠങ്ങളില്‍ ഒന്നാണെന്ന് അഡ്വ. ശ്രീജിത് പെരുമന. കോടതി നടപടികളെ അഭ്യൂസ് ചെയ്യാനാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന പക്ഷം ആ എഫ്ഐആർ ക്വാഷ് ചെയ്യാനുള്ള അധികാരം കോടതിക്കുണ്ട്.
അതിന് അപ്പുറത്തേക്ക് തുടരന്വേഷണത്തിനായി കോടതിയില്‍ വന്ന് അധികമൊന്നും വാദിക്കേണ്ട കാര്യം പ്രോസിക്യൂഷനില്ല. അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന്റെ അവകാശവാദത്തില്‍പ്പെട്ട കാര്യമാണെന്നും ശ്രീജിത് പെരുമന വ്യക്തമാക്കുന്നു. 24 ന്യൂസ് ചാനലിന്റെ പ്രൈം ടൈം ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്യങ്ങള്‍ ഇങ്ങനെയിരിക്കേയും പിന്നെന്തുകൊണ്ട് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ദിലീപ് കോടതിയില്‍ പോയി എന്ന ചോദ്യം ഉയരാം. കോടതിയെ അഭ്യൂസ് ചെയ്യാനും തന്റെ പ്രതിച്ഛായയയെ ഇല്ലാതാക്കാനും വേണ്ടി കെട്ടിച്ചമച്ച ഒരു കേസാണ് ഇതെന്ന് ഒരു പ്രതിക്ക് ബോധ്യപ്പെടുന്ന പക്ഷം നിയമപ്രകാരം അദ്ദേഹത്തിന് നീങ്ങാന്‍ കഴിയുന്ന ഒരു മാർഗ്ഗമാണ് അദ്ദേഹം ഉപയോഗിച്ചതെന്നും ശ്രീജിത്ത് പെരുമന വിശദീകരിക്കുന്നു.
നിങ്ങള്‍ തകർത്തതിനെ കൂട്ടിച്ചേർക്കുകയാണെന്ന് ഭാവന: വൈറലായി ഫോട്ടോയും സന്ദേശവും

ഇപ്പോഴും ഭാഗികമായി ഈ വിധി പ്രതിക്ക് അനുകൂലമായിട്ടല്ലേ വന്നിരിക്കുന്നത്. തുടരുന്വേഷണത്തെ എന്തുകൊണ്ട് ഹൈക്കൊടതി ഒരു സമയ പരിധിക്ക് ഉള്ളിലേക്ക് ചുരുക്കി. വളരെ പ്രധാനപ്പെട്ട തെളിവുകള്‍ കിട്ടാനുണ്ടെന്ന് പറഞ്ഞിട്ടും എന്തുകൊണ്ട് ഒരു സമയപരിധി വെച്ചു. ഇവിടെ ഭാഗികമായിട്ടെങ്കിലും ദിലീപിന്റെ ആശങ്ക ഹൈക്കോടതി കാണുകയും നിയമപരമായ പരിധിയില്‍ നിന്നുകൊണ്ട് ഒരു സമയപരിധി അനുവദിക്കുകയും ചെയ്യും.
മാറി മറയുന്ന ഗെറ്റപ്പുകള്‍: വൈറലായി പ്രിയതാരം എസ്തറിന്റെ പുതിയ ചിത്രങ്ങള്‍

വധഗുഡാലോചന കേസ് എന്ന് പറയുന്നത് ബാലചന്ദ്ര കുമാർ എന്ന് പറയുന്ന ഒരു വ്യക്തിയുടെ തുറന്ന് പറച്ചിലിനെ തുടർന്നുണ്ടായ കേസാണ്. ആ കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയെ സമീപിച്ചിരിക്കുന്നത്. എന്തുകൊണ്ട് എഫ് ഐ ആർ റദ്ദാക്കണമെന്ന് സംബന്ധിച്ച തന്റെ വാദങ്ങളൊക്കെ അദ്ദേഹത്തിന് കോടതിക്ക് മുമ്പാകെ ബോധ്യപ്പെടുത്താന്‍ സാധിക്കുമെന്നും ശ്രീജിത് പെരുമന പറയുന്നു.

കേസിലെ യഥാർത്ഥ പ്രതികളെ ശിക്ഷിക്കുന്നതിന് ഇവിടെ ആരും എതിര് നില്‍ക്കുന്നില്ല. എന്നാല്‍ ഇവിടെ സംഭവിക്കുന്നത് എന്താണ്. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോയത് ഉള്‍പ്പടെ ഉണ്ടയില്ലാ വെടികള്‍ പ്രോസിക്യൂഷനും അന്വേഷണ സംഘവും പൊട്ടിച്ചുകൊണ്ടിരിക്കുകയാണ്. വിചാരണ കോടതിയില്‍ കൊണ്ടുവന്ന തെളിവുകള്‍ നിഷ്കരുണം തള്ളപ്പെടുകയാണ്.

തുടരന്വേഷണത്തിന്റെ പ്രോപ്പർ റിപ്പോർട്ട് പോലും വിചാരണ കോടതിയില്‍ കൊടുക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല. തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് ശ്രമിച്ചു, ഫോറന്‍സിക് ലാബിലേക്ക് അയച്ച് എല്ലാം നശിപ്പിച്ചു എന്ന് പറയുന്നു ആളുകള്‍ തെളികള്‍ കോടതിയില്‍ ഹാജരാക്കണം. എന്നാല്‍ ഇതൊന്നും സംഭവിക്കുന്നില്ലെന്നും ശ്രീജിത്ത് പെരുമന ചർച്ചയില്‍ വ്യക്തമാക്കുന്നു

അതേസമയം, പ്രോസിക്യൂഷനും അന്വേഷണ സംഘവും പൊട്ടിക്കുന്നത് ഉണ്ടയില്ലാ വെടികളല്ലെന്നായിരുന്നു ചർച്ചയില്‍ പങ്കെടുത്ത മറ്റൊരു പാനലിസ്റ്റായ ബൈജ കൊട്ടാരക്കര അഭിപ്രായപ്പെടുന്നത്. ഫോണുകള്‍ കൊടുക്കുന്ന കാര്യത്തില്‍ കോടതി തന്നെയാണ് പ്രതിക്ക് കൂടുതല്‍ സമയം നല്‍കിയത്. അത്രയും സമയം കിട്ടിയതിനാല്‍ തന്നെ അതിനകത്തുള്ള വിവരങ്ങള്‍ നശിപ്പിക്കാന്‍ പ്രതിക്ക് സമയം കിട്ടി. എന്നാല്‍ നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ ഇന്നതൊക്കെയാണെന്ന് ലാബിന്റെ മനേജരെയടക്കം പ്രതിചേർത്ത് കേസെടുത്ത് കൊണ്ടുപോയി കൊടുക്കുമ്പോള്‍ ഇതെല്ലാം ഉണ്ടയില്ലാ വെടിയാണെന്ന് പറയാന്‍ സാധിക്കുമോയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
പെയിന്റിങ് പോലെ സുന്ദരം: വിന്റേജ് ഗ്ലാമറസ് ലുക്കില്‍ പ്രിയ നടി മഡോണ സെബാസ്റ്റ്യന്‍












Click it and Unblock the Notifications