Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് നാർക്കോ അനാലിസിസിന് സമ്മതിച്ചു, പക്ഷെ അവർ ആവശ്യപ്പെട്ടില്ല,കാരണം; ജോസ് തോമസ് പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ പുനഃരന്വേഷണത്തിന് സാധ്യതയുണ്ടെന്ന തരത്തിലുള്ള അഡ്വ ടിബി മിനിയുടെ പ്രസ്താവനയ്ക്കെതിരെ സംവിധായകൻ ജോസ് തോമസ്. ദിലിപ് കുറ്റക്കാരനെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ് ഇവർ ഉൾപ്പെടെയുള്ളവർ നടതുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ടിബി മിനി ഈ കേസിൽ 'കുമ്മനടി' നടത്തി സ്വയം മൈലേജ് ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം യുട്യൂബ് ചനാലിലൂടെയാണ് പ്രതികരണം, വായിക്കാം

'ഒരു പോസ്റ്റ് കണ്ടാണ് ഇത്തരമൊരു വീഡിയോ ചെയ്യുന്നത്. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു-നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂ ഒരു ക്രിമിനൽ കേസ് എന്നതിനപ്പുറമുള്ള പ്രാധാന്യമുണ്ട് ഇത് സമൂഹത്തിൻറെ കേസാണ് അഡ്വക്കറ്റ് ടിബി മിനി. ടിവി മിനിയുടെ കാര്യം പറയുമ്പോൾ കുമ്മനടിയാണ് ഓർമ്മ വരുന്നത്. അതിജീവിതക്ക് വേണ്ടി കോടതിയിൽ വാദിക്കുന്നത് പ്രോസിക്യൂട്ടർമാരാണ്. എന്നാൽ അവരെ സഹായിക്കാൻ എന്ന വ്യാജേന എനിക്ക് പണമൊന്നും തരേണ്ടതില്ല കേരളത്തിൽ പീഡനം അനുഭവിക്കുന്ന പെൺകുട്ടികളെ സ്ത്രീകളെ രക്ഷിക്കാൻ വേണ്ടി ഇറങ്ങി തിരിച്ചിരിക്കുന്ന ഒരു ആക്ടിവിസ്റ്റ് ആണ് ഞാൻ എന്ന് പറഞ്ഞുകൊണ്ട് അവർ കുമ്മനടി നടത്തുകയായിരുന്നു. അവർക്ക് ആ കേസിലൂടെ കിട്ടിയ ഒരു മൈലേജ് എല്ലാ ചാനലുകളിലും അവരെ വിളിക്കുന്നു, അവർക്ക് കേരള സമൂഹത്തിൽ ഒരു വലിയ ഇമേജ് ഉണ്ടാക്കി, അതിന്റെ പേരിൽ മറ്റു കേസുകളൊക്കെ കെട്ടി കാണാം. എന്തായാലും അവരിപ്പോഴും പിടിവിടാൻ ഉദ്ദേശിച്ചിട്ടില്ല .

dileepjosethomascase2-

ദിലീപാണ് ഈ കേസിന്റെ പിന്നിൽ ഉള്ളത്, കൊട്ടേഷൻ കൊടുത്തത് എന്ന് ഏറ്റവുമധികം സമർത്ഥിച്ചത് അവരാണ്. എന്നാൽ ഈ കേസ് വിധി പറയുന്നതിനു മുമ്പ് തന്നെ ദിലീപ് കോൺഫിഡന്റ് ആയിരുന്നു എന്ന് ഞാൻ ഒരു വീഡിയോയിലൂടെ പറഞ്ഞു. അടച്ചിട്ട മുറിയിൽ നടന്ന വാദപ്രതിവാദങ്ങൾ ,അത് കേൾക്കുന്ന ഏതൊരു പ്രതിക്കും, പ്രതിക്കൂട്ടിൽ നിൽക്കുന്ന അല്ലെങ്കിൽ കോടതി മുറിയിലുള്ള അഡ്വക്കേറ്റ്സിന് മനസ്സിലാകും ഇതിന്റെ പിന്നാമ്പുറ കളികളും പിന്നാമ്പുറ കഥകളും.

ഈ പറയുന്ന ആരോപണങ്ങളിൽ ഒന്നും പ്രോസിക്യൂഷൻ ഉന്നയിച്ച തെളിവുകളിൽ ഒന്നും സത്യസന്ധതയില്ല അത് മുഴുവൻ ആണ് കെട്ടിച്ചമച്ചതാണ് എന്ന് ഏതൊരു വ്യക്തിക്കും മനസ്സിലാകുമ്പോൾ ഈ കേസിൽ നിന്നും നിഷ്പ്രയാസം ഊരി പോരാം എന്ന് ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഈ കേസിന്റെ ആരോപണം ദിലീപിന് നേരെ ചൂണ്ടിക്കൊണ്ടിരിക്കുമ്പോൾ ദിലീപ് വളരെ പരസ്യമായി ഒരുഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു.ബ്രെയിൻ മാപ്പിങ്ങിനോ നാർക്കോ അനാലിസിസ് നടത്താനോ ഞാൻ തയ്യാറാണ്, കാരണം ഇവിടെ നാർക്കോ അനാലിസിസ് നടത്തണമെങ്കിലോ ബ്രെയിൻ മാമ്പിക്ക് നടത്തണമെങ്കിലോ സുപ്രീം കോടതിയുടെ വിധിപ്രകാരം പ്രതിയുടെ സമ്മതം വേണം, പ്രതി സമ്മതിച്ചില്ലെങ്കിൽ നടത്താൻ കഴിയില്ല.

എന്നാൽ ഈ പ്രോസിക്യൂട്ടർമാരോ നിയമപാലകരോ പൾസർ സുനിയുടെയോ കൂട്ടാളിക ളുടെയോ നാർക്കോ അനാലിസിസ് നടത്തണം ബ്രെയിൻ മാപ്പിംഗ് നടത്തണം എന്ന് എപ്പോഴെങ്കിലും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടോ? അങ്ങനെ ആവശ്യപ്പെട്ടാൽ പൾസർ സുനി അതിന് സമ്മതിക്കാതെ വന്നാൽ അവൻ പറയുന്നത് പച്ചക്കള്ളമാണ്, ദിലീപ് ഇതിന്റെ പിന്നിൽ ഇല്ല എന്ന് മനസ്സിലാക്കിയെടുക്കാൻ ഏതൊരു കൊച്ചുകുട്ടിക്കും കഴിയും. എന്നാൽ പ്രോസിക്യൂഷനോ നിയമപാലകരോ അതിന് തുനിഞ്ഞില്ല കാരണം, ഇത് അവർ ദിലീപിനെതിരെ ഉണ്ടാക്കിയ ഒരു കെട്ടുകഥയാണ്, ദിലീപിനെതിരെ ഫ്രെയിം ചെയ്ത ഒരു കേസ് ആണ് എന്ന് അവർക്ക് അറിയാവുന്നതുകൊണ്ട് തന്നെ നിയമപാലകരോ പ്രോസിക്യൂഷനോ അത് ആവശ്യപ്പെട്ടില്ല എന്നുള്ളത് സാധാരണക്കാർ മനസ്സിലാക്കണം.

സമൂഹത്തിൽ ഇപ്പോ സംഭവിച്ചുകൊണ്ടിരിക്കുന്നത് മീഡിയ അടക്കം കുറെ ആളുകൾ ദിലീപ് കുറ്റക്കാരനാണെന്ന് പറയുന്നു, സാധാരണ ജനങ്ങൾ അത് വിശ്വസിക്കുന്നു അത് പച്ചക്കള്ളമായിരിക്കാം, പരമാർത്ഥം ലെവലേശമുള്ള കാര്യമായിരിക്കില്ല, പക്ഷേ നിരന്തരമായി മാധ്യമ പ്രവർത്തകരും മറ്റ് ആക്ടിവിസ്റ്റുകൾ എന്ന് പറയുന്നവരും ബുദ്ധിജീവികൾ എന്ന് പറയുന്നവരും ഇത് ആവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ സാധാരണക്കാർ തൊണ്ട തൊടാതെ അത് വിഴുങ്ങുകയാണ്. അവരുടെ തലച്ചോറിൽ അങ്ങനെ ഒരു ചിന്ത രൂപപ്പെടുന്നു, അതോടെ ഒരു വ്യക്തി കുറ്റവാളിയായി ചിത്രീകരിക്കപ്പെടുകയാണ്',അദ്ദേഹം പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+