Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ പൂട്ടിക്കളയാം എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്ന് ബോധ്യപ്പെടുത്തണമല്ലോ'; നികേഷ് കുമാർ

തിരുവനന്തപുരം; കോടതിയലക്ഷ്യ കേസിനെ കൃത്യമായി പ്രതിരോധിക്കാൻ സാധിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് റിപ്പോർട്ടർ ടി വി എം ഡി എം വി നികേഷ് കുമാര്‍.
ബാലചന്ദ്രകുമാറിന്റെ ജീവ ഭയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് പല കാര്യങ്ങളും പുറത്ത് പറയാൻ ഉണ്ടായിരുന്നു. അതാണ് ചാനലിലൂടെ പുറത്തുവിട്ടത്. അതും വിചാരണ കോടതി നടപടിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും നികേഷ് പറഞ്ഞു. ബിഹൈന്റ് ദി വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

1

നികേഷ് കുമാറിൻറെ വാക്കുകളിലേക്ക്- കോടതിയലക്ഷ്യ കേസിനെ കൃത്യമായി പ്രതിരോധിക്കാൻ സാധിക്കുമെന്ന് തന്നെയാണ് വിശ്വാസം. തനിക്ക് ജീവന് ഭീഷണി ഉണ്ടെന്ന് പറഞ്ഞാണ് ബാലചന്ദ്രകുമാർ ഞങ്ങളെ സമീപിക്കുന്നത്. അയാൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു. പൾസർ സുനിയേയും ദിലീപിനേയും ഒരുമിച്ച് കണ്ടു. ദിലീപ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടതിന് സാക്ഷിയാണെന്ന്,സാക്ഷികളെ മൊഴിമാറ്റുന്നതിന് വേണ്ടി നടത്തിയ ശ്രമങ്ങൾ, അതിന് ആധാരമായ ശബ്ദ ശകലങ്ങൾ ഉൾപ്പെടെ അദ്ദേഹം കൈമാറി.

2

ബാലചന്ദ്രകുമാറിന്റെ ജീവ ഭയവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് പല കാര്യങ്ങളും പുറത്ത് പറയാൻ ഉണ്ടായിരുന്നു.അതും വിചാരണ കോടതിയുമായി യാതൊരു ഭയവുമില്ല, നികേഷ് പറഞ്ഞു. ബാലചന്ദ്രകുമാർ സമീപിച്ചപ്പോൾ സ്വാഭാവികമായും സംശയം ഉണ്ടായിരുന്നുവെന്നും നികേഷ് പറയുന്നു. അദ്ദേഹം ഒരിക്കലും ഒരു അറിയപ്പെടുന്ന സംവിധായകൻ അല്ല.നേരത്തേ അദ്ദേഹത്തെ അറിയില്ല. അദ്ദേഹത്തിന്റെ വിശ്വാസ്യത സംബന്ധിച്ചുള്ള ആശങ്കളും ഉണ്ടായിരുന്നു.

3

മാത്രമല്ല ബാലചന്ദ്രകുമാർ കേൾപ്പിക്കുന്ന ശബ്ദ ശകലങ്ങളായിരുന്നു. ഇത് അംഗീകൃത ഫോറൻസിക് ലാബിൽ നിന്ന് പരിശോധന നടത്തി ഉറപ്പ് വരുത്താനൊന്നും മാധ്യമ സ്ഥാപനങ്ങൾക്ക് സാധിക്കില്ല. പിന്നെ ചെയ്യാൻ സാധിക്കുന്നത് ഈ ശബ്ദങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന ആളുകളെ ബന്ധപ്പെട്ടു വെരിഫൈ ചെയ്യും. അത്തരത്തിൽ വെരിഫൈ ചെയ്ത് തിരിച്ചറിഞ്ഞു.

4

ഞങ്ങൾ മനസിലാക്കിയത് 2017 കാലഘട്ടത്തിൽ ബാലചന്ദ്രകുമാർ ദീലീപ് സംഘത്തിനൊപ്പം ഉണ്ടായിരുന്നുവെന്നതാണ്. ഒരുപക്ഷേ ബാലചന്ദ്രകുമാർ പറയുന്നത് കളവായിരിക്കാം. എങ്കിലും ആ കാല ഘട്ടത്തിൽ ദിലീപിന്റെ സംഘാംഘമായിരുന്നു ബാലചന്ദ്രകുമാർ. അദ്ദേഹം കൈമാറിയ ശബ്ദ ശകലങ്ങളിലെ ദിലീപിന്റേയും സഹോദരൻ അനൂപിന്റേയും എല്ലാം ശബ്ദങ്ങൾ ഞങ്ങൾ നടത്തിയ വെരിഫിക്കേഷനിൽ തിരിച്ചറിയാൻ സാധിച്ചിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് അത് സോഴ്സ് ആണ്. അത് ഞങ്ങൾ നൽകി.

5

നമ്മൾ ഒരിക്കൽ തെറ്റിനൊപ്പം നിന്നു എന്നത് കൊണ്ട് വർഷങ്ങൾക്കിപ്പുറം പുനർചിന്തനം നടത്താമല്ലോ. ഒരു കുറ്റകൃത്യവും നമ്മുക്ക് ഒളിച്ച് വെയ്ക്കാൻ സാധിക്കില്ല. ഇതിനകത്ത് ദിലീപ് കുറ്റവാളിയാണോയെന്ന് നമ്മുക്ക് പറയാൻ സാധിക്കില്ല. പക്ഷേ നമ്മുക്ക് മുൻപിൽ വരുന്ന കാര്യങ്ങൾ നമ്മുടെ മീഡിയം ഉപേക്ഷിച്ച് അലർട്ട് ചെയ്യാമല്ലോ. അതാണ് ചെയ്തത്.

6

എന്നെ സംബന്ധിച്ച് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഞാനത് തിരുത്തും. എനിക്ക് ശിക്ഷ നൽകണം എന്ന് തിരുമാനിച്ചാൽ ഞാനത് ഏറ്റുവാങ്ങും. എന്ന് വെച്ച് ഞാൻ എന്റെ ജോലി ചെയ്യാതിരിക്കില്ല. എനിക്ക് ജയിലിൽ പോകുന്നതിന് ഭയമില്ല. മാപ്പ് പറയേണ്ടി വരുന്ന ഭയവുമില്ല, നികേഷ് കുമാർ പറഞ്ഞു.

7

എന്നെ പൂട്ടിക്കളയാം എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് അസാധ്യമാണെന്ന് എനിക്ക് പറഞ്ഞ് കൊടുക്കണമല്ലോ? ഭയം കൊണ്ട് എന്നാൽ ഇനി പതിങ്ങിയേക്കളയാം എന്ന് ചിന്തിക്കുന്ന ആളൊന്നുമല്ല താനെന്നും നികേഷ് പറഞ്ഞു.

8

റിപ്പോർട്ടർ ചാനൽ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസിനെ സംബന്ധിച്ച് ഒരു അന്വേഷണം നടത്താൻ സാധിച്ചിട്ടുള്ളത്. അതിനെ തുടർന്ന് കോടതി അനുവദിച്ചിട്ടുള്ള തുടരന്വേഷണം നടക്കുന്നത്. അതിന്റെ അടിസ്ഥാനാനത്തിൽ പുനർവിചാരണ വേണ്ടി വരുമെന്ന്
എല്ലവർക്കും ബോധ്യമുണ്ട്. സ്റ്റേറ്റ് തന്നെ സുപ്രീം കോടതിയിൽ പോയി വിചാരണ സമയം നീട്ടിക്കിട്ടണമെന്ന ആവശ്യം ഉന്നയിച്ച് കഴിഞ്ഞു വിചാരണ കോടതി വരട്ടെ എന്ന് പറയുന്നു. ഇത്തരത്തിലുള്ള ഡെവലെപ്പ്മെന്റുകൾ കേസിൽ ഉണ്ടായി. ഇതേ സ്റ്റേറ്റ് തനിക്കും റിപ്പോർട്ടർ ചാനലിനുമെതിരെ 5 കേസ് എടുക്കുന്നു. ഇതിലൊരു വൈരുധ്യം ഉണ്ടെന്നാണ് തന്റെ വാദം.

9

താൻ ദിലീപിനെ നടനെന്ന നിലയിൽ ഇഷ്ടപ്പെടുന്നയാളാണ്. എന്ന് വെച്ച് ദിലീപ് ഏതെങ്കിലും ക്രൈമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കേണ്ട കാര്യമില്ലല്ലോ? ദിലീപ് എട്ടാം പ്രതിയാണ്. കുറ്റാരോപിതനാണ്. സ്വാഭാവികമായും ദിലീപിന്റെ മുകളിലൊരു സ്ക്രീനിംഗ് ഉണ്ടാകും.

10

വനിതയ്ക്ക് ദിലീപ് നൽകിയ അഭിമുഖം പെയ്ഡ് ആണെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നതെന്നും നികേഷ് പറഞ്ഞു. 'വനിത' എന്ന പേര് എടുത്ത് പറയാതെയായിരുന്നു വിമർശനം. അത്തരത്തിലൊരു അഭിമുഖം വരണമെന്നത് ഒരിക്കലും മാധ്യമത്തിന്റെ ആവശ്യമല്ല. അത് അവിടെ ചിത്രീകരിക്കപ്പെടുന്ന ആളുടെയാണ്. അതുകൊണ്ട് തന്നെ അത് പെയ്ഡ് ആണെന്ന് തന്നെയാണ് വിശ്വാസമെന്നും നികേഷ് പറഞ്ഞു.

'ടൂ ഹോട്ട്'..മാലി ദ്വീപിൽ അവധി ആഘോഷിച്ച് മാളവിക മോഹനൻ..ഫോട്ടോകൾ വൻ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+