കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെതിരെ നിരന്തരം ചർച്ച നടത്തുന്നത് റിപ്പോർട്ടർ: അതിന്റെ കാരണം ഇതാണെന്ന് സജി നന്ത്യാട്ട്

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടത്തുന്ന ചാനല്‍ ചർച്ചകള്‍ക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി നിർമ്മാതാവ് സജി നന്ത്യാട്ട്. ചാനല്‍ ചർച്ചകളുടെ അടിസ്ഥാനത്തിലല്ല കോടതികള്‍ വിധി പ്രസ്താവിക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

Recommended Video

cmsvideo
ദിലീപിനെ കുടുക്കാനാണ് ചെന്നാൽ ചർച്ചകളിലൂടെ ശ്രമിക്കുന്നത് | *Kerala

ടിവി ചാനലുകളില്‍ ഇരുന്ന ചർച്ച ചെയ്തിട്ടില്ല, ഏതെങ്കിലും കേസിലെ ഇരകള്‍ക്ക് നീതി വാങ്ങിക്കൊടുക്കുക. കോടതി കേസുകളില്‍ അഭിപ്രായങ്ങളും വിധികളും പുറപ്പെടുവിക്കുന്നത് അവരുടെ മുമ്പില്‍ വരുന്ന തെളിവുകളുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഏതൊക്കെ ചാനലില്‍ ഒരു സംഘം കൂടിയിരുന്ന് ചർച്ച നടത്തി, ആ ചർച്ചയില്‍ ഉരുത്തിരിയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലല്ല, ഇന്ത്യയില്‍ ഒരു കോടതിയും വിധികള്‍ പുറപ്പെടുവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോബിന്‍ വളരെ അഗ്രസീവാണ്: ഇനി വന്ന് തല്ലുമോ എന്ന് അറിയില്ല; രണ്‍ബീറിനെ പോലെയെന്നും സന്തോഷ് വർക്കിറോബിന്‍ വളരെ അഗ്രസീവാണ്: ഇനി വന്ന് തല്ലുമോ എന്ന് അറിയില്ല; രണ്‍ബീറിനെ പോലെയെന്നും സന്തോഷ് വർക്കി

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലല്ലാതെ ഒരു ചാനലിലും തുടർച്ചയായി ചർച്ച നടക്കാറില്ല. അതിന്റെ ഉദ്ദേശം എന്താണെന്നുള്ളത് കാര്യങ്ങള്‍ മനസ്സിലാക്കുന്നവർക്ക് അറിയാം. ചർച്ച നടത്തുക എന്നുള്ളത് റിപ്പോർട്ടർ ചാനലിന്റെ അവകാശമാണ്. അതിനെ ഞങ്ങള്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ വിമർശിക്കാനുള്ള അവകാശം ഞങ്ങള്‍ക്കുമുണ്ടെന്നും സജി നന്ത്യാട്ട് പറയുന്നു.

ഇത് ഡെയിഞ്ചർ ഡെയ്സിയുടെ ഓണം സ്പെഷ്യല്‍ ചിത്രങ്ങള്‍: കൂട്ടിന് റിയാസും, വൈറല്‍ ചിത്രങ്ങള്‍

കോടതികള്‍ ചാനല്‍ റിപ്പോർട്ടർമാരെ വിമർശിക്കുന്നുണ്ടെങ്കില്‍

കോടതികള്‍ ചാനല്‍ റിപ്പോർട്ടർമാരെ വിമർശിക്കുന്നുണ്ടെങ്കില്‍ അത് എന്തുകൊണ്ടായിരിക്കും. കോടതികളെ അനാവശ്യമായി വിമർശിക്കുകയാണ് ഇവിടെ ചെയ്യുന്നത്. കോടതി സ്വാധീനത്തിന് അടിമപ്പെടുന്നുവെന്ന തെറ്റായ ബോധ്യം ജനങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. നിയമം അറിയാവുന്ന കുറെ വക്കീലന്മാർ കൂടിയിരുന്നുകൊണ്ടാണ് ഈ ഭള്ള് പറച്ചില്‍.

ജനാധിപത്യ രാജ്യത്ത് കോടതികളെ വിമർശിക്കാന്‍ അവകാശം

ജനാധിപത്യ രാജ്യത്ത് കോടതികളെ വിമർശിക്കാന്‍ അവകാശം ഉണ്ട്. എന്നാല്‍ അതിന് ഒരു പരിധിയുണ്ട്. കുറ്റം ചെയ്ത ഒരാള്‍ക്കെതിരായി വ്യക്തമായ തെളിവുകള്‍ ഹാജരാക്കുകയാണെങ്കില്‍ കോടതിക്ക് അയാളെ ശിക്ഷിക്കാതിരിക്കാന്‍ പറ്റില്ല. തെളിവില്ലാത്ത സാഹചര്യത്തില്‍ ശിക്ഷിക്കാനും പറ്റില്ല. അങ്ങനെ നിക്ഷ്പക്ഷമായി നില്‍ക്കുന്ന കോടതികളാണ് ഒരു പക്ഷത്ത് നില്‍ക്കുന്നുവെന്ന തരത്തില്‍ ചർച്ച നടക്കുന്നത്.

ഇതേ കോടതിയില്‍ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്ന്

ഇതേ കോടതിയില്‍ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്ന് അതിജീവിത പറഞ്ഞാല്‍ അതിനോട് എനിക്ക് യോജിക്കാന്‍ പറ്റില്ല. അവരെ ഇതെല്ലാം ചിലർ പറഞ്ഞ് പഠിപ്പിച്ചവരായിരിക്കും. ദിലീപ് കോടതിയില്‍ വിശ്വാസം ഉണ്ടെന്ന് പറയുന്നത് അവരുടെ ഭാഗത്ത് ന്യായം ഉള്ളതുകൊണ്ടാണ്. ഒരു കോടതി ഒരു പ്രതിയെ വെറുതെ വിടുകയാണെങ്കില്‍ എത് എന്തുകൊണ്ടാണെന്ന് വ്യക്തമായി എഴുതിവെക്കണം. ഒരു ജഡ്ജിക്കും തന്റെ വ്യക്തിപരമായ ഇഷ്ടം അനുസരിച്ച് ആരെയങ്കിലും ശിക്ഷിക്കാനോ രക്ഷിക്കാനോ കഴിയില്ലെന്ന സാമാന്യം തത്വം മനസ്സിലാക്കണമെന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെടുന്നു.

അടച്ചിട്ട മുറിയില്‍ വിചാരണ നടക്കുന്ന കേസിന്റെ ചില

അടച്ചിട്ട മുറിയില്‍ വിചാരണ നടക്കുന്ന കേസിന്റെ ചില സൂചനകള്‍ കിട്ടിയെന്നാണ് റിപ്പോർട്ടർ ടിവി പറയുന്നത്. വേറെ ഒരു ചാനലിലും കിട്ടാത്ത സൂചന നിങ്ങള്‍ക്ക് കിട്ടിയെന്ന് പറയുമ്പോള്‍ അതില്‍ ഞങ്ങള്‍ നിങ്ങളെ സംശയിക്കുന്നതില്‍ എന്ത് തെറ്റാണുള്ളത്. എന്തോ അന്തർധാര ഇവിടെയുണ്ടെന്ന് വ്യക്തമാണ്. അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നുള്ളതല്ല, ദിലീപിനെ ശിക്ഷിക്കുക എന്നുള്ളതാണ് നിങ്ങളുടെ ലക്ഷ്യം.

നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ദിലീപ് തെറ്റ് ചെയ്ത

നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും ദിലീപ് തെറ്റ് ചെയ്ത ആളാണെങ്കില്‍ അദ്ദേഹം ശിക്ഷിക്കപ്പെടും. അദ്ദേഹം തെറ്റ് ചെയ്തില്ലെങ്കില്‍ നിങ്ങളല്ല, പത്ത് ചാനലുകള്‍ ഒരുമിച്ചിരുന്ന് പറഞ്ഞാലും കോടതിയെ അത് ബാധിക്കുന്ന കാര്യമല്ല. കോടതി അവരുടെ മുമ്പില്‍ നടക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് വിധി പറയുന്നത്. ഇവിടെ വ്യക്തമായ രീതിയിലാണ് വിചാരണ നടക്കുന്നത്.

കോടതിയെ വിശ്വാസം ഇല്ലെന്ന് പറഞ്ഞാല്‍ എന്താണ്

കോടതിയെ വിശ്വാസം ഇല്ലെന്ന് പറഞ്ഞാല്‍ എന്താണ് ചെയ്യുക. പിന്നീട് എങ്ങനെയാണ് ഇവിടെ ജീവിക്കുക. തന്റെ കരിയർ അപകടത്തിലാണെന്ന് ദിലീപ് പറയുന്നതില്‍ യാഥാർത്യമുണ്ട്. 2017 മുതല്‍ 2022 വരെ ദിലീപ് അഞ്ച് സിനിമയിലാണ് അഭിനയിച്ചിരിക്കുന്നത്. ആ പെണ്‍കുട്ടി മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് പോവുകയായിരുന്നുവന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെടുന്നു.

13300 കോടിയുടെ ആസ്തിയുള്ള പ്രസാദ് മുതല്‍ സിന്ധ്യവരെ: ഇന്ത്യയിലെ കോടീശ്വരന്മാരായ രാഷ്ട്രീയക്കാർ

English summary
Dileep case: Saji Nanthyat says reporter channel is only one is constantly discussing against Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X