ഗ്രേറ്റ് ഫാദര്‍ ആസ്വദിച്ച് തടവുപുള്ളികള്‍...ദിലീപ് വന്നില്ല!! കാരണം, ജയിലില്‍ നടന്നത്...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ് ജയിലിലുള്ള ദിലീപിന് ഞായറാഴ്ച സിനിമ പോലും കാണാന്‍ സാധിച്ചില്ല. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറാണ് ജയിലില്‍ ഞായറാഴ്ച പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ദിലീപിനു സിനിമ കാണാന്‍ പോലീസ് അനുമതി നല്‍കിയില്ല. ശനിയാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് താരത്തെ വീണ്ടും ജയിലിലേക്കു കൊണ്ടുവന്നത്. കസ്റ്റഡി കാലാവധി അവസാനിച്ച ശേഷമാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. തനിക്കു ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് താരം ഇന്നു ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നുണ്ട്.

കേസില്‍ നിര്‍ണായക വഴിത്തിരിവ്...മെമ്മറി കാര്‍ഡ് ലഭിച്ചു!! കിട്ടിയത് അയാളുടെ പക്കല്‍ നിന്ന്!!

ജയിലിലെ സിനിമാപ്രദര്‍ശനം

ജയിലിലെ സിനിമാപ്രദര്‍ശനം

ജയിലില്‍ എല്ലാ ഞായറാഴ്ചയും തടവുപുള്ളികള്‍ക്കു വേണ്ടി സിനിമാ പ്രദര്‍ശനം നടത്താറുണ്ട്. ഞായറാഴ്ചയും സിനിമ പ്രദര്‍ശിച്ചിരുന്നു. വലിയ പ്രൊജക്ടറിലാണ് സിനിമ കാണിക്കാറുള്ളത്.

ദിലീപിനെ അനുവദിച്ചില്ല

ദിലീപിനെ അനുവദിച്ചില്ല

മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറെന്ന സിനിമയാണ് ഞായറാഴ്ച ജയിലില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ദിലീപിനെയും നടിയെ ആക്രമിച്ച കേസിലെ മറ്റു നാലു പ്രതികളെയും പോലീസ് സിനിമ കാണാന്‍ അനുവദിച്ചില്ല.

തൊട്ടടുത്ത വരാന്തയില്‍

തൊട്ടടുത്ത വരാന്തയില്‍

ദിലീപിനെ പാര്‍പ്പിച്ച രണ്ടാം സെല്ലിനോട് ചേര്‍ന്നുള്ള വരാന്തയിലാണ് ഗേറ്റ് ഫാദര്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ദിലീപിനും മറ്റു നാലു പേര്‍ക്കും അതിന്റെ ശബ്ദം മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ.

അനുവാദം നല്‍കാതിരുന്നത്

അനുവാദം നല്‍കാതിരുന്നത്

ദിലീപിനും മറ്റു നാലു പേര്‍ക്കും സിനിമ കാണാന്‍ അനുവാദം നല്‍കാതിരിക്കാന്‍ കാരണമുണ്ട്. ഒരുമിച്ച് സിനിമ കാണാന്‍ അനുവദിച്ചാല്‍ തടവുകാര്‍ തമ്മില്‍ കാണാനും സംസാരിക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

 സിനിമ പ്രദര്‍ശിപ്പിച്ചത്

സിനിമ പ്രദര്‍ശിപ്പിച്ചത്

രാവിലെ കുളിയും പ്രഭാതഭക്ഷണവും കഴിഞ്ഞ ശേഷമാണ് ജയിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. സെല്ലിലെ ദിലീപിന്റെ സഹതടവുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ സിനിമ കാണാന്‍ പോയിരുന്നു.

ഉറങ്ങി സമയം ചെലവഴിച്ച് ദിലീപ്

ഉറങ്ങി സമയം ചെലവഴിച്ച് ദിലീപ്

ശനിയാഴ്ച വൈകീട്ടാണ് ദിലീപ് ആലുവ സബ് ജയിലിലെത്തിയത്. ശനിയാഴ്ച രാത്രി ഉറങ്ങിയ ദിലീപ് ഞായറാഴ്ച പകലും ഉറങ്ങിയാണ് സമയം തള്ളി നീക്കിയത്.

മെമ്മറി കാര്‍ഡ് ലഭിച്ചു

മെമ്മറി കാര്‍ഡ് ലഭിച്ചു

കേസില്‍ ദിലീപിന് തിരിച്ചടിയായേക്കാവുന്ന നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പോലീസിനു ലഭിച്ചിട്ടുണ്ട്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുനില്‍ പകര്‍ത്തിയെന്നു കരുതപ്പെടുന്ന മെമ്മറി കാര്‍ഡാണ് കിട്ടിയത്. സുനിലിന്റെ അഭിഭാഷകനായിരുന്ന പ്രതീഷ് ചാക്കോയുടെ ജൂനിയറിന്റെ പക്കല്‍ നിന്നാണ് മെമ്മറി കാര്‍ഡ് ലഭിച്ചത്. പോലീസ് ഇതു ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

English summary
Dileep's day in Aluva sub jail
Please Wait while comments are loading...