Get Updates
Get notified of breaking news, exclusive insights, and must-see stories!

പറഞ്ഞത് ശാപവാക്കെന്ന് ദിലീപ്, മദ്യലഹരിയിൽ ആയിരുന്നോ എന്ന് ഹൈക്കോടതി, വാദപ്രതിവാദങ്ങൾ

കൊച്ചി: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ അതിശക്തമായ വാദ പ്രതിവാദങ്ങൾ. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. ദിലീപ് അടക്കം എല്ലാ പ്രതികളേയും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കിട്ടണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നുളള ആരോപണം ഗുരുതരമല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. ഗൂഢാലോചന നടത്തിയെന്ന കേസ് പോലീസിന് അന്വേഷിക്കാമെന്നും തടയാനാകില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം നിലവിലെ മൊഴി വെച്ച് ഗൂഢാലോചന എന്ന ആരോപണം നിലനിൽക്കാൻ ബുദ്ധിമുട്ടാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

'എന്റേത്..' നാലാം വിവാഹ വാർഷികത്തിൽ ഭാവനയെ ചേർത്ത് പിടിച്ച് നവീൻ, ചിത്രങ്ങൾ

1

സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്നും എന്തും പറയാന്‍ തയ്യാറുളള സാക്ഷിയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചു. ബാലചന്ദ്ര കുമാര്‍ നല്‍കിയ വോയിസ് ക്ലിപ്പില്‍ താന്‍ പറയുന്നത് ഇവര്‍ അനുഭവിക്കും എന്ന് മാത്രമാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി. ശാപവാക്ക് പറയുന്നതെങ്ങനെ ഗൂഢാലോചനയാകും. എല്ലാം കഥകളുടെ അടിസ്ഥാനത്തില്‍ മാത്രമുളളതാണെന്നും അല്ലാതെ യാതൊരു തെളിവുകളും തനിക്കെതിരെ ഇല്ലെന്നും ദിലീപ് വ്യക്തമാക്കി.

ഫ്രോക്കിൽ ഗ്ലാമർ നൃത്തം, ഇൻസ്റ്റഗ്രാമിൽ വരവറിയിച്ച് മീരാ ജാസ്മിൻ, ചിത്രങ്ങൾ

2

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ പക്കലാണ് ഉളളത്. ദൃശ്യങ്ങളുളള പെന്‍ഡ്രൈവുകള്‍ കോടതിയുടെ പക്കലും അന്വേഷണ ഉദ്യോഗസ്ഥരുടെ കൈവശവുമാണ് ഉളളതെന്നും ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഡിവൈഎസ്പിക്ക് നല്‍കിയ മെമ്മറി കാര്‍ഡ് തിരിച്ച് നല്‍കിയിട്ടില്ല. ദിലീപിന്റെ കയ്യിലതുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുമെന്ന് സംശയിച്ചിരുന്നുവെന്നും പ്രതിഭാഗം വ്യക്തമാക്കി.

3

അങ്ങനെ വരുത്തി തീര്‍ക്കാതെ ദിലീപിനെ കുരുക്കാനാകില്ലെന്നും അതിനാലാണ് പുതിയ കേസ് എന്നും ബി രാമന്‍പിള്ള വാദിച്ചു. ബാലചന്ദ്ര കുമാര്‍ ചാനലിന് അഭിമുഖം നല്‍കുന്ന സമയത്ത് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിനെ മാത്രമായിരുന്നു വിസ്തരിക്കാന്‍ ബാക്കിയുണ്ടായിരുന്നത്. അവര്‍ക്ക് കേസ് നീട്ടുകയോ മാറ്റുകയോ ആണ് വേണ്ടത്. ഒരു കാരണവും പറയാതെയാണ് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞത് എന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

4

ബാലചന്ദ്ര കുമാറിന്റെ അഭിമുഖം നേരത്തെ പറഞ്ഞ് പഠിപ്പിച്ച തരത്തില്‍ ആണെന്നും അദ്ദേഹത്തിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ദിലീപ് ആരോപിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ഇല്ലാത്ത ആരോപണങ്ങളാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് എതിരെ ദിലീപ് പരാതി നല്‍കിയതിനുളള പ്രതികാരമായി കെട്ടിച്ചമച്ചതാണ് കേസെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ പറഞ്ഞ പലതും എഫ്‌ഐആറില്‍ ഇല്ലെന്നും പ്രതിഭാഗം പറയുന്നു.

5

അതേസമയം മൊഴി നല്‍കാന്‍ എത്തുന്ന സാക്ഷികളെ ദിലീപ് സ്വാധീനിക്കുന്നതായി പ്രോസിക്യൂഷന്‍ ആരോപിച്ചു. ബാലചന്ദ്ര കുമാറിനെ ദിലീപിന്റെ ആളുകള്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് തെളിവുണ്ട്. ബാലചന്ദ്ര കുമാറിന്റെ ആരോപണത്തിന് ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കേസില്‍ വലിയ ഉപജാപം നടക്കുന്നതായും പ്രതികള്‍ സാധാരണക്കാരല്ലെന്നും പറഞ്ഞത് വെറും ശാപവാക്കായി കണക്കാക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

6

വിചാരണക്കോടതിക്ക് എതിരെയും പ്രോസിക്യൂഷന്‍ വിമര്‍ശനം ഉന്നയിച്ചു. കോടതിയില്‍ വാദം നടത്താന്‍ പോലും പ്രതിഭാഗം അനുവദിക്കുന്നില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ രാജി വെക്കാനുളള കാരണങ്ങളിലൊന്ന് അതാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന് പോലും വിചാരണക്കോടതിയില്‍ പോകാന്‍ ഭയമാണെന്നതാണ് സാഹചര്യം. അന്വേഷണ ഉദ്യോഗസ്ഥന്റെ ജീവന്‍ സംരക്ഷിക്കണം എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
    ചോദ്യം ചെയ്തോ..പക്ഷെ ദിലീപിനെ അറസ്റ്റ് ചെയ്യാൻ ആകില്ല..
    7

    അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് പറഞ്ഞത് മദ്യലഹരിയില്‍ ആണോ എന്ന് അന്വേഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സാക്ഷിമൊഴിയില്‍ മദ്യപിക്കുകയായിരുന്നു എന്ന് പറയുന്നത് കോടതി ചൂണ്ടിക്കാട്ടി. ദിലീപ് 2017ല്‍ ഗൂഢാലോചന നടത്തിയതായാണ് ആരോപണം. ബാലചന്ദ്ര കുമാര്‍ അന്ന് ദിലീപിന് ഒപ്പമായിരുന്നു. സിനിമയില്‍ നിന്ന് പിന്മാറിയതിന് ശേഷമല്ലേ ദിലീപിനെതിരെ ആരോപണം ഉന്നയിച്ചത് എന്ന് കോടതി ചോദിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+