Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് ഭീഷണി നടിയില്‍ നിന്നോ മഞ്ജുവില്‍ നിന്നോ?; സെക്യൂരിറ്റി എന്തിനുവേണ്ടി?

നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നടന്‍ ദിലീപ് കഴിഞ്ഞദിവസം സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ഏര്‍പ്പാടാക്കിയത് ഏറെ വിവാദമായിക്കഴിഞ്ഞു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ നടന്‍ ദിലീപ് കഴിഞ്ഞദിവസം സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ഏര്‍പ്പാടാക്കിയത് ഏറെ വിവാദമായിക്കഴിഞ്ഞു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്സിനെയാണ് സുരക്ഷയ്ക്കായി ദിലീപ് സമീപിച്ചത്. വിഷയത്തില്‍ പോലീസ് നല്‍കിയ നോട്ടീസിന് ദിലീപ് മറുപടിയും നല്‍കി.

കീവീസ് ബാറ്റ്‌സ്മാന്മാരെ എങ്ങിനെ തളയ്ക്കും?; വഴിതെളിയാതെ തലപുകച്ച് വിരാട് കോലി
തനിക്കെതിരെ പരാതി നല്‍കിയവരില്‍ നിന്നും ഭീഷണിയുള്ളതെന്നും അതുകൊണ്ടാണ് ജാമ്യത്തിലിറങ്ങിയ ശേഷം സുരക്ഷാ ഏജന്‍സിയെ നിയമിക്കുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നുമാണ് ദിലീപിന്റെ വിശദീകരണം. ആക്രമണത്തിനിരയായ നടിയും, ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവുമാണ് കേസില്‍ നടനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടത്.

dileep


ഇവരില്‍ നിന്നാണ് ഭീഷണിയെന്ന രീതിയിലാണ് ആലുവ ഈസ്റ്റ് എസ്ഐയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ ദിലീപ് വ്യക്തമാക്കിയിട്ടുള്ളത്. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ ഗൂഢാലോചനയാണ് കേസില്‍ കുടുക്കിയതെന്നും ദിലീപ് നേരത്തെ ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കാനാണ് ദിലീപിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്.

കേസിന്റെ വിചാരണ വേളയില്‍ തനിക്കെതിരായ ഗൂഢാലോചനാ വാദം സ്ഥിരീകരിക്കാന്‍ ദിലീപ് സുരക്ഷാ പ്രശ്‌നത്തെ ഉയര്‍ത്തിക്കാട്ടിയേക്കും. ഇതുതന്നെയാണ് ഇപ്പോഴത്തെ നാടകത്തിന് പിന്നിലെന്നാണ് സൂചന. ദിലീപ് സുരക്ഷാ തനിക്ക് സുരക്ഷാ ഭീഷണിയുള്ളതായി പോലീസിനെ അറിയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പോലീസ് ദിലീപിന് നോട്ടീസ് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+