കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കൂറുമാറിയ 4 പേരെ പുതിയ സിനിമയിൽ അഭിനയിപ്പിച്ചു..പണവും കൂട്ടി നൽകി; ആരോപണവുമായി ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ 20 ഓളം സാക്ഷികളായിരുന്നു കൂറുമാറിയത്. പീഡനക്കേസിൽ ആദ്യമായിട്ടാണ് ഇത്രയധികം പ്രോസിക്യൂഷൻ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയ സംഭവം. കേസിലെ എട്ടാം പ്രതി ദിലീപിന്റെ പ്രലോഭനങ്ങളിൽ വഴങ്ങിയാണ് സാക്ഷികളിൽ പലരും കൂറുമാറിയതെന്നാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഉൾപ്പെടെ കോടതിയിൽ വ്യക്തമാക്കിയത്.

അതിനിടെ സാക്ഷികൾ കൂറുമാറിയ സംഭവത്തിൽ മറ്റൊരു വെളിപ്പെടുത്തൽ നടത്തുകയാണ് സംവിധായകാൻ ബൈജു കൊട്ടാരക്കര. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിലാണ് സംവിധായകന്റെ പ്രതികരണം.

അവസരം നൽകി


ദിലീപ് കേസിൽ ജാമ്യം ലഭിച്ച് പുറത്തുവന്നപ്പോൾ ചെയ്ത മൈ സാന്റ എന്ന ചിത്രത്തിൽ കൂറുമാറിയ താരങ്ങളിൽ ചിലർക്ക് അവസരം നൽകിയെന്ന് ബൈജു ആരോപിച്ചു. ഓർഡിനറി സിനിമയുടെ സംവിധായകനായ സുഗീത് സംവിധാനം ചെയ്ത മൈ സാന്റ എന്ന ചിത്രമാണ് ദിലീപ് ചെയ്തത്. സുഗീത് ചിത്രത്തിലേക്ക് വേണ്ട താരങ്ങളെ തിരുമാനിച്ചിരുന്നു.

നാല് പേർക്ക്

എന്നാൽ നാല് പേരുടെ പേരുകൾ ദിലീപ് വെട്ടി. പകരം താൻ പറയുന്ന നാല് പേരെ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം.
കൂറുമാറിയ നാല് പേരെയാണ് ഉൾപ്പെടുത്തിയത്. ഇവരെ സിനിമയിൽ അഭിനയിപ്പിക്കുന്നത് പ്രതിഫലും കൂട്ടി നൽകി. ഇതിന്റെ പേരിൽ നിർമ്മാതാക്കളുമായി ചില വാക്ക് തർക്കങ്ങൾ ഉണ്ടായിരുന്നു.

Recommended Video

cmsvideo
മാഡം ജയിലിൽ പോകാതിരിക്കാനാണ് ദിലീപിന്റെ ഈ പെടാപ്പാട് | Oneindia Malayalam
ദില്ലിയിൽ വെച്ച്

ഒടുവിൽ പടം എട്ട് നിലയിൽ പൊട്ടി. അന്ന് ദിലീപിന് കിട്ടാനുണ്ടായിരുന്ന മൂന്നര കോടി രൂപ ട്രാൻസ്ഫർ ചെയ്തത് ദില്ലിയിൽ വെച്ചാണെന്നും ബൈജു പറഞ്ഞു. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയവരുമായി നടത്തിയ സാമ്പത്തിക ഇടപെടുകളുടെ രേഖകൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു.

 നിർണായക വിവരങ്ങൾ

ദിലീപിന്റെ വീട്ടിലും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് ശരത്തിന്റെ വീട്ടിലും അന്വേഷണം നടത്തിയപ്പോൾ പല നിർണായക വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് വേണം കരുതാനെന്നും ബൈജു പറഞ്ഞു. അതല്ലേങ്കിൽൽ റെയ്ഡ് നടന്ന വൈകീട്ടോടെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ദുരുപയോഗം ചെയ്യും എന്ന് കാണിച്ച് ദിലീപ് കോടതിയെ സമീപിച്ചത് എന്തുകൊണ്ടാണെന്നും ബൈജു ചോദിച്ചു.

സുനിയ്ക്കെതിരെ

നടി ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയ്ക്കെതിരേയും ബൈജു രംഗത്തെത്തി. മുകേഷാണ് പൾസർ സുനിയെ ദിലീപിന് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. മുകേഷിന്റെ അടുത്ത് നിന്ന് പോയശേഷമാണ് അയാൾ ദിലീപിന്റെ അടുത്ത് എത്തിയത്. അതേതാണ്ട് പത്ത് വർഷത്തിലധികമായി. നേരത്തേ മാക്ട,ഫെഫ്ക ഫെഡറേഷനുകൾ സംബന്ധിച്ച് സംഘർഷങ്ങളുണ്ടായപ്പോൾ ഗുണ്ടകളായി ഇറക്കിയിരുന്ന ആളുകളാണ് പൾസർ സുനിയും ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുമാണ്.

പൾസർ സുനിയുടെ സാന്നിധ്യം

ദിലീപ് അഭിനയിച്ച പല സിനിമകളിലും പൾസർ സുനിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്. സുനിയെ യാതൊരു തരത്തിലും ന്യായീകരിക്കരുത്. അയാൾ ഫ്രോഡാണ്. ഇപ്പോൾ പൾസർ സുനിയുടെ അമ്മ പറയുന്നത് മകന് ബുദ്ധിമുട്ടുകളുണ്ട് വധഭീഷണി ഉണ്ടൊന്നക്കെയാണ്. രാത്രിയിൽ നടുറോഡിൽ വെച്ച് ഒരു നടിയെ അപമാനിച്ച് വീഡിയോ ദൃശ്യങ്ങൾ എടുക്കുമ്പോൾ അത് ആരുടെ ക്വട്ടേഷൻ ആയാലും അത്തരക്കാരുടെ മനസ്ഥിതി എന്തായിരിക്കും.ഇവരൊക്കെ അനുഭവിക്കുക തന്നെ വേണം.

അവസാനിക്കണം

നടിക്കെതിരെ ക്വട്ടേഷൻ കൊടുത്തയാൾ ലോകത്തിലെ തന്നെ അതിക്രൂരനും വൃത്തിക്കെട്ടവനുമായ മനുഷ്യനാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. തന്റെ കൈയ്യിൽ കോടികൾ ഉണ്ടെങ്കിൽ ആരേയും ബലാത്സംഗ ക്വട്ടേഷൻ കൊടുക്കാൻ ആരോയും കൊല്ലാം എന്നൊക്കെയുള്ള ചിന്താഗതിയുള്ളവർ ഉണ്ട്. അത് അവസാനിച്ചേ മതിയാകൂവെന്നും അദ്ദേഹം ചർച്ചയിൽ പറഞ്ഞു.

English summary
Dileep give roles to 4 witnesses in his movie My Santa right after they changed their statement; Baiju Kottarakkara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X