Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാമ്യം കിട്ടിയപ്പോള്‍ ദിലീപിന്റെ ആദ്യ പ്രതികരണം ഇങ്ങനെ... ജയിലില്‍ ആ സന്തോഷം എത്തിയപ്പോൾ സംഭവിച്ചത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ 85 ദിവസമായി ജയിലഴിക്കുള്ളില്‍ ആയിരുന്നു ദിലീപ്. അടുത്ത ബന്ധുക്കളെ പോലും കണ്ടത് വളരെ കുറച്ച് തവണ മാത്രം. ആഡംബരത്തിന്റെ അങ്ങേത്തലയില്‍ ജീവിച്ചിരുന്ന ജനപ്രിയ നായകന്‍ ജയിലിലെ തറയില്‍ കിടന്നുകഴിച്ചുകൂട്ടി.

ജാമ്യം ലഭിച്ച വിവരം ജയില്‍ സൂപ്രണ്ട് ആണ് ദിലീപിനെ അറിയിച്ചത്. ഇപ്പോഴെങ്കിലും ജാമ്യം കിട്ടിയല്ലോ എന്നായിരുന്നത്രെ ദിലീപിന്റെ പ്രതികരണം.

ആദ്യത്തെ മൂന്ന് തവണ ജാമ്യം നിഷേധിത്തപ്പെട്ടപ്പോഴും വൈകാരികമായിട്ടായിരുന്നു ദിലീപിന്റെ പ്രതികരണം.

കാത്തിരിപ്പ്

കാത്തിരിപ്പ്

തന്റെ അഞ്താമത്തെ ജാമ്യ ഹര്‍ജിയില്‍ വിധി വരുന്നതിനുള്ള കാത്തിരിപ്പില്‍ ആയിരുന്നു ദിലീപ് ആലുവ സബ്ജയിലില്‍. ഒടുവില്‍ ആ വിധി വന്നു.

ജയില്‍ സൂപ്രണ്ട്

ജയില്‍ സൂപ്രണ്ട്

ജാമ്യം ലഭിച്ച വിവരം ജയില്‍ സൂപ്രണ്ട് ആയിരുന്നു ദിലീപിനെ അറിയിച്ചത്. ആ സന്തോഷം ദിലീപ് പ്രകടിപ്പിച്ചത് ഇങ്ങനെ ആയിരുന്നു.

ഇപ്പോഴെങ്കിലും കിട്ടിയല്ലോ

ഇപ്പോഴെങ്കിലും കിട്ടിയല്ലോ

ഇപ്പോഴെങ്കിലും ജാമ്യം കിട്ടിയല്ലോ എന്നായിരുന്നുവത്രെ ദിലീപിന്റെ ആദ്യ പ്രതികരണം. അങ്ങനെ 85 ദിവസങ്ങള്‍ക്ക് ശേഷം ദിലീപ് ജയിലില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.

അന്ന് പൊട്ടിക്കരഞ്ഞ ദിലീപ്

അന്ന് പൊട്ടിക്കരഞ്ഞ ദിലീപ്

ആദ്യത്തെ തവണ ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ ദിലീപ് ജയിലില്‍ പൊട്ടിക്കരഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിന് ശേഷം സമചിത്തതോടെയാണ ഓരോ കോടതി ഉത്തരവിനേയും ദിലീപ് സ്വീകരിച്ചത്.

പുസ്തക വായനയും പ്രാര്‍ത്ഥനയും

പുസ്തക വായനയും പ്രാര്‍ത്ഥനയും

ആദ്യ ദിവസങ്ങളിലെ കടുത്ത മാനസിക സംഘര്‍ഷഘങ്ങള്‍ക്ക് ശേഷം ദിലീപ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയായിരുന്നു. പുസ്തക വായനയും പ്രാര്‍ത്ഥനയും ആയിരുന്നു ആശ്വാസം.

എഴുത്ത് തുടങ്ങി

എഴുത്ത് തുടങ്ങി

പിന്നീട് ദിലീപ് ജയിലില്‍ വച്ച് എഴുത്ത് തുടങ്ങി എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. തന്റെ ജീവിത കഥയാണ് ദിലീപ് എഴുതിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുറത്തിറങ്ങിയാല്‍ സിനിമ

പുറത്തിറങ്ങിയാല്‍ സിനിമ

താന്‍ എഴുതിയ കഥ സിനിമയാക്കാനും ദിലീപ് പദ്ധതിയിട്ടിരുന്നു എന്നാണ് സൂചന. ചില നിര്‍മാതാക്കളും ഇത് സംബന്ധിച്ച് സൂചനകള്‍ പുറത്ത് വിട്ടിരുന്നു.

കാവ്യയും മകളും

കാവ്യയും മകളും

കാവ്യ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും ഒരുതവണ മാത്രമാണ് ജയിലില്‍ സന്ദര്‍ശിക്കാന്‍ എത്തിയത്. ഒരുതവണ അമ്മയും ജയിലില്‍ എത്തി ദിലീപിനെ സന്ദര്‍ശിച്ചിരുന്നു.

അച്ഛന്റെ ശ്രാദ്ധം

അച്ഛന്റെ ശ്രാദ്ധം

ആദ്യ ദിവസങ്ങള്‍ക്ക് ശേഷം ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറക്കിയിരുന്നില്ല. സുരക്ഷ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു കോടതിയ്ക്ക് മുന്നില്‍ പോലും ഹാജരാക്കിയത്. എന്നാല്‍ അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ കോടതി പ്രത്യേക അനുമതി നല്‍കി.

രാമലീലയ്ക്ക് മുമ്പ്

രാമലീലയ്ക്ക് മുമ്പ്

രാമലീല റിലീസ് ചെയ്യുന്നതിന് മുമ്പ് എങ്ങനേയും പുറത്തിറങ്ങുക എന്ന ലക്ഷ്യത്തോടെയായിരുന്നു ദിലീപിന്റെ നാലാമത്തെ ജാമ്യ ഹര്‍ജി. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതി അത് തള്ളിയതിനെ തുടര്‍ന്ന് ദിലീപ് ഉടന്‍ തന്നെ ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+