Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ വെറുതെ വിട്ടാൽ 5 സെന്റ് വാങ്ങാനുള്ള പൈസ കിട്ടും: പുതിയ സംഭാഷണം പുറത്ത് വിട്ട് റിപ്പോർട്ടർ

എറണാകുളം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ തെളിവുകള്‍ പുറത്ത് വിട്ട് റിപ്പോർട്ടർ ടിവി. കേസിലെ മാപ്പ് സാക്ഷി ജിൻസനെ സ്വാധീനിക്കാൻ ദിലീപിന്റെ ഭാഗത്ത് നിന്നുള്ളവർ ശ്രമം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന തെളിവുകളാണ് റിപ്പോർട്ടർ ടിവി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ജിൻസന്റെ സഹതടവുകാരനായിരുന്ന കൊല്ലം സ്വദേശി നാസർ എന്നയാൾ വഴി ദിലീപിന്റെ വക്കീല്‍ നടത്തിയ ശ്രമത്തിന്റെ ഓഡിയോ ആണെന്നാണ് അവകാശപ്പെടുന്നത്.

'പണത്തിന് മീതെ പരുന്തും പറക്കില്ല, ഈ പോരാട്ടത്തിൽ പരാജയപ്പെട്ടു പോയാൽ', രാജേഷ് ബി മേനോന്റെ കുറിപ്പ്

ദിലീപ് പറഞ്ഞിട്ടായിരിക്കും വക്കീല്‍ തന്നെ വിളിച്ച് ജിൻസനോട് കാര്യങ്ങൾ സംസാരിക്കാൻ ആവശ്യപ്പെട്ടതെന്ന് നാസർ ഓഡിയോയിൽ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണ്ണായ സാക്ഷികളില്‍ ഒരാളാണ് ജിൻസൻ.

കേസില്‍ ജിന്‍സണ്‍ കൂറുമാറിയാല്‍ അത് ദിലീപിന്

കേസില്‍ ജിന്‍സണ്‍ കൂറുമാറിയാല്‍ അത് ദിലീപിന് ഏറെ ഗുണകരമായി മാറിയേക്കും. എന്നാല്‍ സ്വാധീനിക്കാനായി ദിലീപ് ജിന്‍സണുമായി നേരിട്ട് ബന്ധപ്പെടുന്നില്ല. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കാര്യം പുറത്താവുമെന്നതിനാലാവുമെന്നും കേസിലെ എട്ടാം പ്രതിയായ ദിലീപ് താനുമായി നേരിട്ട് ബന്ധപ്പെടാന്‍ തയ്യാറാവാതിരുന്നതെന്നും അതിനാല്‍ വക്കീലിനോട് തന്നെ വിളിക്കാന്‍ പറയെന്നും റിപ്പോർട്ടർ ടിവി പുറത്ത് വിട്ട സംഭാഷണത്തില്‍ പറയുന്നുണ്ട്.

ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ: വൈറലായി ശ്വേതാ മേനോന്റെ പുത്തന്‍ ചിത്രങ്ങള്‍

കൂറുമാറിയാല്‍ ഏറ്റവും കുറഞ്ഞത് 25 ലക്ഷമെങ്കിലും

കൂറുമാറിയാല്‍ ഏറ്റവും കുറഞ്ഞത് 25 ലക്ഷമെങ്കിലും തനിക്ക് ലഭിക്കുമെന്ന പ്രതീക്ഷയും ജിന്‍സർ പങ്കുവെക്കുന്നുണ്ട്. ഇതിന് മറുപടിയായി അഞ്ച് സെന്റ് വസ്തു കിട്ടുന്ന മാർഗമാണിതെന്നും നാസർ പറയുന്നു. കേസിലെ പ്രധാന പ്രതിയായ പള്‍സർ സുനിയെ നമുക്ക് പിന്നെ ഇറക്കാമെന്നും നാസർ പറയുന്നുണ്ടുണ്ട്. ജിൻസനെ സ്വാധീനിക്കാൻ ശ്രമിച്ചത് സംബന്ധിച്ച് കേസ് നിലനിൽക്കുന്നുണ്ടെന്നും. ക്രൈംബ്രാഞ്ചാണ് ഇക്കാര്യം അന്വേഷിക്കുന്നതെന്നും റിപ്പോർട്ടർ ടിവി തങ്ങളുടെ വാർത്തയില്‍ വ്യക്തമാക്കുന്നു.

ദിലീപിനെതിരെ ഒരു കത്തെഴുതുന്നത്

'ഞാനെ ആ കാലയളവിൽ ജയിലിൽ ഉണ്ടായിരുന്നല്ലോ. അപ്പം ദിലീപിനെതിരെ ഒരു കത്തെഴുതുന്നത് കണ്ടതായിട്ടെന്ന് പറയാവോയെന്ന് ചോദിച്ചിട്ടാണ് എന്നെ വിളിപ്പിച്ചത്. ഞാനവിടെ ചെന്നപ്പോൾ ജിൻസൻ പത്താം പ്രതിയായിട്ടോ, മാപ്പുസാക്ഷിയായിട്ടോ ഉണ്ടെന്ന് അറിഞ്ഞത്. അപ്പോ ജിൻസന്റെ നിലപാട് എങ്ങനെയാ.അതെ, നമ്മൾ രണ്ടും അറിഞ്ഞാ മതി. കണ്ടില്ലാ കേട്ടില്ലാ എന്നു പറയാൻ പറ്റുമെങ്കിൽ ചില്ലറ കിട്ടുന്ന കോളാണത്.'-റിപ്പോർട്ടർ ടിവി പുറത്ത് വിട്ട സംഭാഷത്തില്‍ നാസർ പറയുന്നു.

അഞ്ച് സെന്റ് വസ്തു അദ്ദേഹത്തിനെ കൊണ്ട് മേടിപ്പിക്കാൻ

അഞ്ച് സെന്റ് വസ്തു അദ്ദേഹത്തിനെ കൊണ്ട് മേടിപ്പിക്കാൻ ആഗ്രഹമുണ്ട്. നേരിട് ദിലീപിനെ കണ്ടിട്ടില്ല. വക്കീലിനോട് മാത്രമെ സംസാരിച്ചിട്ടുള്ളു. ജഡമൊന്നും കുളിപ്പിക്കാൻ സ്ഥലമില്ല. സാറു പറഞ്ഞു അത് നമുക്ക് ചെയ്യാമെന്ന്. ജിൻസൻ നിങ്ങളു പറഞ്ഞാൽ കേൾക്കുമോ ചോദിച്ചു. ഞാൻ പറഞ്ഞു ഒരു ക്രിസ്ത്യാനി പയ്യനാണ്, കുഴപ്പൊല്ലെന്ന് കണ്ട് ഞാൻ പറഞ്ഞു നോക്കാമെന്ന് വക്കീലിനോട് പറഞ്ഞു. ജയിലിൽ കിടക്കുന്ന പൾസുനിയെ സഹായിച്ചിട്ട് ജിൻസനൊന്നും കിട്ടാനില്ലെന്നും രണ്ട് പിള്ളേരുണ്ടെന്നും ഞാന്‍ പറഞ്ഞതായും നാസർ പറയുന്നു.

ദിലീപിന് വേണ്ടിയാണേലും ആ ക്രൈമിന്റെ പിന്നിലുള്ള

'പൾസർ സുനി എന്തു കുറ്റകൃത്യം ചെയ്താലും, ദിലീപിന് വേണ്ടിയാണേലും ആ ക്രൈമിന്റെ പിന്നിലുള്ള പരാദുരിതങ്ങൾ അറിഞ്ഞുകൊണ്ട് ഇറങ്ങിവന്നത് ചോദിച്ച കാശ് കൊടുക്കാനാണ്. ദിലീപ് ആണെന്നല്ല ഞാൻ പറയുന്നത്. ആണെങ്കിലും പോലും, ബൈക്ക് മോഷ്ടിക്കുന്നത് പോലെയാണെന്ന് അവൻ കരുതി, ഓപ്പൺ പ്ലേസിലൊരു ക്രൈം ചെയ്തിട്ട്. നമ്മൾ ഇതൊന്നും പറയണ്ട. പരിപാടി കിഡ്‌നാപ്പ് ചെയ്ത് കാശ് ആവശ്യപ്പെടാനായിരുന്നു. പബ്ലിസിറ്റ് ആയപ്പോ ദിലീപിന്റെ തലയിൽ വെച്ചു കൊടുത്തു, അങ്ങനെ വേണം നമ്മൾ പറയാൻ. പ്രതിഫലം ഇല്ലാതെ ഒന്നും ചെയ്യണ്ട'- എന്നും നാസർ പറയുന്നു.

കേസില്‍ ദിലീപിന് പങ്കില്ലെന്ന് നാസർക്ക വിശ്വസിക്കുന്നു

അതേസമയം, കേസില്‍ ദിലീപിന് പങ്കില്ലെന്ന് നാസർക്ക വിശ്വസിക്കുന്നുണ്ടോയെന്ന് ജിന്‍സണ്‍ ചോദിക്കുമ്പോള്‍ ഇല്ലെന്ന് നാസർ മറുപടി നല്‍കുന്നതും റിപ്പോർട്ടർ ടിവി പുറത്ത് വിട്ട സംഭാഷണത്തില്‍ വ്യക്തമാണ്. ദിലീപിനെ വെറുതെ വിട്ടാൽ അഞ്ച് സെന്റ് ഭൂമി വാങ്ങാനുള്ള പൈസ കിട്ടും. പത്ത് ഇരുപത്തിയഞ്ച് സെന്റ് ഭൂമി വാങ്ങാനുള്ള പൈസ തരും. നമ്മൾ ഒരു ലക്ഷം രൂപയിട്ടാൽ സുഖായിട്ട് പൾസറിനെ ഇറക്കാമെന്നും നാസർ പറയുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാന തെളിവായി റിപ്പോർട്ടർ ടിവി പുറത്ത് വിട്ട ഈ സംഭാഷണങ്ങള്‍ മാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഉൻ സ്റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ: വൈറലായി ശ്വേതാ മേനോന്റെ പുത്തന്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
    ദിലീപിനെതിരെ അക്രമിക്കപ്പെട്ട നടി കോടതിയിൽ | Oneindia Malayalam

    കിടിലന്‍ മേക്കോവറില്‍ അന്ന ബെന്‍: ഗ്ലാമർ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+