Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ വെറുതെവിട്ട കേസ് തീരുന്നില്ല; പുതിയ അന്വേഷണം, അനലൈസിങ്, സാധ്യത പറഞ്ഞ് ടിബി മിനി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി വിധി വന്നതോടെ എല്ലാം തീരുന്നില്ല. ഇനിയും അന്വേഷണത്തിന് സാധ്യതയുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷകയായിരുന്ന ടിബി മിനി. ദിലീപ് ഉള്‍പ്പെടെയുള്ള നാല് പ്രതികളെ വെറുതെവിട്ട കോടതി, ആദ്യ ആറ് പ്രതികള്‍ക്ക് തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.

വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടും ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ വെറുതെവിടപ്പെട്ടു എന്ന വികാരമാണ് അതിജീവിതയ്ക്ക്. ഇനിയും കേസ് തുടങ്ങുന്നതേയുള്ളൂ എന്ന് ടിബി മിനി ഫേസ്ബുക്കില്‍ കുറിച്ചു. വീണ്ടും അന്വേഷണത്തിന് സാധ്യതകളുണ്ട്. മേല്‍കോടതികളില്‍ കുറേകൂടി ലീഗല്‍ അനലൈസിങ് സാധ്യമാണെന്നും ഗുണകരമായ നിര്‍ദേശങ്ങള്‍ക്ക് സ്വാഗതം ചെയ്യുന്നുവെന്നും മിനി വ്യക്തമാക്കി...

dileep case investigation tb mini

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ മാസം എട്ടിനാണ് വിചാരണ കോടതി വിധി പ്രസ്താവിച്ചത്. വിധി വന്ന പിന്നാലെ ദിലീപ് നടത്തിയ പ്രതികരണവും വിധിയിലെ ഭാഗങ്ങളും വലിയ ചര്‍ച്ചയായിരുന്നു. കേരളം ഇത്രയും ഉറ്റുനോക്കിയ കേസ് ആയതിനാല്‍ പലതരത്തിലുള്ള വിലകലനങ്ങളുണ്ടായി. മാത്രമല്ല, സംശയകരമായ ചില നീക്കങ്ങളും പിന്നാലെ വന്നു.

ദിലീപ് ഉള്‍പ്പെടെയുള്ള ചില പ്രതികളെ വെറുതെ വിടുമെന്ന തരത്തില്‍ ഊമക്കത്ത് വന്നത് ചര്‍ച്ചയായി. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി ചീപ് ജസ്റ്റിസിന് അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് കത്തയച്ചു. രാഷ്ട്രപതിയുടെ ഇടപെടല്‍ തേടി 'അന്വേഷി' സംഘടനയുടെ കെ അജിതയും കത്തയച്ചു. ഇതെല്ലാം ഒരു ഭാഗത്ത് നടക്കവെയാണ് പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോകുന്നത്.

ടിബി മിനിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: "നടിയെ ആക്രമിച്ച കേസ് ഒരു ക്രിമിനൽ കേസ് എന്നതിലപ്പുറമുള്ള പ്രാധാന്യം ഉണ്ട്. ഈ കേസ് ഏറ്റെടുക്കുവാൻ വക്കീലന്മാർ ഉണ്ടായില്ല എന്നതും ഇൻക്യാമറ ആയിരുന്നതും ജഡ്ജ്മെൻ്റ് പുറത്തു വരുന്നതുവരെ തെളിവുകൾ സംശയമുനയിലായിരുന്നു.
അതിജീവിതക്ക് (വിക്ടിം) ന് ട്രയൽ കോടതിയിൽ CrPC യോ BNSS ഓ യാതൊരു ഇടപെടലിനും പഴുതു നൽകുന്നില്ല. മാത്രമല്ല victim lawyer prosecutionനുമായി നല്ല ബന്ധത്തിലും ഒരേ legal frame ലും പോയില്ലെങ്കിൽ പ്രതി അതു മൂലം രക്ഷപ്പെടും Contradiction ആണ് പ്രതി രക്ഷപ്പെടുന്നതിന് എപ്പോഴും കാരണം.

അതിനാൽ ഇപ്പോൾ ജഡ്ജ്മെൻ്റ് പുറത്ത് വന്നു. നിരവധി വക്കീലമാർ എതിരായും അനുകൂലമായും പല കാര്യങ്ങളും prosecution നെ കുറിച്ച് പറയുന്നുണ്ട്. ഏതൊരു Criminal case ഉം പ്രതിയെ വെറുതെ വിടുന്നതിന് കോടതി പറയുക സംശയാതീതമായി പ്രോസിക്യൂഷന് കേസ് തെളിയിക്കുവാൻ കഴിഞ്ഞില്ല എന്നതാണ്. സംശയം ഉണ്ടാക്കിയാൽ മാത്രം മതി പ്രതിക്ക്, സംയശം തീരെ ഇല്ലാതെ
തെളിയിക്കണം പ്രോസിക്യൂഷന്. പക്ഷെ ഗൂഢാലോചന അങ്ങനെയല്ല പ്രതിക്ക് തെളിയിക്കപ്പെടേണ്ട ഘട്ടങ്ങളുണ്ട്.

അന്ന് ഈ കേസ് ഏറ്റെടുക്കുവാനോ കേസിനോട് സഹകരിക്കുവാനോ എന്തിന് എന്നെ കണ്ടാൽ മിണ്ടുവാൻ പോലും സഹ വക്കീലന്മാർക്ക് ഒരു ഭയം ഉള്ള പോലെ എനിക്ക് തോന്നിയിരുന്നു. ഇന്ന് ചിത്രം മാറി. ഒരു പാട് വക്കീലന്മാർ ഈ ജഡ്ജ്മെൻ്റ് വായിച്ചിരിക്കുന്നു. തെളിവുകളും അറിഞ്ഞിരിക്കുന്നു. അതീജീവിതക്ക് നീതികിട്ടണം എന്ന ചിന്തയിൽ ക്രിയാത്മക critisisam legal errors and omissions എനിക്ക് Personal ആയി അയച്ചു തരാവുന്നതാണ്. ഹൈക്കോടതിയിൽ victim lawyer ന് നല്ല രീതിയിൽ കേസ് Present ചെയ്യാം. നമ്മൾ ഇന്ത്യയിലെ തന്നെ നല്ല സീനിയർ criminal lawyer നെ കൊണ്ടുവരും

നമ്മൾ ടീം ആയി അവരെയും Prosecution നേയും contradiction ഇല്ലാതെ Assist ചെയ്യും. അതിൽ research പ്രധാനമാണ്. എല്ലാവരുടേയും legal അഭിപ്രായം പരിഗണിക്കും.
So നിങ്ങൾ വക്കീലന്മാർക്ക് നിങ്ങൾക്ക് അതിജീവിതയുടെ നീതി ഉറപ്പാക്കണം എന്ന് താൽപര്യമുണ്ടെങ്കിൽ അഭിപ്രായങ്ങൾ Personal ആയി എനിക്ക് whatsaap ചെയ്യാം.
ഒന്ന് അറിയുകയാണ്. ഈ കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂ. ഇനിയും further investigation പോലും സാധ്യമാണ്. മേൽ കോടതികൾ കുറേ കൂടെ ലീഗൽ Analyzing സാധ്യമാണ്. പഠനം അതിൽ പ്രധാനവുമാണ്. ഈ കേസ് സമൂഹത്തിൻ്റെ യാണ്.
വ്യക്തികളായ വക്കീലന്മാരുടെ മാത്രമല്ല. എന്ന് ഞാൻ വിശ്വസിക്കുന്നു."

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+