• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്മയ്ക്ക് ദിലീപിന്റെ കത്ത്.. നിരപരാധിത്വം തെളിയുന്നത് വരെ ഒരു സംഘടനയുടേയും ഭാഗമാകില്ല!

cmsvideo
  എന്റെ പേരു പറഞ്ഞു തമ്മിൽതല്ലണ്ട ദിലീപ് | Oneindia Malayalam

  കൊച്ചി: താര സംഘടനയായ അമ്മയിലേക്ക് ക്രിമിനൽ കേസ് പ്രതിയായ ദിലീപിനെ തിരിച്ച് എടുത്തതിൽ നടിമാർ പ്രതിഷേധമുയർത്തിയ സാഹചര്യത്തിൽ, വിവാദങ്ങളുടെ മുനയൊടിച്ച് ദിലീപിന്റെ നീക്കം. അമ്മയിലേക്ക് താനില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഭാരവാഹികൾക്ക് കത്തയച്ചിരിക്കുകയാണ്

  തന്നെ കേസിന്റെ കെണിയിൽ കുടുക്കിയിരിക്കുകയാണ് എന്നും നിരപരാധിത്വം തെളിയിക്കാതെ ഒരു സംഘടനയിലേക്കും താനില്ലെന്ന് ദിലീപ് കത്തിൽ പറയുന്നു. ഇതോടെ ദിലീപിന്റെ പേരിൽ അമ്മയിലും പുറത്തും ഉയർന്ന വിവാദങ്ങൾക്കാണ് താൽക്കാലിക വിരാമമാകുന്നത്.

  ദിലീപിന്റെ കത്ത്

  ദിലീപിന്റെ കത്ത്

  ഞാൻ അമ്മയ്ക്കയച്ച കത്തിന്റെ പൂർണ്ണരൂപം ചുവടെ എന്ന തലക്കെട്ടിലാണ് ദിലീപ് കത്ത് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അമ്മ ജനറൽ സെക്രട്ടറിക്കാണ് കത്ത് അയച്ചിരിക്കുന്നത്. കത്ത് ഇങ്ങനെയാണ്: സർ, കഴിഞ്ഞ 24നുകൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ്‌ നൽകാതെയും, എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി.

  ഒരു സംഘടനയിലേക്കുമില്ല

  ഒരു സംഘടനയിലേക്കുമില്ല

  അതിൽ അമ്മ ഭാരവാഹികൾക്കും, സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു. എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും, ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെ ഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

  അമ്മയെ അപമാനിക്കുന്നതിൽ വിഷമം

  അമ്മയെ അപമാനിക്കുന്നതിൽ വിഷമം

  ‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട് ദിലീപ്- എന്നാണ് കത്ത് അവസാനിക്കുന്നത്.

  അമ്മയിലേക്ക് തിരികെ

  അമ്മയിലേക്ക് തിരികെ

  നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിന് തൊട്ടടുത്ത ദിവസമാണ് മമ്മൂട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അമ്മ എക്സിക്യൂട്ടീവ് യോഗം ദിലീപിനെ പുറത്താക്കിയത്. അതിന്റെ പേരിൽ അന്ന് തന്നെ ഗണേഷ് കുമാർ അടക്കമുള്ളവർ വാളെടുത്തിരുന്നു. ദിലീപിനെ അമ്മയിലേക്ക് തിരികെ എത്തിക്കുമെന്ന കാര്യത്തിൽ സംശയമേതും ഇല്ലായിരുന്നു. പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്ത ആദ്യ യോഗത്തിൽ തന്നെ ദിലീപിനെ തിരികെ കൊണ്ട് വരികയും ചെയ്തു.

  അമ്മയെ രക്ഷിച്ച് ദിലീപ്

  അമ്മയെ രക്ഷിച്ച് ദിലീപ്

  എന്നാൽ ഡബ്ല്യൂസിസിയുടെ നേതൃത്വത്തിൽ നടിമാർ കലാപക്കൊടി ഉയർത്തി. ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാല് പേർ അമ്മയിൽ നിന്നും രാജി വെച്ച് പുറത്തേക്ക് പോയി. അമ്മയ്ക്ക് എതിരെ രൂക്ഷ വിമർശനമാണ് ദിലീപിനെ തിരിച്ച് എടുത്തതിൽ ഉയർന്നത്. പൃഥ്വിരാജ് നടിമാർക്കൊപ്പമാണ് എന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നു. അമ്മ ഒരു പിളർപ്പിലേക്ക് നീങ്ങവേയാണ് രക്ഷയായി കത്തുമായി ദിലീപിന്റെ രംഗപ്രവേശം.

  ഫേസ്ബുക്ക് പോസ്റ്റ്

  ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

  English summary
  Dileep writes letter to AMMA
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more