Get Updates
Get notified of breaking news, exclusive insights, and must-see stories!

എങ്ങനേയും പുറത്തിറങ്ങും.. ദിലീപിന്റെ അടുത്ത നീക്കം ഇതോ? ജനപ്രിയൻ രണ്ടും കൽപ്പിച്ച് തന്നെയാണ്!

കൊച്ചി: ഓഗസ്റ്റ് 29ലെ ഹൈക്കോടതി ഉത്തരവ് ദിലീപിനെ സംബന്ധിച്ചിടത്തോളം ഇരുട്ടടി തന്നെയായിരുന്നു. പലതവണ മാറ്റി വെച്ച ജാമ്യാപേക്ഷയില്‍ അനുകൂല തീരുമാനം ഹൈക്കോടതിയില്‍ നിന്നുണ്ടാവും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകിടം മറിഞ്ഞു. ദിലീപിന് മുന്നിലിനി രണ്ട് വഴികളാണുള്ളത്. അതിലേത് ദിലീപ് സ്വീകരിക്കും എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടുണ്ടെന്നാണ് സൂചന

മുന്നിൽ രണ്ട് വഴികൾ

മുന്നിൽ രണ്ട് വഴികൾ

ഹൈക്കോടതി രണ്ടാം വട്ടവും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ദിലീപിന് മുന്നിലുള്ള രണ്ട് വഴികളിലൊന്ന് ഒരുവട്ടം കൂടി ഹൈക്കോടതിയെ തന്നെ സമീപിക്കുക എന്നതാണ്. അല്ലെങ്കില്‍ പരമോന്നത കോടതിയിലേക്ക് പോകണം.

വീണ്ടും ഹൈക്കോടതിയിലേക്കോ

വീണ്ടും ഹൈക്കോടതിയിലേക്കോ

തല്‍ക്കാലം സുപ്രീം കോടതിയിലേക്ക് ജാമ്യത്തിനായി പോകേണ്ടതില്ല എന്നാണ് താരത്തിന് ലഭിച്ചിരിക്കുന്ന നിയമോപദേശം എന്നാണ് അറിയുന്നത്. അതേസമയം ഹൈക്കോടതിക്ക് മുമ്പാകെ തന്നെ ഒരുവട്ടം കൂടി ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

കാത്തിരുന്നവർ നിരാശർ

കാത്തിരുന്നവർ നിരാശർ

ദിലീപിനെ കാത്ത് ജയിലിന് പുറത്ത് കോടികളുടെ സിനിമാ പദ്ധതികളാണ് ഉള്ളത്. ഏകദേശം 50 കോടിയോളം രൂപയാണ് ദിലീപ് ജയിലിലായതോടെ സിനിമാ രംഗത്ത് വെളളത്തിലായത്. ദിലീപ് ജാമ്യം നേടി അജയ്യനായി തിരികെ വരുമെന്ന് കരുതിയവര്‍ക്കെല്ലാം തെറ്റി. ദിലീപിന്റെ ഇത്തവണത്തെ ഓണം ജയിലിലാകുമെന്നുറപ്പായി

സാധ്യത വിരളം

സാധ്യത വിരളം

കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടില്ല എന്ന നിലവിലെ സാഹചര്യത്തില്‍ ദിലീപിന് ഒരു തവണ കൂടി ഹൈക്കോടതിയെ തന്നെ ജാമ്യത്തിനായി സമീപിക്കാന്‍ അവസരമുണ്ട്. പക്ഷേ ഇതേ ജഡ്ജി തന്നെയാകും അപ്പോഴും കേസ് കേള്‍ക്കുക. അത് കൊണ്ട് തന്നെ ജാമ്യത്തിന് സാധ്യത വിരളമാണ് എന്നതും ശ്രദ്ധേയമാണ്

സുപ്രീം കോടതിയും തുണയ്ക്കില്ല

സുപ്രീം കോടതിയും തുണയ്ക്കില്ല

മറ്റൊരു വഴി പരമോന്നത കോടതിയായ സുപ്രീം കോടതിയെ സമീപിക്കുക എന്നതാണ്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി രണ്ടാമതും ജാമ്യാപേക്ഷ തള്ളിയത്. അതുകൊണ്ട് തന്നെ സുപ്രീം കോടതി വിധിയും മറിച്ചാവാനിടയില്ല.

ആലോചിച്ച് തീരുമാനം

ആലോചിച്ച് തീരുമാനം

ജാമ്യാപേക്ഷ നിരസിച്ച് കൊണ്ടുള്ള ഹൈക്കോടതി വിധി വന്നതിന് ശേഷം ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരിയുടെ ഭര്‍ത്താവ് എന്നിവരടക്കം ആലുവ സബ് ജയിലില്‍ എത്തി നടനെ കണ്ടതായും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. നിയമഞ്ജരുമായി ആലോചിച്ച് തീരുമാനമെടുക്കാന്‍ ദിലീപ് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

കുറ്റപത്രം ഉടനെ

കുറ്റപത്രം ഉടനെ

ദിലീപിനെതിരെയുള്ള കുറ്റപത്രം മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അങ്ങനെ ആണെങ്കില്‍ ദിലീപിന് വിചാരണത്തടവുകാരനായി തുടരേണ്ടതായി വരും. പിന്നെ കുറ്റക്കാരനല്ലെന്ന് തെളിയിച്ചാലേ മോചനം സാധ്യമാകൂ.

കുറ്റപത്രം വൈകിയാൽ

കുറ്റപത്രം വൈകിയാൽ

നിശ്ചിത സമയപരിധി ആയ 90 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയാണ് എങ്കില്‍ സ്വാഭാവികമായും ജാമ്യത്തിന് അര്‍ഹത ലഭിക്കില്ല. മറിച്ച് കുറ്റപത്രം ഇനിയും വൈകുകയാണ് എങ്കില്‍ ദിലീപിന് പ്രതീക്ഷ അവസാനിക്കുന്നുമില്ല.

50 ദിവസം കഴിഞ്ഞു

50 ദിവസം കഴിഞ്ഞു

കേസില്‍ ദിലീപിന്റെ ജയില്‍ വാസം 50ൽ അധികം ദിവസം പിന്നിട്ടിരിക്കുകയാണ്. ജൂലൈ 10 അറസ്റ്റ് ചെയ്യപ്പെട്ട ദിലീപ് ആദ്യം അങ്കമാലി കോടതിയെ ആണ് ജാമ്യത്തിനായി സമീപിച്ചത്. എന്നാല്‍ ജൂലൈ 17ന് കോടതി ജാമ്യം നിഷേധിച്ചു.

ഓണം അഴിക്കുള്ളിൽ

ഓണം അഴിക്കുള്ളിൽ

പിന്നീട് ഹൈക്കോടതിയിലെത്തിയെങ്കിലും അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ആദ്യത്തെ സാഹചര്യങ്ങള്‍ മാറിയ സ്ഥിതിക്കാണ് രണ്ടാമതും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ദിലീപിന് നിയമോപദേശം ലഭിച്ചത്. അതും പാളിയതോടെ ജനപ്രിയന്റെ ഓണം ഇക്കുറി തടവ് പുള്ളികള്‍ക്കൊപ്പമാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+